Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് വഴികാട്ടി; ഭരണഘടനാ പരിധിക്കുഉള്ളിൽ നിന്നുകൊണ്ടുതന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം പ്രതിജ്ഞാബദ്ധരായിരിക്കണം; അടിസ്ഥാനപരമായി ജനങ്ങളാണ് രാജ്യത്തിന്റെ ശക്തി; സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം ഈ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമായി തീർന്നിരിക്കുന്നു: റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് വഴികാട്ടി; ഭരണഘടനാ പരിധിക്കുഉള്ളിൽ നിന്നുകൊണ്ടുതന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം പ്രതിജ്ഞാബദ്ധരായിരിക്കണം; അടിസ്ഥാനപരമായി ജനങ്ങളാണ് രാജ്യത്തിന്റെ ശക്തി; സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം ഈ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമായി തീർന്നിരിക്കുന്നു: റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം എഴുപതാം റിപ്പബ്ലിദ് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഡൽഹിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഭരണഘടനാ മൂല്യങ്ങളെ കുറിച്ച് മുമ്പില്ലാത്ത വിധത്തിൽ ചർച്ചകൾ നടക്കുന്ന ഘട്ടത്തിലാണ് രാജ്യം ഇക്കുറി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഈ സാഹചര്യത്തിൽ ഭരണഘടനയാണ് ഇക്കുറി എങ്ങും ചർച്ചാ വിഷയം.

പൗരത്വത്തിന്റെ പേരിലുള്ള സംഘർഷങ്ങൾക്കിടെ സമാധാനത്തിന് ആഹ്വാനം ചെയ്തു കൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക് ദിന സന്ദേശം പുറപ്പെടുവിച്ചത്. സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് വഴികാട്ടിയെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഒരു സ്വതന്ത്ര ജനാധിപത്യത്തിന്റെ പൗരന്മാരെന്ന നിലയിൽ ഭരണഘടന എല്ലാവർക്കും ചില അവകാശങ്ങൾ നൽകിയിട്ടുണ്ട്.

എന്നാൽ, ഭരണഘടനാ പരിധിക്കുഉള്ളിൽ നിന്നുകൊണ്ടുതന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കേണ്ട ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലെജിസ്ലേറ്റീവ് (നിയമനിർമ്മാണം), എക്‌സിക്യൂട്ടീവ് (ഭരണനിർവഹണം), ജുഡീഷ്യറി (നീതിന്യായം) എന്നിവ രാജ്യത്തിന്റെ മൂന്ന അവയവങ്ങളാണ്. പക്ഷേ അടിസ്ഥാനപരമായി ജനങ്ങളാണ് രാജ്യത്തിന്റെ ശക്തി.

'പൊതുജനക്ഷേമത്തിനായി സർക്കാർ നിരവധി പ്രചാരണ പരിപാടികൾ ആരംഭിച്ചു. അത്തരം പരിപാടികൾക്ക് പൗരന്മാർ സ്വമേധയാ ജനകീയ മുഖം നൽകി എന്നതു ശ്രദ്ധേയമാണ്. ഇന്ത്യയിൽ എല്ലായ്‌പ്പോഴും അധികാരം, പ്രശസ്തി, പണം എന്നിവയേക്കാൾ അറിവിനായിരുന്നു പ്രാധാന്യം. ഇന്ത്യൻ പാരമ്പര്യത്തിൽ അറിവ് നേടുന്നതിനുള്ള സ്ഥലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണക്കാക്കുന്നു, അതായത് അറിവു നേടുന്ന ക്ഷേത്രങ്ങൾ.' രാഷ്ട്രപതി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ നിരവധി നേട്ടങ്ങൾ ശ്രദ്ധേയമാണ്. രാജ്യത്തെ ഒരു കുട്ടിക്കോ യുവാവിനോ വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെടാതിരിക്കാൻ നമ്മുടെ പരിശ്രമം ആവശ്യമാണ്. രാഷ്ട്രനിർമ്മാണത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ഇന്നും തികച്ചും പ്രസക്തമാണ്. സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം ഈ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമായിത്തീർന്നിരിക്കുകയാണെന്നും രാഷ്ട്രപതി രാജ്യത്തോട് പറഞ്ഞു.

മതനിരപേക്ഷ അടിത്തറ സംരക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി റിപ്പബ്ലിക് ദിനാഘോഷം മാറണം: മുഖ്യമന്ത്രി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതനിരപേക്ഷ അടിത്തറയും സംരക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി റിപ്പബ്ലിക് ദിനാഘോഷം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ഭരണഘടനയുടെ ആമുഖവും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു. മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ:

'ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരർക്കെല്ലാം: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും, ചിന്തയ്ക്കും, ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി ആരാധനാ എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, പദവിയിലും, അവസരത്തിലും സമത്വവും,സംപ്രാപ്തമാക്കുവാനും, അവർക്കെല്ലാമിടയിൽ, വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും, സഗൗരവം തീരുമാനിച്ചിരിക്കുകയാൽ, നമ്മുടെ ഭരണഘടനാസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.''

നമ്മുടെ ഭരണഘടനയുടെ ആമുഖം ഇങ്ങനെ പറയുന്നു. ഭരണഘടന നിലവിൽ വന്ന ഈ ദിനം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സംരക്ഷിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP