Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സപ്ലൈകോ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കും: മന്ത്രി പി. തിലോത്തമൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രവർത്തനമേഖല വിപുലീകരിച്ച് ജനങ്ങൾക്ക് ആശ്വാസമേകാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ. വടുതല സപ്ലൈകോ ടീ ഗോഡൗൺ അങ്കണത്തിൽ ടീ ബ്ലെൻഡിങ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളുടെയും വിപണന മേഖലയിലേക്ക് സപ്ലൈകോ കടന്നു ചെല്ലണം. അവശ്യസാധന വില പിടിച്ചു നിർത്താൻ വലിയ ഇടപെടലാണ് സപ്ലൈകോ നടത്തുന്നത്. അതു കൊണ്ടു തന്നെ വലിയ ബാധ്യതയും ഏറ്റെടുക്കേണ്ടി വരുന്നു. ഇത് മറികടക്കാൻ വിവിധ പദ്ധതികളാണ് തയാറാക്കുന്നത്. മാവേലി സ്റ്റോറുകളെ സൂപ്പർ മാർക്കറ്റുകളാക്കാനും സൂപ്പർ മാർക്കറ്റുകളെ ഹൈപ്പർ മാർക്കറ്റുകളാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൂടാതെ എല്ലാ കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളെയും ഒരു കുടക്കീഴിലാക്കാനും ശ്രമിക്കുന്നു. നോൺ സബ്‌സിഡി ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യത ലഭിക്കും. ഗൃഹോപകരണ മേഖലയിൽ എക്‌സ്‌ക്ലൂസീവ് ഷോറൂമുകൾ വിവിധ നഗരങ്ങളിൽ ആരംഭിക്കും. കെട്ടിട നിർമ്മാണ ഉത്പന്നങ്ങളുടെ വിപണന സാധ്യതയും പരിശോധിക്കുന്നു.

തേയില വ്യാപാരത്തിലൂടെ സപ്ലൈകോയ്ക്ക് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട്. എല്ലാ റേഷൻ കടകളിലും തേയില വിതരണം ചെയുന്ന പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഉത്പാദനം കൂട്ടാൻ കഴിയാതെ വന്നതിനാൽ എല്ലായിടത്തുമെത്തിക്കാൻ കഴിഞ്ഞില്ല. ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലെൻഡിങ് യൂണിറ്റ് ആരംഭിക്കുന്നത്. സപ്ലൈകോ പുറത്തിറക്കിയ ടീ ബാഗുകൾ എല്ലാ ഔട്ട് ലെറ്റുകളിലും ഉടൻ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

വിപണി ഇടപെടലിനായി ഓരോ ബജറ്റിലും 200 കോടിയാണ് സർക്കാർ നീക്കിവെക്കുന്നത്. സപ്ലൈകോയുടെ ആദ്യ ടീ ബ്ലെൻഡിങ് യൂണിറ്റ് ചുള്ളിക്കലാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ യൂണിറ്റാണ് വടുതലയിൽ ആരംഭിച്ചിരിക്കുന്നത്. സപ്ലൈകോയുടെ തനത് ഉത്പന്നമായ ശബരി ചായയുടെ ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലെൻഡിങ് യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്.

ടീ ബ്ലെൻഡിങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും യൂണിറ്റ് അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.ടി. ജെ. വിനോദ് എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ സൗമിനി ജെയിൻ,സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെ. എൻ സതീഷ്, കൗൺസിലർമാരായ ഡെലീന പിൻഹീറോ, ആൻസ ജെയിംസ്, പൊതുപ്രവർത്തകരായ പി.രാജു, കെ.എ. അലോഷ്യസ്, മനോജ് കുമാ ർ, സപ്ലൈകോ ജനറൽ മാനേജർ ആർ. റാം മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP