Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മേരി കോം, അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവർക്ക് പത്മവിഭൂഷൺ; മനോഹർ പരീക്കറിനും പി വി സിന്ധുവിനും ശ്രീഎമ്മിനും എൻ.ആർ.മാധവ മേനോനും പത്മഭൂഷൺ; സത്യനാരാണൻ മുണ്ടയൂർ മൂഴിക്കൽ പങ്കജാക്ഷിയും അടക്കം ആറ് മലയാളികൾക്ക് പത്മശ്രീ; 118ക്കായി നൽകിയ പത്മശ്രീ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചവരുടെ കൂട്ടത്തിൽ മുൻ ക്രിക്കറ്റ് താരം സഹീർ ഖാൻ, ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, സീരിയൽ സംവിധായിക എക്ത കപൂർ, നടി കങ്കണ റണൗട്ട് ഗായകൻ അദ്‌നാൻ സമി എന്നിവരും

മേരി കോം, അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവർക്ക് പത്മവിഭൂഷൺ; മനോഹർ പരീക്കറിനും പി വി സിന്ധുവിനും ശ്രീഎമ്മിനും എൻ.ആർ.മാധവ മേനോനും പത്മഭൂഷൺ; സത്യനാരാണൻ മുണ്ടയൂർ മൂഴിക്കൽ പങ്കജാക്ഷിയും അടക്കം ആറ് മലയാളികൾക്ക് പത്മശ്രീ; 118ക്കായി നൽകിയ പത്മശ്രീ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചവരുടെ കൂട്ടത്തിൽ മുൻ ക്രിക്കറ്റ് താരം സഹീർ ഖാൻ, ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, സീരിയൽ സംവിധായിക എക്ത കപൂർ, നടി കങ്കണ റണൗട്ട് ഗായകൻ അദ്‌നാൻ സമി എന്നിവരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം എഴുപതാ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതി മുന്നോടിയായി ഈ വർഷത്തെ പത്മാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വിടപറഞ്ഞ നാല് മുൻ കേന്ദ്രമന്ത്രിമാരാണ് പുരസ്‌ക്കാര പട്ടികയിൽ ഇടംപിച്ചിരിക്കുന്നത്. മരണാനന്തന ബഹുമതിയായി മുൻ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, അരുൺ ജയ്റ്റ്‌ലി, ജോർജ് ഫെർണാണ്ടസ് എന്നിവർക്കാണ് പത്മവിഭൂഷൻ നൽകിയിരിക്കുന്നത്. ബോക്‌സിങ് താരം മേരിക്കോമിനും പത്മവിഭൂഷൻ ലഭിച്ചു. അന്തരിച്ച ഉഡുപ്പി പേജാവർ മഠാധിപതി വിശ്വേശരതീർത്ഥ പേജാവര അധോക് രാജ മാതാ ഉഡുപ്പി, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഛനുലാൽമിശ്ര എന്നിവരെയാണ് ഈ വർഷം പത്മവിഭൂഷൺ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചത്.

അനെരൂഡ് ജുഗ്നേഥ് ജി.സി.എസ്.കെ. ചന്നുലാൽ മിശ്ര, വിശ്വതീർത്ഥ സ്വാമിജി (മരണാനന്തരം) എന്നിവർക്കു പത്മവിഭൂഷൺ ലഭിച്ചു. രണ്ട് മലയാളികൾക്കു പത്മഭൂഷൺ ലഭിച്ചു. ശ്രീ എമ്മിനും എൻ.ആർ.മാധവ മേനോനു(മരണാനന്തരം)മാണു പുരസ്‌കാരങ്ങൾ. സയിദ് മൂവാസം അലി (മരണാനന്തരം), മുസാഫർ ഹുസൈൻ ബൈഗ്, അജോയ് ചക്രവർത്തി, മനോജ് ദാസ്, ബാലകൃഷ്ണ ദോഷി, കൃഷ്ണമ്മാൾ ജഗന്നാഥൻ, എസ്.സി. ജാമിർ, അനിൽ പ്രകാശ് ജോഷി, സെറിങ് ലൻഡോൽ, ആനന്ദ് മഹീന്ദ്ര, മനോഹർ പരീക്കർ (മരണാനന്തരം), ജഗദീഷ് ഷേത്, പി.വി. സിന്ധു, വേണു ശ്രീനിവാസൻ എന്നിവരാണ് മറ്റു പത്മഭൂഷൺ ജേതാക്കൾ.

ആറ് മലയാളികളുൾപ്പെടെ 118 പേർക്കാണ് പത്മശ്രീ. എം.കെ.കുഞ്ഞോൾ, കെ.എസ്.മണിലാൽ, സത്യനാരണൻ മുണ്ടയൂർ, എൻ.ചന്ദ്രശേഖരൻ നായർ, മൂഴിക്കൽ പങ്കജാക്ഷി, തളപ്പിൽ പ്രദീപ് എന്നിവരാണ് പത്മശ്രീ നേടിയ മലയാളികൾ. രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ ഏഴ് പേർക്കാണ് ലഭിച്ചത്. നാല് പേരും രാഷ്ട്രീയനേതാക്കളാണ്.

മലയാളിയായ ആത്മീയഗുരു ശ്രീ എം, നിയമവിദഗ്ദ്ധൻ എൻആർ മാധവമേനോൻ, വ്യവസായി ആനന്ദ് മഹീന്ദ്ര, അന്തരിച്ച മുൻഗോവമുഖ്യമന്ത്രി മനോഹർ പരീക്കർ, കായികതാരം പി.വി സിന്ധു, അമേരിക്കൻ വ്യവസായി വേണു ശ്രീനിവാസ് എന്നിവരടക്കം 16 പേരാണ് പത്മഭൂഷൺ പുരസ്‌കാരം നേടിയത്. 118 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം നൽകിയത്. ഇതിൽ അഞ്ച് പേർ മലയാളികളാണ്. ക്രിക്കറ്റ് താരം സഹീർ ഖാൻ, ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, സീരിയൽ സംവിധായിക എക്ത കപൂർ, നടി കങ്കണ റൗത്ത്, ഗായകൻ അദ്‌നാൻ സമി എന്നിവരാണ് പത്മശ്രീ പട്ടികയിൽ ഇടം നേടിയ ചിലർ.

അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിർണായക പങ്കുവഹിച്ച കലാകാരിയാണ് മൂഴിക്കൽ പങ്കജാക്ഷി. കോട്ടയം സ്വദേശിനിയായ ഇവർ എട്ടാംവയസ്സ് മുതൽ നാട്ടിലും വിദേശരാജ്യങ്ങളിലുമായി നോക്കുവിദ്യ പാവകളി അവതരിപ്പിച്ച് ഇതിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. കേരളത്തിൽ ജനിച്ച സത്യനാരായണൻ മുണ്ടയൂർ കഴിഞ്ഞ നാലുദശാബ്ദ കാലമായി അരുണാചൽ പ്രദേശിലെ ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണ മേഖലയിൽ വായനശാലകൾ ആരംഭിച്ചതിനുമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

കോഴിക്കോട് സർവ്വകലാശാലയിലെ എമെരിറ്റസ് പ്രൊഫസറായിരുന്നു മണിലാൽ. ലാറ്റിനിൽ രചിക്കപ്പെട്ട ലോകപ്രശസ്ത സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കൂസ് ഇംഗ്ലീഷിലേയ്ക്കും മലയാളത്തിലേയ്ക്കും തർജ്ജമയും ടിപ്പണിയും തയ്യാറാക്കിയതും ഇദ്ദേഹമാണ്. സസ്യശാസ്ത്ര- സസ്യവർഗീകരണ ശാസ്ത്രത്തിലും നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.

പത്മപുരസ്‌കാരത്തിന് അർഹരായ 141 പേരിൽ 34 പേർ സ്ത്രീകളാണ്. വിദേശികൾ/എൻ.ആർ.ഐ./ പി.ഐ.ഒ./ഒ.സിഐ വിഭാഗത്തിൽനിന്ന് 18 പേർക്കും മരണാനന്തര ബഹുമതിയായി 12 പേർക്കും പത്മ പുരസ്‌കാരങ്ങൾ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP