Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരായിരം പേർക്ക് ആത്മവിശ്വാസം നൽകാൻ ഇവരുടെ രണ്ടാളുടെയും മുഖത്ത് കാണുന്ന ആ ചിരി മതി; ക്യാൻസർ പോലും തോറ്റു തുന്നം പാടിയ നക്ഷത്ര കണ്ണുള്ള രാജകുമാരിയും, അവളെ ചേർത്ത് പിടിച്ച രാജകുമാരനും; നീതുവിന്റേയും വേദ്കിരണിന്റേയും ജീവിതം പറഞ്ഞ് കുറിപ്പുമായി നന്ദു മഹാദേവൻ; ആശംസ നേർന്ന് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

കാൻസർ എന്ന രോഗത്തിനെ വെല്ലുവിളിയോടെ എടുത്ത് പോരാളിയായ വ്യക്തിയാണ് നന്ദു മഹാദേവൻ. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും കാൻസർ പടർന്നുകയറുമ്പോൾ അവൻ നടത്തുന്ന പോരാട്ടം വാക്കുകൾക്ക് അതീതമാണ്. തന്റെ വേദനകൾക്കിടയിലും മറ്റുള്ളവരുടെ സന്തോഷങ്ങളെ നെഞ്ചോടുചേർക്കാൻ നന്ദുവിനാകും. കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന നിരവധിപേരെക്കുറിച്ച് നന്ദു കുറിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത് നീതുവിന്റേയും വേദ്കിരണിന്റേയും ജീവിതമാണ്.

ഇരുവരുടേയും വിവാഹവാർഷിക ദിനത്തിലാണ് നീതുവിന്റെ കാൻസർ പോരാട്ടത്തെക്കുറിച്ച് നന്ദു വാചാലനായത്. ചെറുപ്പത്തിൽ കാൻസർ ബാധിതയായ നീതു കീമോയിലൂടെയും റേഡിയേഷനിലൂടെയും രോഗത്തെ അതിജീവിച്ചു. അതിനു ശേഷം വിവാഹം കഴിക്കുന്നതിനായി മാട്രിമോണിയൽ കോളത്തിൽ രജിസ്റ്റർ ചെയ്തപ്പോഴും താനൊരു കാൻസർ സർവൈവർ ആണെന്ന് കുറിക്കാൻ നീതു മടിച്ചില്ല. എന്നാൽ സഹതാപത്തോടെ തന്നെ നോക്കി കാണുന്ന ആളെ വിവാഹംകഴിക്കരുതെന്ന നിർബന്ധമുണ്ടായിരുന്നു. അതിനിടയിലാണ് നീതുവിന്റെ ജീവിതത്തിലേക്ക് വേദ്കിരൺ വരുന്നത്. ഇരുവരുടേയും വിവാഹവാർഷികത്തോട് അനുബന്ധിച്ചാണ് നന്ദു ഫേയ്സ്ബുക്ക് പോസ്റ്റിട്ടത്.

നന്ദുവിന്റെ കുറിപ്പ് വായിക്കാം

ഈ വിവാഹ വാർഷികം ഒക്കെയാണ് നമ്മൾ ആഘോഷിക്കേണ്ടത്

ഇതൊരപൂർവ്വ കഥയാണ്..!

ക്യാൻസറിനെ തോൽപ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ

ഇത് നീതു വേദ്കിരൺ..
അതിജീവനം കുടുംബത്തിലെ രാജകുമാരി..
യൗവ്വനകാലത് പിടികൂടിയ ക്യാൻസറിനെ കീമോ കൊണ്ടും റേഡിയേഷൻ കൊണ്ടും പൊരുതി തോല്പിച്ചവൾ

എല്ലാം കഴിഞ്ഞു ജോലിക്ക് കയറിയപ്പോൾ ആണ് കല്യാണം കഴിക്കാൻ മാട്രിമോണിയൽ കോളത്തിൽ രജിസ്റ്റർ ചെയ്തത്.. അവിടെയും അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു താൻ ഒരു ക്യാൻസർ സർവൈവർ ആണെന്ന്
കള്ളം പറഞ്ഞു ഒന്നും നേടരുത് എന്ന് ചിന്തിച്ചു കൊണ്ടുതന്നെയായിരുന്നു അത്..

അവളെ പോലും അത്ഭുതപ്പെടുത്തി ഒരു പാട് ആലോചനകൾ വന്നു...!
അപ്പോഴും അവൾക്കൊരു നിർബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാൾ ആയിരിക്കരുത് തന്റെ കൂടെ എന്ന്..

അങ്ങനെ ചിന്തിക്കുന്ന സമയത്താണ് വേദ്കിരണും കുടുംബവും വീട്ടിലെത്തുന്നത്..
സംസാരിച്ചപ്പോൾ ഒരു സാധാരണ കുട്ടിയെ പോലെ തന്നെ കാണാൻ ആ കുടുംബത്തിലെ എല്ലാവർക്കും കഴിയും എന്ന വിശ്വാസത്തോടെ രണ്ടുപേരും ഒന്നായിട്ട് ഇന്നേക്ക് ഒരു വർഷം...

ഇപ്പോൾ വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള ഫോളോഅപ്പ് മാത്രം..

സന്തോഷത്തോടെ സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോൾ സത്യത്തിൽ ക്യാൻസർ എന്ന രോഗം തോറ്റു തുന്നം പാടിയത് കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം..

ഒരായിരം പേർക്ക് ആത്മവിശ്വാസം നൽകാൻ ഇവരുടെ രണ്ടാളുടെയും മുഖത്ത് കാണുന്ന ആ ചിരി മതി എല്ലാത്തിനെയും തോൽപിച്ചു ഇവളെ ചേർത്ത് പിടിക്കാൻ മനസ്സ് കാണിച്ച വേദിനൊരു സല്യൂട്ട്..

മരുന്നിനെക്കാളും ഗുണം ചെയ്യും ഇതുപോലുള്ള ചേർത്ത് പിടിക്കലുകൾ....
കൂട്ടിനു ഞാനുണ്ട് അല്ലേൽ ഞങ്ങളുണ്ട് എന്ന വാക്കുകൾ....
ഒരുപാട് കാലം സന്തോഷത്തോടെ സ്നേഹത്തോടെ ജീവിതം ഇങ്ങനെ ചേർത്ത് പിടിച്ചു മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..

രണ്ടാൾക്കും അതിജീവനം കുടുംബത്തിന്റെ മംഗളാശംസകൾ..
പ്രിയമുള്ളവരുടെ ആശംസകളും പ്രാർത്ഥനകളും ഒപ്പമുണ്ടാകണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP