Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈബർ ആക്രമണം രൂക്ഷം, മൂന്ന് ദിവസമായി പുറത്തിറങ്ങിയില്ല; അവർ തന്നെയാണ് വീഡിയോ ഒക്കെ എടുത്തത്; എന്റെയൊരു ഫേക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്; ഒരിക്കലും പ്ലാൻ ഒന്നുമല്ലായിരുന്നു.. കേട്ടിട്ട് പോയതായിരുന്നു; മോശമായ സംസാരം കേട്ടതിനെ തുടർന്നാണ് പ്രതികരിച്ചത്; പാവക്കുളം ക്ഷേത്രത്തിൽ വെച്ച് സംഘപരിവാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ആതിര പറയുന്നു; അക്രമികൾക്കെതിരെ കേസെടുക്കുമെന്ന് യുവതിയെ സന്ദർശിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ

സൈബർ ആക്രമണം രൂക്ഷം, മൂന്ന് ദിവസമായി പുറത്തിറങ്ങിയില്ല; അവർ തന്നെയാണ് വീഡിയോ ഒക്കെ എടുത്തത്; എന്റെയൊരു ഫേക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്; ഒരിക്കലും പ്ലാൻ ഒന്നുമല്ലായിരുന്നു.. കേട്ടിട്ട് പോയതായിരുന്നു; മോശമായ സംസാരം കേട്ടതിനെ തുടർന്നാണ് പ്രതികരിച്ചത്; പാവക്കുളം ക്ഷേത്രത്തിൽ വെച്ച് സംഘപരിവാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ആതിര പറയുന്നു; അക്രമികൾക്കെതിരെ കേസെടുക്കുമെന്ന് യുവതിയെ സന്ദർശിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം പാവക്കുളത്ത് പൗരത്വ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിയിൽ പ്രതിഷേധിച്ച ആതിര എന്ന യുവതിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. യുവതിയെ അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളും നിരവധി പുറത്തുവന്നു. സംഭവം നടന്ന ശേഷം യുവതിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. അന്നേ ദിവസം എന്താണ് നടന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് ആരിതയും രംഗത്തെത്തി.

'അവർ തന്നെയാണ് വീഡിയോ ഒക്കെ എടുത്തത്. എന്റെയൊരു ഫേക്ക് അകൗണ്ടിൽ നിന്നായിരുന്നു പ്രചരിപ്പിച്ചത്. സൈബർ ആക്രമണം രൂക്ഷമാണെന്നം കഴിഞ്ഞ മൂന്ന് ദിവസമായി പുറത്തിറങ്ങാനായിട്ടില്ലെന്നു യുവതി കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പാവക്കുളത്ത് സംഘപരിവാർ അനുകൂല സംഘടനാംഗങ്ങൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പെൺകുട്ടിയെ വനിതാ കമ്മീഷൻ സന്ദർശിച്ച ശേഷമാണ് യുവതി മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയത്. ആതിര എസ് എന്ന യുവതി തിരുവനന്തപുരം സ്വദേശിനിയാണ്.

സംഭവം നടക്കുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ഹാളിന് അടുത്തായുള്ള ഹോസ്റ്റലിലാണ് ആതിര താമസിക്കുന്നത്. പരിപാടിയെക്കുറിച്ച് അറിഞ്ഞു പങ്കെടുക്കാനെത്തിയ ആതിര താൻ പകുതിക്ക് വച്ച് ഇറങ്ങിപോയതാണ് ചിലരെ പ്രകോപിപ്പിച്ചതെന്ന് പറഞ്ഞു. ' ഒരിക്കലും പ്ലാൻ ഒന്നുമല്ലായിരുന്നു. കേട്ടിട്ട് പോയതായിരുന്നു. മോശമായ സംസാരം കേട്ടതിനെ തുടർന്നാണ് ഞാൻ പ്രതികരിച്ചത്. അവർ തന്നെയാണ് വീഡിയോ ഒക്കെ എടുത്തത്. എന്റെയൊരു ഫേക്ക് അകൗണ്ടിൽ നിന്നായിരുന്നു പ്രചരിപ്പിച്ചത്. സൈബർ ആക്രമണം രൂക്ഷം. കഴിഞ്ഞ മൂന്ന് ദിവസമായി പുറത്തിറങ്ങാനായിട്ടില്ല,' ആതിര പറഞ്ഞു.

അതേസമയം ആതിരയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുന്നതിനായാണ് കമ്മീഷൻ നേരിട്ടെത്തിയത്. ആതിരക്കു നേരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ ആക്രമണങ്ങൾ നടന്നിരുന്നു. ആതിരയുടെ പരാതിയെത്തുടർന്ന് പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം, സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും വലിയ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ആതിര പറഞ്ഞു. തനിക്കെതിരെ വ്യാജ സോഷ്യൽമീഡിയാ പ്രൊഫൈലുകളിൽനിന്നും ആക്രമണമുണ്ടാകുന്നുണ്ടെന്നും ഇത് വനിതാക്കമ്മീഷനിൽ പരാതിപ്പെടുമെന്നും ആതിര പറഞ്ഞു.

ആതിരയ്ക്ക് നേരെയുണ്ടായ അതിക്രമം അപലപനീയമാണെന്ന് കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പ്രതികരിച്ചു. ഇതുവരെയെടുത്ത അന്വേഷണങ്ങളെ സംബന്ധിച്ച് പൊലീസിനോട് റിപ്പോർട്ട് തേടുമെന്നും ആതിരയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ജോസഫൈൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള അക്രമത്തിനെ ഒറ്റക്ക് നേരിട്ട ആതിരയെ അഭിന്ദിക്കുന്നുവെന്നും വനിതാ കമ്മീഷൻ. എല്ലാവിധ പിന്തുണയും ആതിരക്ക് നൽകുന്നതായും എം.സി ജോസഫൈൻ കൂട്ടിച്ചേർത്തു. പൊലീസ് കേസെടുത്തതിന്റെ റിപ്പോർട്ട് വനിതാ കമ്മീഷൻ തേടും. തുടർ നടപടിയെക്കുറിച്ച് പൊലീസിനോട് ആരായുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. സൈബർ ആക്രമണം നമ്മുടെ സമൂഹത്തിൽ വളരെ സാധാരണമായിരിക്കുന്നു. ആതിരയും ഇത്തരം സൈബർ ആക്രമണത്തിന് ഇരയായത് ശ്രദ്ധയിൽപ്പെട്ടതായും വനിതാ കമ്മീഷൻ അദ്ധ്യക്ഷ അറിയിച്ചു.

ജനുവരി 21 ന് ജനജാഗരണ സമിതി എറണാകുളം കലൂർ പാവക്കുളത്ത് നടത്തിയ മാതൃ സംഗമത്തിനിടയിലാണ് സംഭവം. പാവക്കുളം ക്ഷേത്രത്തിന്റെ പരിസരത്തുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തിൽ പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ നടത്തിയതായിരുന്നു മാതൃസംഗമം. ബിജെപി പോഷക സംഘടനകളിൽ ഒന്നിന്റെ സംസ്ഥാന ഭാരവാഹി സിവി സജിനിയുടെ വിശദീകരണത്തിനിടയിൽ യുവതി സംശയം ഉന്നയിച്ചപ്പോഴാണ് മറ്റു സ്ത്രീകൾ തട്ടിക്കയറിയത്. പതിനൊന്ന് മണിക്ക് തുടങ്ങിയ പരിപാടിയിൽ ഒരു മണിക്കൂറിന് ശേഷമായിരുന്നു ഈ സംഭവം.

സമാധാനപരമായി കാര്യങ്ങൾ പറയാൻ ശ്രമിച്ച യുവതിക്ക് നേരെ സ്ത്രീകൾ തട്ടിക്കയറുകയായിരുന്നു. 'അടി വേണോ, ഞങ്ങൾക്കും ഇവിടെ ജീവിക്കണം' എന്നിങ്ങനെ അവർക്കെതിരെ ആക്രോശിച്ചു. യുവതി പറയുന്നത് കേൾക്കാൻ സംഘാടകർ തയ്യാറായില്ല. പകരം അവരെ യോഗഹാളിൽനിന്ന് സംഘടിതമായി പുറത്തിറക്കിവിടുകയായിരുന്നു. ആക്രോശിച്ചെത്തിയ സ്ത്രീകളിൽ ചിലർ അവരെ തള്ളിമാറ്റാനും ശ്രമിച്ചത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിക്കുന്നത്. ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തെ ആസ്പദമാക്കി സോഷ്യയിൽ മീഡിയയിൽ വ്യാപക ട്രോളുകളും രൂപം കൊണ്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP