Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ കെപിസിസി ഭാരവാഹിയായ സോന ആരാണ്? പുനഃസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയമെങ്കിൽ ഇടതിന് വിജയം അനായാസം; പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിലും പാർട്ടി പച്ചതൊടില്ലെന്ന് കെ മുരളീധരൻ എംപി

വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ കെപിസിസി ഭാരവാഹിയായ സോന ആരാണ്? പുനഃസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയമെങ്കിൽ ഇടതിന് വിജയം അനായാസം; പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിലും പാർട്ടി പച്ചതൊടില്ലെന്ന് കെ മുരളീധരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പുനഃസംഘടനയിൽ അതൃപ്തി മറച്ചുവെക്കാതെ കെ മുരളീധരൻ എംപി. എല്ലാവർക്കും കെപിസിസി ഭാരവാഹികളായാൽ മതിയെന്നും അതിനാൽ ബൂത്തിലിരിക്കേണ്ട പലരും കെപിസിസി ഭാരവാഹികളായെന്നും മുരളീധരൻ പറഞ്ഞു. ഇനി ബൂത്തിൽ ഇരിക്കാൻ ആരുണ്ടാകും എന്നും നെയ്യാർഡാമിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പിൽ മുരളീധരൻ ചോദിച്ചു. വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ ഭാരവാഹിയായ സോന ആരാണെന്നും മുരളീധരൻ ചോദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ചാമ്പ്യന്മാരായത് സിപിഎമ്മാണ്. അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയായാണ് അവർ അതിനെ കണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു.

കെപിസിസി പുനഃസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയമെങ്കിൽ ഇടത് മുന്നണിക്ക് വിജയം അനായാസമാകും. പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിൽ ജയിക്കില്ലെന്ന് 101 ശതമാനം ഉറപ്പാണ്. നിലവിലുള്ളത് ഭേദപ്പെട്ട ലിസ്റ്റാണ് എന്നായിരുന്നു മുരളീധരൻ പറഞ്ഞു തുടങ്ങിയത്. രണ്ടാം ഘട്ട ലിസ്റ്റിറക്കുമ്പോൾ കുളമാക്കാതിരുന്നാൽ നല്ലതെന്നും കെ മുരളീധരൻ തുറന്നടിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പൊക്കെ വരുന്ന സമയമാണ്. പഞ്ചായത്ത് കോർപറേഷൻ തെരഞ്ഞെടുപ്പുകൾ അത്ര എളുപ്പമൊന്നും അല്ലെന്ന് കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും മനസിലാക്കണമെന്നും കെ മുരളീധരൻ ഓർമ്മിപ്പിച്ചു.

വൈസ് പ്രസിഡന്റ് എന്നാൽ പ്രസിഡന്റിന്റെ അഭാവത്തിൽ പദവിയുടെ ഉത്തരവാദിത്തം നിർവഹിക്കേണ്ട ആളാണ്. അതിനാണ് 12 പേരെന്നും കെ മുരളീധരൻ പറഞ്ഞു.21 അംഗ രാഷ്ട്രീയ കാര്യ സമിതി ചേർന്നിട്ട് 5 മാസമായി. പിന്നെയാണ് ഭാരവാഹി യോഗം ചേരുന്നത്. കെപിസിസിയുടെ ലിസ്റ്റിൽ ഉള്ളവരെ മാത്രമേ ഭാരവാഹികൾ ആക്കാവു എന്നായിരുന്നു രാഷ്ട്രീയ കാര്യ സമിതി തീരുമാനം. അങ്ങനെ ഒരു പ്രത്യേക ലിസ്റ്റും തയ്യാറാക്കിയിരുന്നു. വനിതാ പ്രാതിനിധ്യം വഴിയാണ് സോന ലിസ്റ്റിൽ ഇടം നേടിയത്. ആരാണീ സോന? സോന കെപിസിസി ലിസ്റ്റിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഒരു കാലത്ത് കോൺഗ്രസ് വിട്ട് പോയെങ്കിലും താമരയുമായി വിട്ടുവീഴ് ചെയ്തിട്ടില്ലെന്ന് അർത്ഥം വച്ച് ഓർമ്മിപ്പിക്കുക കൂടി ചെയ്തു കെ മുരളീധരൻ.

അതേസമയം, പുറത്തു വന്ന കെ പി സി സി ഭാരവാഹി പട്ടികക്ക് കോൺഗ്രസിൽ പൊതു സ്വീകാര്യതയാണ് എന്നാറ് റിപ്പോർട്ടുകൾ. കൂടുതൽ നേതാക്കൾക്ക് അവസരം നൽകാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ. സെക്രട്ടറിമാരുടെ പട്ടിക പുറത്തുവരാത്തതും പരാതി കുറയാൻ കാരണമാണ്.

എ ഗ്രൂപ്പ് ആറും ഐ ഗ്രൂപ്പിന് അഞ്ചും മുല്ലപ്പള്ളിക്ക് ഒന്നും എന്ന നിലക്കാണ് വൈസ് പ്രസിഡന്റുമാരുടെ വിഭജനം. പി സി വിഷ്ണുനാഥ്, കെ പി ധനപാലൻ, കെ സി റോസക്കുട്ടി, സി പി മുഹമ്മദ്, ടി സിദ്ധീഖ്, എഴുകോൺ നാരായണൻ എന്നിവർ എ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുമ്പോൾ ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാൽ, മൺവിള രാധാകൃഷ്ണൻ, ശരത് ചന്ദ്ര പ്രസാദ് എന്നിവർ ഐ ഗ്രൂപ്പിന്റെ നോമിനികളാണ്. മോഹൻ ശങ്കർ മുല്ലപ്പള്ളിയുടെ നിർദേശമാണ്. ജനറൽ സെക്രട്ടറമാരുടെ കാര്യത്തിലും ഗ്രൂപ്പ് സാമുദായിക സമവാക്യങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ട്. ഇനിയും പരാതിയുള്ളവരെ പറഞ്ഞു നിർത്താനായി വരാനിരിക്കുന്ന സെക്രട്ടറി പട്ടികയുമുണ്ട്.

ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡത്തിൽ ആദ്യാന്തം ഉറച്ചു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേടിയ വിജയമായാണ് കെ പി സി സി പുനഃസംഘടനാ പട്ടികയെ കാണുന്നത്. നൂറുപേരിലേക്ക് വളർന്ന പട്ടികയെ 40ൽ പിടിച്ചു നിർത്തിയത് മുല്ലപ്പള്ളിക്ക് ഹൈകമാൻഡ് നൽകി പിന്തുണയാണ്. 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP