Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടൈംസ് നൗ അവതാരകൻ മരിച്ചു, കെജ്രിവാൾ കൊന്നു..! തെരഞ്ഞെടുപ്പ് പ്രചരണം മുറുകിയപ്പോൾ കെജ്രിവാളിനെതിരെ വാർത്തകൾ മെനഞ്ഞ് ദേശീയ ചാനലുകൾ; സിഎഎ പ്രതിഷേധത്തെ നിയന്ത്രിക്കാൻ ഡൽഹി മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞ് ചൊറിയാൻ വന്ന ടൈംസ് നൗ അവതാരകന് വയറുനിറയെ കൊടുത്തു കെജ്രിവാൾ; പൗരത്വ നിയമം കൊണ്ട് രാജ്യം മുന്നോട്ടുപോകില്ല; വിദ്യാഭ്യാസവും ആരോഗ്യവും റോഡുകളുമാണ് വേണ്ടതെന്നും പറഞ്ഞ് വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആപ്പ് തലവന്റെ മറുപടി

ടൈംസ് നൗ അവതാരകൻ മരിച്ചു, കെജ്രിവാൾ കൊന്നു..! തെരഞ്ഞെടുപ്പ് പ്രചരണം മുറുകിയപ്പോൾ കെജ്രിവാളിനെതിരെ വാർത്തകൾ മെനഞ്ഞ് ദേശീയ ചാനലുകൾ; സിഎഎ പ്രതിഷേധത്തെ നിയന്ത്രിക്കാൻ ഡൽഹി മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞ് ചൊറിയാൻ വന്ന ടൈംസ് നൗ അവതാരകന് വയറുനിറയെ കൊടുത്തു കെജ്രിവാൾ; പൗരത്വ നിയമം കൊണ്ട് രാജ്യം മുന്നോട്ടുപോകില്ല; വിദ്യാഭ്യാസവും ആരോഗ്യവും റോഡുകളുമാണ് വേണ്ടതെന്നും പറഞ്ഞ് വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആപ്പ് തലവന്റെ മറുപടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജനകീയ വിപ്ലവത്തിലൂടെ ആം ആദ്മി എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കോർപ്പറേറ്റുകളോട് നേരിട്ടു ഏറ്റമുട്ടിക്കൊണ്ടും ഡൽഹിയിലെ സാധാരണക്കാർക്ക് വേണ്ടി പോരാടുന്ന വ്യക്തിയാണ് അരവിന്ദ് കെജ്രിവാൾ. അഞ്ച് വർഷത്തെ ഭരണം കൊണ്ടു കെജ്രിവാൾ ഡൽഹിയിലെ ചേരി നിവാസികൾക്കും മറ്റും ഹീറോയായി മാറിയിട്ടുണ്ട്. ഡൽഹിയിൽ രാഷ്ട്രീയക്കാർ തിരിഞ്ഞു നോക്കാത്തിടത്തെല്ലാം കെജ്രിവാളിന്റെ കണ്ണുകൾ എത്തി. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പു അടുത്തതോടെ അദ്ദേഹം വീണ്ടും ഡൽഹിയിൽ അധികാരത്തിൽ എത്തും എന്നാണ് പൊതുവേ പുറത്തുവരുന്ന വിവരം. ഇതോടെ ദേശീയ മാധ്യമങ്ങളെ കൂട്ടുപിടിച്ച് കെജ്രിവാളിനെതിരെ രംഗത്തുണ്ട് ബിജെപി. എന്നാൽ, ദേശീയ മാധ്യമങ്ങളുടെ കെണിയിൽ വീഴാതെ അവരുടെ പ്ലാറ്റ്‌ഫോമിൽ പോലും ആം ആദ്മി എന്തു ചെയ്തു എന്നു പ്രചരിപ്പിക്കാൻ കെജ്രിവാളിന് സമർത്ഥമായി കഴിഞ്ഞിട്ടുണ്ട്.

എന്തായാലും ഡൽഹിയിൽ മുഖമില്ലാതിരിക്കുന്ന ബിജെപി അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് കെജ്രിവാളിനെ ഒതുക്കാനുള്ള വഴികൾ ആലോചിച്ചു കൊണ്ടാണ്. പൗരത്വ നിയമത്തിൽ ഏറ്റവും അധികം പ്രതിഷേധങ്ങൾ നടന്നത് ഡൽഹിയിൽ ആയതിനാൽ ഇവിടെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ കെജ്രിവാൾ പരാജയപ്പെട്ടെന്നാണ് ഡൽഹിയിൽ സംഘടിപ്പിച്ച ടൈംസ് നൗവിന്റെ ചർച്ചയിൽ അവതാരകൻ രാഹുൽ ശിവശങ്കരൻ ശ്രമിച്ചത്. ഇതിന് വായടപ്പിക്കുന്ന മറുപടി നൽകി കെജ്രിവാൾ തന്റെ സർക്കാറിന്റെ വികസന നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. ഇതോടെ കെജ്രിവാളിനെ ചൊരിയാൻ വന്ന ടൈംസ് അവതാരകന് എട്ടിന്റെ പണി തന്നെയാണ് കിട്ടിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഷഹീൻ ബാഗിലെ സമരക്കാരുടെ പേരു പറഞ്ഞാണ് കെജ്രിവാളിനെ പ്രതിരോധത്തിലാക്കാൻ രാഹുൽ ശ്രമിച്ചത്. പാക്കിസ്ഥാനിൽ നിന്നും അഭയാർത്ഥികളായി എത്തിയവരുടെ ഏഴു ക്യാമ്പുകൾ ഡൽഹിയിൽ ഉണ്ടെന്നും അവരെ കുറിച്ചു താങ്കൾക്ക് ആശങ്കയില്ലേ എന്നുമായിരുന്നു രാഹുലിന്റെ ചോദ്യം. ഈ ചോദ്യത്തിന് മറുപടിയായി ഡൽഹിയിൽ താമസിക്കുന്ന ഹിന്ദുവിന്റെയും മുസ്ലിംമിന്റെയും ക്രിസ്ത്യാനിയുടെയും ജൈനന്റെയും സിഖുകാരുടെയും പ്രശ്‌നം പരിഹരിക്കാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പ്രതിഷേധത്തിന് ഇടയാക്കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

പൗരത്വ നിയമം കൊണ്ടും പൗരത്വ പട്ടിക കൊണ്ടും രാജ്യത്ത് പുരോഗതിയുണ്ടാകില്ലെന്നും വിദ്യാഭ്യാസവും ആരോഗ്യവും നല്ല റോഡുകളുമൊക്കെയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ കഴിഞ്ഞ അഞ്ച് വർഷമായി ആം ആദ്മി സർക്കാർ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ടൈംസ് നൗ സംഘടിപ്പിപ്പിച്ച ടൗൺ ഹാൾ എന്ന ചർച്ചാ പരിപാടിയിൽ സംസാരിക്കവേയാണ് കെജ്രിവാൾ തന്റെ നിലപാട് വ്യക്തമാക്കിത്. കെജ്രിവാളിന്റെ വാക്കുകൾ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചതും.

ഞങ്ങൾ ഭരിക്കുകയാണ്. ഞങ്ങൾ സ്‌കൂളുകളും ആശുപത്രികളും റോഡുകളുമുണ്ടാക്കി. അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടിയായി കെജ്രിവാൾ പറഞ്ഞു. രാജ്യത്ത് ജനങ്ങൾക്ക് തൊഴിൽ നൽകാൻ കഴിയാത്തതുകൊണ്ടാണ് ഇവർ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർന്നിരിക്കുകയാണ്. ഇവർ മാധ്യമങ്ങൾക്ക് അതേക്കുറിച്ച് സംസാരിക്കാൻ ധൈര്യമില്ല. ഇവർക്ക് തൊഴിലിനെക്കുറിച്ച് പറയാൻ ധൈര്യമില്ല. അതുകൊണ്ടാണ് ഇവർ ഹിന്ദു - മുസ്ലിം പ്രശ്‌നം പറഞ്ഞുനടക്കുന്നത്. 24 മണിക്കൂറും ഹിന്ദു, മുസ്ലിം എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ രാജ്യം എല്ലാ മതങ്ങളും ചേർന്നുണ്ടാക്കിയതാണ്.

ഇവിടെ കോളേജുകളും സ്‌കൂളുകളും വെള്ളവും വൈദ്യുതിയും റോഡുകളുമുണ്ടാകുമ്പോളാണ് ഈ രാജ്യത്ത് പുരോഗതിയുണ്ടാവുക. അല്ലാതെ സിഎഎയും എൻആർസിയും കൊണ്ടുവരുമ്പോളല്ല. രാജ്യത്തെ വിഭജിക്കാൻ നോക്കുന്നവരുടെ മോഹങ്ങൾ നടക്കില്ല. ബിജെപിയുടെ ആ തീയ്ക്ക് മേൽ ജനങ്ങൾ വെള്ളം കോരിയൊഴിക്കും - തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കെ മോദി സർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ചുകൊണ്ട് കെജ്രിവാൾ പറഞ്ഞു. കെജ്രിവാളിന്റെ കടന്നാക്രമണത്തിൽ രാഹുൽ ശിവശങ്കരൻ മറുപടി ഇല്ലാതെ പകച്ചു പോകുകയാണ് ഉണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP