Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫാത്തിമയുടെ മരണത്തിൽ അദ്ധ്യാപകർ കുറ്റക്കാരല്ല; ഒരുവിഷയത്തിൽ മാർക്ക് കുറഞ്ഞതിലുണ്ടായ കടുത്ത മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം; വിദ്യാർത്ഥിനിക്ക് മതപരമായ വിവേചനവും ഉണ്ടായിട്ടില്ല; സുദർശൻ പത്മനാഭൻ അടക്കമുള്ള അദ്ധ്യാപകർക്ക് ക്ലീൻചിറ്റ് നൽകി മദ്രാസ് ഐഐടി റിപ്പോർട്ട്

ഫാത്തിമയുടെ മരണത്തിൽ അദ്ധ്യാപകർ കുറ്റക്കാരല്ല; ഒരുവിഷയത്തിൽ മാർക്ക് കുറഞ്ഞതിലുണ്ടായ കടുത്ത മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം; വിദ്യാർത്ഥിനിക്ക് മതപരമായ വിവേചനവും ഉണ്ടായിട്ടില്ല; സുദർശൻ പത്മനാഭൻ അടക്കമുള്ള അദ്ധ്യാപകർക്ക് ക്ലീൻചിറ്റ് നൽകി മദ്രാസ് ഐഐടി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആരോപണ വിധേയരായ അദ്ധ്യാപകർക്ക് ക്ലീൻ ചിറ്റ് നൽകി മദ്രാസ് ഐഐടിയുടെ റിപ്പോർട്ട്. പഠിക്കാൻ സമർഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞത് കടുത്ത മനോവിഷമമുണ്ടാക്കിയെന്നും ഇതാണ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ കാരണമെന്നുമാണ് ഐഐടിയുടെ കണ്ടെത്തൽ. ഐഐടിയുടെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് സമർപ്പിച്ചു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാത്തിമയ്ക്ക് ഐഐടിയിൽ മതപരമായ വിവേചനമുണ്ടായെന്ന ആരോപണവും ഐഐടി അധികൃതർ തള്ളിക്കളഞ്ഞു.

ഫാത്തിമ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച സുദർശൻ പത്മനാഭൻ ഉൾപ്പടെയുള്ള മൂന്ന് അദ്ധ്യാപകരുടെ പങ്കിനെക്കുറിച്ച് റിപ്പോർട്ടിൽ ഒരു പരാമർശവുമില്ല. കേസ് ഇപ്പോൾ സിബിഐ ആണ് അന്വേഷിക്കുന്നത്. തമിഴ്‌നാട് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സിബിഐക്ക് കൈമാറിയിരുന്നു. ഫാത്തിമയുടേത് അസ്വാഭാവിക മരണമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരെ തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ സിബിഐ വിശദമായി അന്വേഷിച്ചുവരുന്നു.

ഐ.ഐ.ടിയിലെ എം.എ ഒന്നാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിലായിരുന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതർ പറഞ്ഞത്.

എന്നാൽ, തന്റെ മകൾ ഐ.ഐ.ടിയിൽ ജാതീയവും മതപരവുമായ വിവേചനം അനുഭവിച്ചിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു 'ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് അവൾ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അദ്ധ്യാപകർക്ക് പ്രശ്‌നമായിരുന്നു' എന്നും അബ്ദുൽ ലത്തീഫ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP