Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദർശനവും സേനാ വിഭാഗങ്ങളുടെ പരേഡും; പരേഡ് കമാൻഡർ ലെഫ് ജനറൽ അസിത് മിസ്ത്രിയിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ്; സാംസ്കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോയി; ഇന്ത്യൻ വൈവിധ്യങ്ങളുടെ കാഴ്‌ച്ചക്കാരനായി വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ

യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദർശനവും സേനാ വിഭാഗങ്ങളുടെ പരേഡും; പരേഡ് കമാൻഡർ ലെഫ് ജനറൽ അസിത് മിസ്ത്രിയിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ്; സാംസ്കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോയി; ഇന്ത്യൻ വൈവിധ്യങ്ങളുടെ കാഴ്‌ച്ചക്കാരനായി വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം വീണ്ടും പ്രൗഢഗംഭീരമായി റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യതലസ്ഥാനത്തെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. പ്രൗഢ ഗംഭീരമായ ചടങ്ങുകളാണ് ഇതോടെ രാജ്പഥിൽ തുഠങ്ങിയത്. പരേഡ് കമ്മാന്റർ ലെഫ് ജനറൽ അസിത് മിസ്ത്രിയിൽ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു.

ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്. ഇതിന് മുമ്പ് 1996, 2004 വർഷങ്ങളിലും ഇന്ത്യ റിപ്പബ്ലിക് ദിനത്തിൽ ബ്രസീലിയൻ പ്രസിഡന്റുമാർക്ക് ആതിഥ്യമരുളിയിരുന്നു. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറൽ അസിത് മിസ്ത്രി നയിച്ചു. സൈനിക കരുത്ത് വിളിച്ചോതുന്നതായിരുന്നു പരേഡുകൾ. സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങളും ഇതോടൊപ്പം നടന്നു.

വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കുന്ന ആകാശ കാഴ്ചകളും മുഖ്യ ആകർഷണമാണ്. സാംസ്‌കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോയി. 16 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും വിവിധ മന്ത്രാലയങ്ങളിൽ നിന്നുമുള്ള 22 നിശ്ചല ദൃശ്യങ്ങളാണ് റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുക. അതേസമയം ബംഗാൾ, കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങൾ ഇത്തവണ റിപ്പബ്ലിക് ദിന പരേഡിനില്ല. റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യത്തെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നവയും, സാമൂഹ്യ-സാമ്പത്തിക മുന്നേറ്റങ്ങളുടെയും സമന്വയമാകും നിശ്ചല ദൃശ്യ പ്രദർശനം. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനാൽ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകൾ. ആശയപരമായ എതിർപ്പുകൾ അക്രമത്തിന്റെ പാതയിലേക്ക് പോകരുതെന്നായിരുന്നു റിപ്പബ്‌ളിക് ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കേവിന്ദിന്റെ സന്ദേശം. മൻകി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടമാണ് രാജ്യത്തുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP