Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് തൂത്തൂവാരി ടി.ആർ.എസ്; കോൺഗ്രസും നേട്ടമുണ്ടാക്കിയപ്പോൾ അടിപതറി ബിജെപി

തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് തൂത്തൂവാരി ടി.ആർ.എസ്; കോൺഗ്രസും നേട്ടമുണ്ടാക്കിയപ്പോൾ അടിപതറി ബിജെപി

സ്വന്തം ലേഖകൻ

ഹൈദരാബാദ്: പൗരത്വ വിഷയത്തിലെ പ്രതിഷേധങ്ങൾക്കിടെ തെലുങ്കാനയിൽ നടന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വമ്പൻ രാഷ്ട്രീയ നേട്ടം കൊയ്തു ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്). ബിജെപിക്കാണ് കടത്ത തിരിച്ചടി ഏറ്റത്. വോട്ടെണ്ണൽ അവസാനിക്കാൻ ഏതാനും മണിക്കൂർ മാത്രം ബാക്കി നിൽക്കെ വലിയ വിജയമാണ് ടി.ആർ.എസ് ഉറപ്പിച്ചത്.

തെരഞ്ഞെടുപ്പ് നടന്ന 120 മുനിസിപ്പാലിറ്റികളിൽ 110 ഇടത്തും ടി.ആർ.എസ് മുന്നേറുകയാണ്. ഒൻപത് മുനിസിപ്പൽ കോർപ്പറേഷനുകളിലും ടി.ആർ.എസിന് തന്നെയാണ് നേട്ടം. 120 മുനിസിപ്പാലികളിലേക്കും ഒൻപത് കോർപ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 2727 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 288 വാർഡിൽ ടി.ആർ.എസ് വിജയിച്ചു. 1100 വാർഡിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് 55 വാർഡിൽ വിജയിച്ചു. 300 വാർഡുകളിൽ മുന്നേറുന്നുണ്ട്. ബിജെപിക്ക് 27 വാർഡുകളിൽ മാത്രമാണ് വിജയം. എ.ഐ.എം.ഐ.എം ഏഴ് വാർഡുകളിൽ വിജയിച്ചിട്ടുണ്ട്.

ദൊർനാകൽ, ബീംഗൽ എന്നീ മുനിസിപ്പാലിറ്റികളിലെ 15 വാർഡുകളിലും ടി.ആർ.എസ് വിജയിച്ചു. സൂര്യപേട്ട്, ധർമപുരി എന്നിവിടങ്ങളിൽ കോൺഗ്രസും ടി.ആർ.എസും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ബൈൻസ മുൻസിപ്പാലിറ്റിയിലെ 12 വാർഡുകളിൽ ബിജെപിയും എ.ഐ.എം.ഐ.എമ്മും തമ്മിലാണ് മത്സരം.

ഐഡിഐ ബൊലറാം, ബിംഗാൾ, അലംപൂർ, മറാപ്പാഡ, സട്ടുപാലി, ദോർനാകൽ, ധർമപുരി, പെരിയപ്പള്ളി തുടങ്ങിയ മുനിസിപ്പാലിറ്റികളിൽ ടി.ആർ.എസ് വിജയിച്ചു കഴിഞ്ഞു. വഡെയ്‌പ്പള്ളി മുനിസിപ്പാറ്റിയിൽ കോൺഗ്രസിനാണ് വിജയം. വോട്ടെടുപ്പിന്റെ തുടക്കം മുതൽ ടി.ആർ.എസ് കൃത്യമായ ലീഡ് നിലനിർത്തിയിരുന്നു. ജനുവരി 22-നാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP