Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ

കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം ഞെട്ടിയ പെൺക്രിമിനലിന്റെ ബുദ്ധിയായിരുന്നു കൂടത്തായി കൊലപാതക പരമ്പര ചുരുൾ അഴിയുമ്പോൾ പുറത്തുവന്നത്. ജോളി എന്ന വീട്ടമ്മ എന്ന വീട്ടമ്മ നടത്തിയ ആറ് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ കേട്ട് മലയാളികൾ ശരിക്കും നടുക്കത്തിലായിരുന്നു. ജോളിയുടെ ക്രൂരതകൾ ഒന്നൊന്നായി പുറത്തു വരുമ്പോഴാണ് ഈ വിഷയം സിനിമയക്കാൻ തയ്യാറായി ഡിനി ഡാനിയേൽ എന്ന സീരിയൽ നടിയും തിരക്കഥാകൃത്തുമായി യുവതി രംഗത്തുവന്നത്. ഡിനി ഡാനിയേൽ കൂടത്തായി വിഷയം സിനിമയാക്കാൻ തയ്യാറായി രംഗത്തുവന്നത് വിവാദങ്ങളിലും നിറഞ്ഞിരുന്നു.

മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ ഈ സിനിമയെ പുറത്തുറക്കാൻ രംഗത്തുവന്നതോടെ ഡിനി വിശദീകരണവുമായും രംഗത്തെത്തിയിരുന്നു. താൻ എടുക്കാൻ ആഗ്രഹിക്കുന്ന വിഷയം മോഹൻലാൽ സിനിമയാക്കി എന്നു പരിഭവപ്പെടുകയും ചെയ്തു. എന്തായാലും കൂടത്തായി വിഷയത്തിലെ സിനിമകൾക്ക് കോടതി സ്റ്റേയും നൽകിയിട്ടുണ്ട്. ഇതിനിടെ കൂടത്തായിയിലെ ക്രൈം ത്രില്ലൻ സിനിമയാക്കാൻ ഇറങ്ങിയ നടി മറ്റൊരു ക്രിമിനൽ കേസിൽ അകത്തു പോകുന്ന ഘട്ടത്തിലാണ്. കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിയാണ് ഡിനി ഡാനിയേൽ ഇപ്പോൾ.

ജീവിത പങ്കാളിയായ എസ് ജി വിനയൻ എന്നായാൾക്ക് വേണ്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു എന്ന പരിതയിൽ രണ്ടാം പ്രതിയായി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിനയനാണ് കേസിൽ ഒന്നാം പ്രതി. രണ്ടു പേർക്കുമെതിരെ പോക്‌സോ വകുപ്പുകൾ ചുത്തിയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളത്ത് ഇവർ താമസിച്ച വില്ലയിൽ വെച്ച് കുടുംബ സുഹൃത്തിന്റെ മകളെയാണ് വിനയൻ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് ഒത്താശ ചെയ്തു എന്നാണ് ഡിനിക്കെതിരായ കുറ്റം. ഈ മാസം ആദ്യമാണ് കൊച്ചിയിൽ ഡിനിയും വിനയും വാടയ്ക്ക് താമസിക്കുന്ന വില്ലയിൽ വെച്ചു് പീഡനം നടന്നത്.

പെൺകുട്ടിയുടെ മാതാവിനെ ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് അടുത്തു കൂടുകയായിരുന്നു വിനയൻ. ഡിനിയിലൂടെ ഈ സുഹൃത് ബന്ധം വളർന്നു. ഒരു ദിവസം പെൺകുട്ടിയും അമ്മയും വിനയന്റെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനം നടന്നത്. ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ മാതാവിനെയും കൊണ്ടു ഡിനി പുറത്തു പോയപ്പോഴാണ് വിനയൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. മകളെ തനിച്ചാക്കി പോകാൻ മടിച്ച മാതാവിനെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവത്തെ കുറിച്ചു കുട്ടിയെ അമ്മ അറിഞ്ഞിരുന്നില്ല. മൂന്നാഴ്‌ച്ചയോളം പെൺകുട്ടി സ്‌കൂളിൽ പോയതുമില്ല. പരീക്ഷയുടെ റിവിഷനാണെന്നാണ് വീട്ടിൽ പറഞ്ഞത്.

ഇതിന് ശേഷം ഈ മാസം ആറാം തീയ്യതി സ്‌കൂളിൽ പോയ പെൺകുട്ടി അദ്ധ്യാപകരോട് പീഡന വിവര തുറന്നു പറയുകയായിരുന്നു. അദ്ധ്യാപകർ കുട്ടിയുടെ മാതാവിനെയും ചൈൽഡ് ലൈൻ അധികൃതരരെയും വിവരം അറിയിച്ചു. പീഡനത്തിന് പുറമേ പെൺകുട്ടിയെ ക്രൂരമായി ഭീഷണിപ്പെടുത്തുകയുമാണ് വിനയൻ ചെയ്തത് എന്നാണ് പുറത്തുവന്ന വിവരം. കുട്ടിയുടെ ചിത്രങ്ങൾ കൈവശമുണ്ടെന്നും മറൈൻ ഡ്രൈവിൽ വരണമെന്നും സിനിമയിൽ അവസരം നൽകാനുള്ള ഷൂട്ടാണെന്നുമാണ് ഭീഷണിപ്പെടുത്തിയത്. സ്ഥലത്ത് എത്തിയില്ലെങ്കിൽ ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

കൊച്ചി നഗരപിരിധിയിലുള്ള പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനം നടന്ന പൊലീസ് സ്‌റ്റേഷന്റെ പരിധിയിലേക്ക് കേസ് കൈമാറിയിട്ടുണ്ട്. പോക്‌സോ കേസായതിനാൽ പ്രതികൾ അറസ്റ്റിലാകുമെന്ന് ഉറപ്പാണ്. പൊലീസ് അന്വേഷിക്കുന്ന ഇരുവരും ഇപ്പോൾ ഒളിവിൽ പോയിരിക്കയാണ്. ഒന്നാം പ്രതി വിനയൻ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. കൂടത്തായി സിനിമയുടെ പേരു പറഞ്ഞ് കൊണ്ടാണ് ഇരുവരും കുറച്ചു കാലമായി ഒരുമിച്ചു വില്ലയെടുത്തു താമസം തുടങ്ങിയത്. ഇരുവരും ചേർന്ന് മറ്റേതെങ്കിലും പെൺകുട്ടികളെ കെണിയിൽ വീഴ്‌ത്തിയിട്ടുണ്ടോ എന്ന സംശയവും ശക്തമാണ്. കേസിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

കൂടത്തായ് എന്ന സിനിമയുടെ ഔദ്യോഗിക ജോലികൾ ആരംഭിച്ചിരുന്നുവെന്നും സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടു ഡിനി ഡാനിയേൽ നേരത്തെ വ്യക്തമാക്കിയിരുന്നു. റോണെക്സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോളിയായി വേഷമിടുന്നത് താൻ തന്നെയാകുമെന്നാണ് ഡിനി ഡാനിയേൾ അവകാശപ്പെട്ടത്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ഡിനി ഡാനിയേൽ. കട്ടപ്പനയിലെ ഹൃത്വിക് റോഷനെന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളായിരുന്നു കൂടത്തായി കൊലപാതക പരമ്പരയിൽ നടന്നുകൊണ്ടിരിക്കുന്നത്. 17 വർഷത്തിനിടെ 6 പേരുടെ കൊലപാതകവും കൊലപാതകക്കുറ്റവുമായി ബന്ധപ്പെട്ട് ജോളി അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ഈ വിഷയം ശ്രദ്ധ നേടിയത്. ഇതോടെയാണ് ഡിനി ഡാനിയേൽ കൂടത്തായി സിനിമയുമായി രംഗത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP