Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഫ്രിക്കയിൽ നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തു തരാം എന്നു പറഞ്ഞ് കശുവണ്ടി വ്യാപാരികളിൽ നിന്നും അനീഷ് ബാബു തട്ടിയെടുത്തത് 50 കോടിയോളം രൂപ; തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് അടിച്ചുപൊളി ജീവിതവും; തട്ടിച്ചെടുത്ത കോടികൾ വിനിയോഗിച്ച് സീരിയൽ നടിമാരുമായി വിദേശത്തേക്ക് 'ഉല്ലാസയാത്ര'യും; ആഡംബര കാറുകളിൽ ചുറ്റിയടിക്കലും പതിവുപരിപാടി; ഒത്താശ ചെയ്തവരുടെ കൂട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും; പൊലീസ് പൊക്കിയ അനീഷ് ബാബു ഒരു ചെറിയ പുള്ളിയല്ല

ആഫ്രിക്കയിൽ നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തു തരാം എന്നു പറഞ്ഞ് കശുവണ്ടി വ്യാപാരികളിൽ നിന്നും അനീഷ് ബാബു തട്ടിയെടുത്തത് 50 കോടിയോളം രൂപ; തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് അടിച്ചുപൊളി ജീവിതവും; തട്ടിച്ചെടുത്ത കോടികൾ വിനിയോഗിച്ച് സീരിയൽ നടിമാരുമായി വിദേശത്തേക്ക് 'ഉല്ലാസയാത്ര'യും; ആഡംബര കാറുകളിൽ ചുറ്റിയടിക്കലും പതിവുപരിപാടി; ഒത്താശ ചെയ്തവരുടെ കൂട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും; പൊലീസ് പൊക്കിയ അനീഷ് ബാബു ഒരു ചെറിയ പുള്ളിയല്ല

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആഫ്രിക്കയിൽ നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പു നടത്തിയ കൊല്ലത്തെ അനീഷ് ബാബു ഒരു ചെറിയ പുള്ളിയല്ല. ആഡംബര ജീവിതം നയിക്കുന്ന കാര്യത്തിൽ ഇയാൾ അഗ്രഗണ്യനായിരുന്നു എന്നാണ് പൊലീസ് പങ്കുവെക്കുന്ന വിവരം. സീരിയൽ നടിമാരുമായി ഉല്ലാസയാത്രകൾ പോയിരുന്ന ഇയാൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം പുലർത്തിയ വ്യക്തിയാണ്. ആഡംബര കാറുകളിൽ ചുറ്റിയടിക്കുന്നതിലും മിടുക്കനായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. അനീഷിനെ ശാസ്തമംഗലത്തുള്ള ഫ്‌ളാറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം ഉല്ലാസയാത്ര നടത്തി മടങ്ങുമ്പോഴായിരുന്നു അറസ്റ്റെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. അനീഷിനെതിരേ പൊലീസിൽ നൽകിയ പല പരാതികളിലും നടപടി ഉണ്ടാകാതിരുന്നത് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കേസിനെ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ടായിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് റൂറൽ എസ് പിക്ക് പരാതി ലഭിച്ചതോടെയാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്. കേസിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കിനെപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണമൊക്കെ ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കും അനീഷ് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. തട്ടിച്ചെടുത്ത കോടികൾ വിനിയോഗിച്ച് ചില സീരിയൽ നടിമാരുമായി അവിഹിത ബന്ധം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

സമ്പാദ്യത്തിൽ നല്ലൊരു പങ്കും ഇത്തരം ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചിരുന്നത്. ഇടയ്ക്ക് വിദേശ യാത്രകൾക്കും പോകാറുണ്ട്. അടുത്ത സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെയും ഇത്തരം ഉല്ലാസയാത്രകളിൽ അനീഷ് കൂടെ കൊണ്ടുപോകാറുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയിൽനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നൽകാമെന്നു പറഞ്ഞ് കോടികൾ തട്ടിയ കേസിലാണ് അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ അനീഷ് ബാബു അറസ്റ്റിലായത്. വിവിധ കശുവണ്ടി വ്യാപാരികളിൽനിന്നായി 50 കോടിയോളം രൂപ ഇയാൾ തട്ടിയതായാണ് റിപ്പോർട്ടുകൾ. അഞ്ചൽ റോയൽ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലാണ് അറസ്റ്റ്.

ആഫ്രിക്കയിലെ ടാൻസാനിയയിൽനിന്ന് കേരളത്തിലെ വ്യാപാരികൾക്ക് കശുവണ്ടി ഇറക്കുമതിചെയ്ത് നൽകുന്നതായിരുന്നു അനീഷിന്റെ ബിസിനസ്. വിദേശത്തും സ്വദേശത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന അനീഷിനെ ശാസ്തമംഗലത്തെ ഫൽറ്റിൽനിന്നാണ് പൊലീസ് പിടികൂടിയത്. ബാങ്കുകളുടെയും ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും കപ്പൽ ഏജൻസികളുടെയും വ്യാജരേഖകളും തട്ടിപ്പിനായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.

അഞ്ചൽ റോയൽ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലാണ് അറസ്റ്റ്. ആദിച്ചനല്ലൂർ സ്വദേശി ഫെർണാണ്ടസിൽനിന്ന് 4.48 കോടിയും ആഫ്രിക്കൻ സ്വദേശി മൈക്കിളിൽനിന്ന് 76 ലക്ഷവും തട്ടിയെടുത്തെന്ന കേസ് അനീഷിനെതിരേ കൊട്ടാരക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിയായ മറ്റൊരു വ്യവസായിയുടെ 15 കോടി രൂപ തട്ടിയതായും പരാതിയുണ്ട്. മുൻപ് കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യാപാരിയുടെ അഞ്ചരക്കോടി രൂപ തട്ടിയെന്ന കേസിൽ 40 ദിവസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

ആഫ്രിക്കയിലെ ടാൻസാനിയയിൽനിന്ന് കേരളത്തിലെ വ്യാപാരികൾക്ക് കശുവണ്ടി ഇറക്കുമതിചെയ്ത് നൽകുന്നതായിരുന്നു അനീഷിന്റെ ബിസിനസ്. അമ്പലക്കരയിലും ടാൻസാനിയയിലും ഇയാൾക്ക് രണ്ട് കമ്പനികളുണ്ട്. വിദേശത്തും സ്വദേശത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന അനീഷിനെ ശാസ്തമംഗലത്തെ ഫൽറ്റിൽനിന്നാണ് പൊലീസ് പിടികൂടിയത്. ബാങ്കുകളുടെയും ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും കപ്പൽ ഏജൻസികളുടെയും വ്യാജരേഖകളും തട്ടിപ്പിനായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP