Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് പുരസ്‌കാരത്തിന് അർഹരായവരിൽ പത്ത് മലയാളികളും; ജീവൻ രക്ഷാ പുരസ്‌കാരം ഏഴുപേർക്കും; ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാ പതക്

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് പുരസ്‌കാരത്തിന് അർഹരായവരിൽ പത്ത് മലയാളികളും; ജീവൻ രക്ഷാ പുരസ്‌കാരം ഏഴുപേർക്കും; ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാ പതക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി നൽകുന്ന സ്തുത്യർഹ സേവന പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് ഇക്കുറി അർഹരായത് 10 പൊലീസുകാർ. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവൻ രക്ഷാപുരസ്‌കാരത്തിന് ഏഴുപേർ അർഹരായി. ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാ പതക് ലഭിക്കും. അതേസമയം, വിശിഷ്ടസേവന പുരസ്‌കാരം ഇത്തവണ കേരളത്തിലാർക്കും ലഭിച്ചില്ല. സിബിഐ. കൊച്ചി ഓഫീസിലെ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ജോയ് ടി. വർഗീസ് വിശിഷ്ട സേവാ മെഡലിന് അർഹനായി.

സ്തുത്യർഹ സേവനത്തിന് അർഹരായവർ: 1. കെ. മനോജ് കുമാർ (എസ്‌പി. ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ, തൃശ്ശൂർ കെ.ഇ.പി.എ.), 2. സി.വി. പാപ്പച്ചൻ (ഡെപ്യൂട്ടി കമാൻഡന്റ്, തൃശ്ശൂർ റിസർവ് ബറ്റാലിയൻ), 3. എസ്. മധുസൂദനൻ ( ഡെപ്യൂട്ടി സൂപ്രണ്ട്, പത്തനം തിട്ട എസ്.ബി.സിഐ.ഡി.), 4. എസ്. സുരേഷ് കുമാർ, (ഡെപ്യൂട്ടി സൂപ്രണ്ട്, ചങ്ങനാശ്ശേരി ), 5. എൻ.രാജൻ (ഡി.വൈ.എസ്‌പി., കോട്ടയം വി.എ.സി.ബി.), 6. കെ.സി. ഭുവനേന്ദ്ര (ഡി.എ.എസ്., ആലപ്പുഴ വി.എ.സി.ബി.), 7. കെ. മനോജ് കുമാർ (എഎസ്ഐ., കണ്ണൂർ ട്രാഫിക്), 8. എൽ. സലോമോൻ (അസിസ്റ്റന്റ് കമാൻഡന്റ്, തൃശ്ശൂർ ഐ.ആർ. ബറ്റാലിയൻ), 9. പി. രാഗേഷ് (എഎസ്ഐ., ക്രൈംബ്രാഞ്ച് ), 10. കെ. സന്തോഷ് കുമാർ (എഎസ്ഐ., തൃശ്ശൂർ സ്‌പെഷ്യൽ ബ്രാഞ്ച്).

ഉത്തം ജീവൻ രക്ഷാ പതക്കം ലഭിച്ചവർ: 1. ജീവൻ ആന്റണി 2. കെ.സരിത, 3. എൻ.എം. കമൽദേവ്, 4. മാസ്റ്റർ വി.പി. ഷമ്മാസ്. ജീവൻ രക്ഷാ പതക് ലഭിച്ചവർ: 1. മാസ്‌ററർ പി.പി. അഞ്ചൽ, 2. അഷുതോഷ് ശർമ.

അഗ്നിരക്ഷാ സേനയിൽ മൂന്നു പേർ വിശിഷ്ട സേവന പുരസ്‌കാരത്തിനും രണ്ടുപേർ സ്തുത്യർഹ സേവന പുരസ്‌കാരത്തിനും അർഹരായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സി.ബലറാം ബാബു, പി.എസ്. ശ്രീകിഷോർ എന്നിവരും സിഐ.എസ്.എഫിലെ എ.നാരായണനുമാണ് വിശിഷ്ട സേവന പുരസ്‌കാരം ലഭിച്ചത്. സ്റ്റേഷൻ ഓഫീസർ പി.അജിത്ത് കുമാർ, ലീഡിങ് ഫയർമാൻ എ.വി. അയൂബ് ഖാൻ എന്നിവർ സ്തുത്യർഹ സേവനത്തിനും അർഹരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP