Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നന്നേ ചെറുപ്പത്തിൽ പേരാമ്പ്രയിലെ തെരുവിൽ എത്തിയത് സ്വത്ത് തർക്കത്തിന്റെ പേരിൽ ബന്ധുക്കൾ മുഖത്ത് ആസിഡ് ഒഴിച്ചതോടെ; മുപ്പത് വർഷത്തോളം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും ചെരുപ്പ് തുന്നി കിട്ടുന്ന പണത്തിൽ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ചത് അർഹരായവർക്ക് സഹായം നൽകാൻ; ഒടുവിൽ ലിസിക്ക് കിടക്കാൻ ഒരു വീട് പണിത് നൽകി പേരാമ്പ്രയിലെ വിദ്യാർത്ഥികളും നാട്ടുകാരും

നന്നേ ചെറുപ്പത്തിൽ പേരാമ്പ്രയിലെ തെരുവിൽ എത്തിയത് സ്വത്ത് തർക്കത്തിന്റെ പേരിൽ ബന്ധുക്കൾ മുഖത്ത് ആസിഡ് ഒഴിച്ചതോടെ; മുപ്പത് വർഷത്തോളം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും ചെരുപ്പ് തുന്നി കിട്ടുന്ന പണത്തിൽ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ചത് അർഹരായവർക്ക് സഹായം നൽകാൻ; ഒടുവിൽ ലിസിക്ക് കിടക്കാൻ ഒരു വീട് പണിത് നൽകി പേരാമ്പ്രയിലെ വിദ്യാർത്ഥികളും നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

മലയാളികളുടെ നന്മയും സഹജീവികളോടുള്ള കരുണയും പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ചെറുപ്പത്തിലെ ബന്ധുക്കളുടെ ആസിഡ് ആക്രമണത്തിന് ഇരയായി രാജസ്ഥാനിൽ നിന്നും കേരളത്തിലെത്തിയ ലിസിക്ക് നന്മ നിറഞ്ഞ ഒരു കൂട്ടം മനുഷ്യർ ചേർന്ന് വീട് വെച്ച് കൊടുത്തതോടെ ആ നന്മകളുടെ വാർത്തകളുടെ കൂട്ടത്തിൽ കൂടുതൽ തിളക്കമുള്ള ഒരു അധ്യായം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്.

പേരാമ്പ്രയിലെ റോഡുവക്കിൽ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ മുഖവും, കഴുത്തുമായി ഈ യുവതി വർഷങ്ങളായി ഉണ്ട്. റോഡുവക്കിൽ ചെരുപ്പുതുന്നിയാണ് ഇവർ ജീവിച്ചിരുന്നത്. ആ പണത്തിൽ നിന്നും മിച്ചം പിടിച്ച് ജീവകാരുണ്യപ്രവർത്തനങ്ങളും ചെയ്ത് വന്ന ലിസിയെ ഒടുവിൽ നാട് തന്നെ ചേർത്ത് നിർത്തുകയാണ്. ഇത് ചൂണ്ടിക്കാട്ടി കേരള വർമ്മ കോളജിലെ അദ്ധ്യാപികയായ ദീപ നിശാന്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ സമൂഹ മാധ്യമവും ഇത് ഏറ്റെടുക്കുകയായിരുന്നു.

ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

ഇത് ലിസി. എന്റെ ചെറുപ്പകാലം മുതൽ തന്നെ പേരാമ്പ്രയിലെ റോഡുവക്കിൽ ആസിഡ് പൊള്ളലേറ്റ മുഖവും, കഴുത്തുമായി യുവതിയായിരുന്ന ഇവരെ കണ്ടിരുന്നു. രാജസ്ഥാനിൽ നിന്നും അമ്മാവനും മറ്റു ചില ബന്ധുക്കളും സ്വത്തു തർക്കത്തെ തുടർന്ന് ആസിഡ് കൊണ്ട് പൊള്ളിച്ചു, അവിടെ നിന്നും പൊള്ളിയ മുഖവുമായി ട്രെയിനിൽ കയറി കേരളത്തിലും, അവസാനം പേരാമ്പ്ര പട്ടണത്തിലും എത്തി. റോഡുവക്കിൽ ചെരുപ്പുതുന്നി ജീവിച്ചു.
പത്തു മുപ്പതു വർഷം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും താൻ ജോലി ചെയ്തു കിട്ടിയതിൽ നിന്നും അവർ സ്വയം ചാരിറ്റി പ്രവർത്തനം നടത്തി. അവസാനം പേരാമ്പ്ര ക്കാരിയായി മാറിയ ലിസിക്ക് സ്‌കൂൾ വിദ്യാർത്ഥികളും പേരാമ്പ്രയിലെ പൊതു ജനവും ചേർന്ന് കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു കൊടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP