Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകം എമ്പാടുമുള്ള അരക്കോടി ജീവനുകൾ എടുത്തേ കൊറോണ വൈറസ് മടങ്ങൂ: മൂന്ന് മാസം മുമ്പ് ജോൺ ഹോപ്കിൻ ആശുപത്രി വിദഗ്ദ്ധർ ലോകത്തിന് മുന്നറിയിപ്പ് നൽകിയിട്ടും ആരും ഒന്നും ചെയ്തില്ല; ലോകത്തെ വിഴുങ്ങാൻ രണ്ടും കൽപിച്ചിറങ്ങിയ പകർച്ചവ്യാധി ഒടുങ്ങണമെങ്കിൽ പച്ച ജീവൻ തന്നെ കൊടുക്കേണ്ടി വരും

ലോകം എമ്പാടുമുള്ള അരക്കോടി ജീവനുകൾ എടുത്തേ കൊറോണ വൈറസ് മടങ്ങൂ: മൂന്ന് മാസം മുമ്പ് ജോൺ ഹോപ്കിൻ ആശുപത്രി വിദഗ്ദ്ധർ ലോകത്തിന് മുന്നറിയിപ്പ് നൽകിയിട്ടും ആരും ഒന്നും ചെയ്തില്ല; ലോകത്തെ വിഴുങ്ങാൻ രണ്ടും കൽപിച്ചിറങ്ങിയ പകർച്ചവ്യാധി ഒടുങ്ങണമെങ്കിൽ പച്ച ജീവൻ തന്നെ കൊടുക്കേണ്ടി വരും

സ്വന്തം ലേഖകൻ

ദിവസം പ്രതി ജീവനുകളെ കവർന്നെടുത്തുകൊണ്ട് ചൈനയിൽ കൊലയാളി വൈറസ് കൊറോണ പടർന്ന് പിടിക്കുകയും അവിടെ നിന്ന് ലോകത്തിലെ പല രാജ്യങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുകയുമാണ്. ഇതുവരെ മരുന്നുകൾ കണ്ട് പിടിക്കാത്ത ഈ വൈറസിന് മുന്നിൽ മാനവരാശി നിസ്സഹായരായി നിൽക്കുകയാണിപ്പോൾ. പെട്ടെന്നങ്ങ് മടങ്ങിപ്പോകാനല്ല കൊറോണ വൈറസ് വരുന്നതെന്നും മറിച്ച് ലോകമെമ്പാടുമുള്ള അരക്കോടി ജീവനുകളെങ്കിലും എടുത്തതിന് ശേഷമെ കൊറോണ തിരിച്ച് പോവുകയുള്ളുവെന്നുമുള്ള മുന്നറിയിപ്പ് മാസങ്ങൾക്ക് മുമ്പ് തന്നെ യുഎസ് വിദഗ്ദ്ധർ ഉയർത്തിയിരുന്നുവെന്നാണിപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

യുഎസിലെ ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ വിഗദ്ധരായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പേകിയിരുന്നത്. എന്നാൽ ആ പ്രവചനം കണക്കിലെടുക്കാനോ അതിനനസുരിച്ചുള്ള മുൻകരുതൽ സ്വീകരിക്കാനോ അന്ന് ആരും ഒന്നും ചെയ്യാത്തതിന്റെ തിക്തഫലമാണ് ലോകം അനുഭവിച്ച് തുടങ്ങിയിരിക്കുന്നതെന്നും ഇപ്പോൾ ഉയർത്തിക്കാട്ടപ്പെടുന്നു. ഇതിനെ തുടർന്ന് ലോകത്തെ വിഴുങ്ങാൻ രണ്ടും കൽപ്പിച്ചിറങ്ങിയ കൊറോണ എന്ന പകർച്ച വ്യാധി ഒടുങ്ങമെങ്കിൽ പച്ച ജീവൻ ഏറെ കുരുതി കൊടുക്കേണ്ടി വരുമെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുമുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ തങ്ങളുടെ റിസർച്ചിന്റെ ഭാഗമായി ജോൺസ് ഹോപ്കിൻസിലെ ഗവേഷകർ ഒരു ഹൈപ്പോത്തിക്കൽ പാൻഡെമിക് മോഡൽ കമ്പ്യൂട്ടറിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അതായത് വുഹാനിൽ കൊറോണ പടരുന്നത് മൂന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ ജോൺ ഹോപ്കിൻസിലെ ഗവേഷകർ ഇത് സംബന്ധിച്ച വ്യക്തമായ പ്രവചനവും മുന്നറിയിപ്പുമേകിയിരുന്നുവെന്നും ലോകം അതിനെ അത്ര ഗൗനിച്ചില്ലെന്നുമുള്ള ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ട് 18 മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള 65 മില്യൺ പേർ മരിക്കുമെന്നാണ് ഈ മോഡൽ പ്രവചിച്ചിരുന്നത്.

ഔദ്യോഗികമായ കണക്കുകൾ പ്രകാരം കൊറോണ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചൈനയിൽ 41 ജീവനുകളാണ് കവർന്നത്. ഇതിന് പുറമെ 1200ൽ അധികം പേർക്ക് വൈറസ് ബാധയുണ്ടെന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ട്. പക്ഷേ ഇതിലുമെത്രയോ അധികം പേരെ ഇത് ബാധിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ഡിസംബർ അവസാനം വുഹാനിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടെന്ന് കേട്ടപ്പോൾ തനിക്ക് തീരെ ഞെട്ടൽ തോന്നിയില്ലെന്നാണ് ജോൺസ് ഹോപ്കിൻസിലെ സീനിയർ റിസർച്ചറായ ഡോ. എറിക് ടോണെർ പ്രതികരിച്ചിരിക്കുന്നത്. ഈ വൈറസ് ഇവിടെ നിന്നും പൊട്ടിപ്പുറപ്പെടുമെന്ന് മാസങ്ങൾക്ക് മുമ്പ് തങ്ങൾ നടത്തിയ ഗവേഷണത്തിലൂടെ തെളിഞ്ഞിരുന്നുവെന്നും അത് സംബന്ധിച്ച മുന്നറിയിപ്പേകിയിട്ടും ഏവരും അവഗണിക്കുകയായിരുന്നുവെന്നും ടോണെർ പരിതപിക്കുന്നു.

നിലവിൽ ചൈനക്ക് പുറമെ യുഎസ്, ജപ്പാൻ, സൗത്തുകൊറിയ, തായ് വാൻ, വിയറ്റ്നാം, സിംഗപ്പൂർ, ഹോംഗ് കോംഗ്, മക്കാവും, നേപ്പാൾ തുടങ്ങിയ പത്ത് രാജ്യങ്ങളിൽ കൂടി കൊറോണ സ്ഥിരീകരിച്ചത് ഈ പ്രവചനം സത്യമാകുന്നതിനുള്ള സാധ്യതയേറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP