Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിത കൗൺസിലറെ പീഡനക്കേസ്സിൽ കുടുക്കാൻ വ്യാജപ്പരാതി നൽകിയ ചൈൽഡ് ലൈൻ കൗൺസിലർ ഒളിവിൽ; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ മുൻകൂർ ജാമ്യം തേടി കോടതിയിൽ; കുറ്റക്കാരിയല്ലെന്ന് പൊലീസ് റിപ്പോർട്ടു നൽകിയിട്ടും യുവതിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാതെ അധികൃതർ

വനിത കൗൺസിലറെ പീഡനക്കേസ്സിൽ കുടുക്കാൻ വ്യാജപ്പരാതി നൽകിയ ചൈൽഡ് ലൈൻ കൗൺസിലർ ഒളിവിൽ; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ മുൻകൂർ ജാമ്യം തേടി കോടതിയിൽ; കുറ്റക്കാരിയല്ലെന്ന് പൊലീസ് റിപ്പോർട്ടു നൽകിയിട്ടും യുവതിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാതെ അധികൃതർ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: സാമൂഹിക നീതി വകുപ്പിന് കീഴിൽ സർക്കാർ സ്‌കൂളിൽ ജോലിചെയ്തുവന്നിരുന്ന വനിത കൗൺസിലറെ പീഡനക്കേസ്സിൽ കുടുക്കാൻ വ്യാജപ്പരാതി നൽകിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ചൈൽഡ് ലൈൻ കൗൺസിലർ ജോൺ എസ് എഡ്വൻ ഒളിവിലിരുന്നെ മുൻകൂർ ജാമ്യം നേടാൻ നീക്കം ശക്തമാക്കി.സംഭവത്തിൽ മൂന്നാർ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് തൊടുപുഴ സെഷൻസ് കോടതിയിൽ ഇയാൾ ജാമ്യാപേക്ഷയുമായി എത്തിയിട്ടുള്ളത്.

ഇയാൾ നാട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.പൊലീസിന്റെ അന്വേഷണത്തിൽ പരാതിക്കടിസ്ഥാനമായ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൊഴി ജോൺ ഭീഷിണിപ്പെടുത്തി കരസ്ഥമാക്കിയതാണെന്ന് വ്യക്തമായിരുന്നു.തുടർന്നാണ് പൊലീസ് സംഭവത്തിൽ ഇയാൾക്കെതിരെ കേസ്സ് ചാർജ്ജ് ചെയ്ത് കോടതിക്ക് റിപ്പോർട്ട് കൈമാറിയത്. സംഭവത്തെത്തുടർന്ന് വനിത കൗൺസിലറെ സാമൂഹിക നീതി വകുപ്പ് ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. കൗൺസിലർ കുറ്റക്കാരിയല്ലന്ന് മൂന്നാർ പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകുകയും വ്യാജപ്പരാതി നൽകിയതിന്റെ പേരിൽ ജോണിനെതിരെ കേസ്സെടുക്കുകയും ചെയ്തിട്ടും കൗൺസിലറെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല.

ഇതിനെതിരെ കൗൺസിലർ ഉന്നതാധികൃതർക്ക് പരാതി നിൽകിയിരുന്നു. എടുത്തുചാടി നടപടിസ്വീകരിച്ച ഉദ്യോസ്ഥ വൃന്ദത്തിന്റെ നടപടിയിൽ പരക്കെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. സ്‌കൂൾ പി റ്റി എ കമ്മറ്റിയും പ്രദേശത്തെ ജനപ്രതിനിധികളും കൗൺസിലറെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തിൽ സമ്മർദ്ദം ചെലത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൗൺസിലറെക്കൊണ്ട് പരാതി പിൻവലിയ്‌പ്പിക്കുന്നതിനും പുറത്താക്കിയതല്ല, ലീവ് അപേക്ഷയിൽ അവധി നൽകിയതാണെന്നും വരുത്തി തീർക്കുന്നതിനും ചരടുവലികൾ നടക്കുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൗൺസിലറെ സാമൂഹിക നീതിവകുപ്പിന്റെ ദേവികുളത്തെ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി, ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ അധികൃതർ ചർച്ച നടത്തിയിരുന്നു. ജോലിയിൽ നിന്നും മാറ്റി നിർത്തിയ ദിവസങ്ങൾ ഉൾക്കൊള്ളിച്ച് ലീവ് അപേക്ഷ നൽകണമെന്ന് ഈയവസരത്തിൽ അധികൃതർ കൗൺസിലറോട് ആശ്യപ്പെട്ടുവെന്നും മറ്റൊരു സ്‌കൂളിൽ നിയമനം നൽകാമെന്ന് അറിയിച്ചതായിട്ടുമാണ് സൂചന. അകാരണാമായിട്ടാണ് തന്നെ ജോലിയിൽ നിന്നും മാറ്റി നിർത്തിയതെന്നും അതിനാൽ ജോലി ചെയ്തിരുന്ന സ്‌കൂളിൽ തന്നെ വീണ്ടും സർവ്വീസ്സിൽ തുടരുന്നതിന് അവസരം നൽകണമെന്നുമായിരുന്നു ഈയവസരത്തിൽ കൗൺസിലർ ആവശ്യപ്പെട്ടുവെന്നും ഇക്കാര്യത്തിൽ പിന്നീട് തീരുമാനം അറിയിക്കാമെന്ന് സൂചിപ്പിച്ച് അധികൃതർ ഇവരെ മടക്കി അയച്ചുവെന്നുമാണ് ലഭ്യമായ വിവരം.

മകൾക്കെതിരെ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചതിൽ ജോണിന്റെ ഇടപെടൽ ഉണ്ടെന്ന് സംശയമുണ്ടെന്നും അതിനാൽ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നതിന് ലക്ഷ്യമിട്ട് ഇതുവരെ നടന്ന വകുപ്പുതല നടപടികളെക്കുറിച്ചുള്ള രേഖകൾ നേരിൽ ലഭിക്കാൻ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും കൗൺസിലറുടെ പിതാവ് ദാസ്സ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP