Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൗ ജിഹാദിന്റെ പേരിലെ മറ്റൊരു സൈബർ നുണപ്രചരണം കൂടി പൊളിഞ്ഞു; കാണാതായ കരസേനാ ഉദ്യോഗസ്ഥന്റെ മകളെ മഞ്ചേരിയിലെ സത്യസരണിയിൽ നിന്നും കണ്ടെത്തിയെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത് ബിജെപി സൈബർ പോരാളി ജലജ ശ്രീനിവാസ് ആചാര്യ; ലൗ ജിഹാദിന് ഇരയായെന്ന് സംഘപരിവാർ ചാവേറായ ജലജ പ്രചരിപ്പിച്ചത് ഒന്നുമറിയാത്ത മറ്റൊരു യുവതിയുടെ പടം; വിഷലിപ്തമായ പ്രചാരണം നടത്തിയ ജലജയ്ക്ക് എതിരെ പരാതിയുമായി സൈബർ ലോകം; ലൗ ജിഹാദ് വിവാദം സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ

ലൗ ജിഹാദിന്റെ പേരിലെ മറ്റൊരു സൈബർ നുണപ്രചരണം കൂടി പൊളിഞ്ഞു; കാണാതായ കരസേനാ ഉദ്യോഗസ്ഥന്റെ മകളെ മഞ്ചേരിയിലെ സത്യസരണിയിൽ നിന്നും കണ്ടെത്തിയെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത് ബിജെപി സൈബർ പോരാളി ജലജ ശ്രീനിവാസ് ആചാര്യ; ലൗ ജിഹാദിന് ഇരയായെന്ന് സംഘപരിവാർ ചാവേറായ ജലജ പ്രചരിപ്പിച്ചത് ഒന്നുമറിയാത്ത മറ്റൊരു യുവതിയുടെ പടം;  വിഷലിപ്തമായ പ്രചാരണം നടത്തിയ ജലജയ്ക്ക് എതിരെ പരാതിയുമായി സൈബർ ലോകം; ലൗ ജിഹാദ് വിവാദം സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ

എം മനോജ്കുമാർ

തിരുവനന്തപുരം: സോഷ്യൽ മീഡിയകൾ അർദ്ധസത്യങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്ന പ്ലാറ്റ്‌ഫോം ആയി മാറുകയാണോ? ഇടത്-സംഘപരിവാർ പക്ഷത്ത് നിന്ന് 
ഒരു പെൺകുട്ടിയെ വിരൽചൂണ്ടിയുള്ള വിവാദം ഈ ആശങ്ക തന്നെയാണ് പങ്കു വയ്ക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാണാതായ കരസേനാ ഉദ്യോഗസ്ഥന്റെ മകളെ മഞ്ചേരി സത്യസരണിയിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ കണ്ടെത്തി എന്ന ജലജ ശ്രീനിവാസ് ആചാര്യയുടെ പോസ്റ്റാണ് വിവാദമായത്. കാര്യമറിയാതെ ഈ അർദ്ധ സത്യം ഒട്ടുവളരെ പേർ ഷെയർ ചെയ്തു. മതപരിവർത്തനവും ലൗ ജിഹാദും ആയി ജലജയുടെ പോസ്റ്റ് മാറിയതോടെയാണ് ഇടത് പക്ഷത്ത് നിന്ന് ബീന സണ്ണി രംഗത്ത് വന്നത്. സത്യസരണിയുടെ പേരിൽ രണ്ടു പ്രസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന വനിതകൾ സോഷ്യൽ മീഡിയയിൽ കൂടി ഏറ്റുമുട്ടുമ്പോൾ രണ്ടു വനിതകളുടെയും ഫെയ്‌സ് ബുക്ക് കുറിപ്പുകൾ ഒരേ സമയം വൈറലുമായി. ശരിയേത്, തെറ്റേത് എന്ന് നോക്കാതെ സംഘപരിവാർ ഭാഗത്തുള്ളവർ ജലജയുടെ പോസ്റ്റ് ഷെയർ ചെയ്തതോടെയാണ് സംഘപരിവാറിന്റെ ദുഷ്പ്രചരണം ചൂണ്ടിക്കാട്ടി ബീന സണ്ണി രംഗത്ത് വന്നത്.

വിശ്വാസ്യത തോന്നിക്കുംവിധമാണ് ജലജ ശ്രീനിവാസ് കാണാതായ പെൺകുട്ടിയുടെ ഫോട്ടോ സഹിതം ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത്. ജലജയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നത് ഇങ്ങനെ: ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകളെ മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്‌റ്റ്‌വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന പെൺകുട്ടിയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്. സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള പെൺകുട്ടിയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകി. സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു. മകളെ തിരിച്ചെത്തിക്കണമെന്ന് എ.ഡി.ജി.പി ബി.സന്ധ്യക്ക് പെൺകുട്ടിയുടെ അമ്മ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പെൺകുട്ടിക്ക് പുതുതായി പാസ്‌പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം.

ജലജ പറയുന്ന രീതിയിൽ ഒരു റെയ്ഡ് സത്യസരണിയിൽ നടന്നില്ല. ജലജ പറയുന്ന രീതിയിൽ ഒരു സംഭവം നടക്കുന്നത് സത്യസരണി അധികൃതരുടെ ഭാഷയിൽ പറഞ്ഞാൽ മൂന്നു വർഷം മുൻപാണ്. കാണാതായ പെൺകുട്ടി എന്ന് പറഞ്ഞു ജലജ പോസ്റ്റ് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്ത് നിന്നൂ കാണാതായ പെൺകുട്ടിയെയല്ല. സത്യസരണിയിൽ ഒരു റെയിഡ് നടന്നിട്ടുമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാർ നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനു ഉദാഹരണമാണ് ഈ പോസ്റ്റ് എന്ന് പറഞ്ഞു ബീന രംഗത്ത് വന്നത്. കള്ളപ്രചാരണം നടത്തുമ്പോൾ ഈ ജലജ ആരെന്നു ആദ്യം മനസിലാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ബീനയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ജലജ ബിജെപിയുടെ ജില്ലാ കമ്മറ്റി അംഗമാണ്. കഴിഞ്ഞ ദിവസം നടന്ന കലൂർ പാവക്കുളം ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷനിൽ സജീവമായി പങ്കെടുത്ത ഒരു ചാവേർ...പറഞ്ഞു വരുന്നത് എത്ര വിഷലിപ്തമായ പ്രഛാരണങ്ങൾ ആണ് ഈ തീവ്രവാദിണികൾ സമൂഹത്തിൽ നടത്തുന്നത് എന്ന് ഒന്ന് നോക്കൂ... എന്ന് പറഞ്ഞു പെൺകുട്ടിയുടെ വിഷയം തന്നെയാണ് ബീനയും എടുത്തിട്ടത്.

ഒന്നാമത് പെൺകുട്ടിയുടെ ഫോട്ടോ അതല്ല. ഫോട്ടോ തന്നെ തെറ്റായാണ് പ്രചരിപ്പിക്കുന്നത്. പാവക്കുളം അമ്പലത്തിൽ പ്രശ്നം ഉണ്ടാക്കിയ സ്ത്രീയുടേതെന്ന രീതിയിൽ തന്റെ ഫോട്ടോ ബിജെപി അംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ ചെറായി സ്വദേശിനിയായ യുവതിയാണ് ഡിജിപിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയത്. ജലജ ശ്രീനിവാസ ആചാര്യ എന്ന സ്ത്രീയുടെ ഫേസ് ബുക്ക് പേജിലാണ് തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നതെന്ന് യുവതി പറയുന്നു. പരാതി നൽകി മണിക്കൂറുകൾക്കകം ലിങ്കുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്-ബീന എഴുതുന്നു. അപർണയെക്കുറിച്ച് ജലജ പോസ്റ്റിയത് മുഴുവൻ തെറ്റാണ് എന്ന് പറയാൻ ഈ കാരണങ്ങൾ കൂടി ബീന നിരത്തുന്നു.

ബീനയുടെ പോസ്റ്റ് ഈ വിധം: ജലജയുടെ പോസ്റ്റ് പച്ചക്കള്ളമാണ്. പോസ്റ്റിന് കൂടെ ഇവർ കൊടുത്തിരിക്കുന്ന ചിത്രം തിരുവനന്തപുരം സ്വദേശി പെൺകുട്ടിടേതല്ല. തിരുവനന്തപുരത്ത് നിന്ന് കാണാതായ സൈനികോദ്യോഗസ്ഥന്റെ മകളെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് ആ കുട്ടി വീട് വിട്ടത്. ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന ഫോട്ടോ കാഞ്ഞങ്ങാട് നിങ്ങളുടെ നിന്നും കാണാതായ ഒരു പെൺകുട്ടിയുടേതാണ്. ആ കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മത പരിവർത്തന കേന്ദ്രം എന്ന് ആരോപിക്കപ്പെടുന്ന മത തീവ്രവാദ കേന്ദ്രമായ മഞ്ചേരി സത്യസരണിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനകം ഒരുതരത്തിലുള്ള പൊലീസ് റെയ്ഡും നടന്നിട്ടില്ല എന്ന് മലപ്പുറം എസ്‌പി യു അബ്ദുൽ കരീം പറയുന്നു. ഈ വ്യാജ വാർത്ത പോസ്റ്റ് നിരവധി പേരും, നിരവധി ഗ്രൂപ്പുകളിലുമാണ് ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം എത്തരത്തിൽ ആണ് വേരോടുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ബിജെപി എന്ന രാഷ്ട്രീയ കക്ഷിയുടെ ജില്ലാ കമ്മിറ്റി അംഗം തന്നെ നടത്തുന്ന ഈ വ്യാജ വാർത്താ വിതരണം. നെല്ലും പതിരും സ്വയം തിരിച്ചറിയുക, അത് കൂടുതൽ പേരിലേക്കെത്തിക്കുക എന്നത് മാത്രമാണ് ഈ കെട്ട കാലത്ത് നമുക്ക് ചെയ്യാൻ കഴിയുന്ന വലിയ ഒരു രാഷ്ട്രീയ പ്രവർത്തനം-ബീന പോസ്റ്റ് അവസാനിപ്പിക്കുന്നു.

ജലജയുടെ പോസ്റ്റിൽ കാണിച്ചിരിക്കുന്ന ഫോട്ടോആരുടേത് എന്ന് ഉറപ്പില്ല. പക്ഷെ ജലജ പറയുന്നതിൽ അർദ്ധ സത്യമുണ്ട്. പക്ഷെ പൂർണമായും ശരിയുമല്ല. കരസേനാ ഉദ്യോഗസ്ഥന്റെ മകളെ കാണാനില്ലായിരുന്നു. അത് മൂന്നു വർഷം മുൻപാണ്. പെൺകുട്ടി യെ സത്യസരണിയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ മകളെ കാണാൻ സത്യസരണിയിൽ എത്തിയിരുന്നു. പെൺകുട്ടി സത്യസരണിയിൽ ഉണ്ടായിരുന്നു എന്ന കാര്യം മറുനാടനോട് വിശദീകരിച്ചത് സത്യസരണി അധികൃതർ തന്നെയാണ്. പെൺകുട്ടിയുടെ അമ്മ പരാതി നൽകിയതിനെ തുടർന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ സത്യസരണിയിൽ വന്നിരുന്നു. ഞങ്ങൾ അവരുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ കാണാൻ അമ്മ നേരിട്ട് വന്നു. അവർ സംസാരിക്കുകയും ചെയ്തു. അമ്മയുടെ കൂടെ മടങ്ങുന്നില്ല എന്നാണ് അമ്മയോട് പറഞ്ഞത്. മതപഠനം പൂർത്തിയാക്കിയ ശേഷമാണ് പെൺകുട്ടി മടങ്ങിയത്. പക്ഷെ ഇപ്പോൾ എവിടെയുണ്ട് എന്ന കാര്യം ഞങ്ങൾക്ക് അറിയില്ല-സത്യസരണി അധികൃതർ പറയുന്നു. ബീനയുടെ പോസ്റ്റിൽ പറയുന്നതിൽ ഒരു കാര്യം ജലജയുടെ പോസ്റ്റിലുള്ള  പെൺകുട്ടി കാഞ്ഞങ്ങാട് നിന്നും കാണാതായ പെൺകുട്ടിയാണ് എന്നാണ് പറയുന്നത്.

ആ പെൺകുട്ടിയെ കാണാതായതാണ്. ആ പെൺകുട്ടി ഇവിടെയുണ്ട് എന്ന് ഇപ്പോൾ ഒരറിവുമില്ല. ഒരു പെൺകുട്ടിയെ മതം മാറ്റിയതായും ഒരു പെൺകുട്ടിയെ കാണാതായി എന്നുമാണ് വിവാദ പോസ്റ്റുകളിൽ നിന്ന് വെളിച്ചത്ത് വരുന്ന കാര്യം. കേരളത്തിൽ പെൺകുട്ടികൾ മതം മാറ്റപ്പെടുകയും കാണാതാവുകയും ചെയ്യുന്നു. ഇത്തരം പോസ്റ്റുകൾ വരുമ്പോഴാണ് ഇത് പൊതുശ്രദ്ധയിൽ വരുന്നത്. പക്ഷെ റെയ്ഡ് നടന്നിട്ടില്ലാത്ത ഒരു സ്ഥലത്ത് റെയ്ഡ് നടന്നും എന്നും പെൺകുട്ടിയെ കണ്ടെത്തി എന്നും വിശ്വാസ്യതയോടെ പറയുകയാണ് ജലജ ചെയ്യുന്നത്. ഇത് ബീന പറയുന്നത് പോലെ സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം വേരോട്ടാനുള്ള ഒരു പ്രക്രിയയിൽ തന്നെയാണ് പെടുന്നത്. സത്യസരണിയിൽ ഒരു റെയ്ഡും നടന്നിട്ടില്ലെന്ന് മഞ്ചേരി സിഐയും മറുനാടനോട് പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയ അപവാദ പ്രചരണത്തിനു വ്യാജവാർത്തകൾക്കുമുള്ള പ്ലാറ്റ്‌ഫോം ആയി മാറുന്നു എന്ന ആരോപണം ശരിവയ്ക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കത്തുന്ന വിവാദവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP