Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് നേരത്തെ ഒപ്പിട്ട് കൊടുത്ത് വിട്ട ബ്രെക്സിറ്റ് ഡീലിൽ ഒപ്പ് വച്ച് മടക്കി അയച്ച് ബോറിസ് ജോൺസൻ; ഇനി വ്യാപാര ബന്ധം നിശ്ചയിക്കേണ്ടത് യൂറോപ്യൻ പാർലിമെന്റ്; ബ്രെക്സിറ്റിന് ഇനി ബാക്കിയായത് ആറ് ദിവസങ്ങൾ മാത്രം

യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് നേരത്തെ ഒപ്പിട്ട് കൊടുത്ത് വിട്ട ബ്രെക്സിറ്റ് ഡീലിൽ ഒപ്പ് വച്ച് മടക്കി അയച്ച് ബോറിസ് ജോൺസൻ; ഇനി വ്യാപാര ബന്ധം നിശ്ചയിക്കേണ്ടത് യൂറോപ്യൻ പാർലിമെന്റ്; ബ്രെക്സിറ്റിന് ഇനി ബാക്കിയായത് ആറ് ദിവസങ്ങൾ മാത്രം

സ്വന്തം ലേഖകൻ

രിത്രപ്രാധാന്യമേറെയുള്ള ബ്രെക്സിറ്റ് ഡിവോഴ്സ് ഡീലിൽ ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഒപ്പ് വച്ചുവെന്ന് റിപ്പോർട്ട്.ഡൗണിങ് സ്ട്രീറ്റിൽ വച്ചായിരുന്നു ഈ ഒപ്പിടൽ നടന്നത്.യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയെൻ നേരത്തെ ഒപ്പിട്ട് കൊടുത്ത് വിട്ട ഡീലിലാണ് ബോറിസ് ഇപ്പോൾ ഒപ്പ് വച്ച് മടക്കി അയച്ചിരിക്കുന്നത്. ഇനി ബ്രെക്സിറ്റിന് ശേഷം യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരബന്ധം നിശ്ചയിക്കേണ്ടത് യൂറോപ്യൻ പാർലിമെന്റാണ്. ബ്രെക്സിറ്റിന് ഇനി ബാക്കിയുള്ളത് വെറും ആറ് ദിവസങ്ങൾ മാത്രമാണ്.

ബ്രെക്സിറ്റ് ഡീലിന്റെ വ്യവസ്ഥകൾ പാർലിമെന്റ് അംഗീകരിക്കുകയും ഇത് നിയമമാക്കുന്നതിന് പച്ചക്കൊടി കാട്ടുകയും ചെയ്ത് അധികം വൈകുന്നതിന് മുമ്പാണ് ബോറിസ് ചരിത്രപരമായ രേഖയിൽ ഇന്നലെ ഒപ്പ് വച്ചിരിക്കുന്നത്. അടുത്ത ബുധനാഴ്ച ഇത് സംബന്ധിച്ച ഡീലുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് യൂറോപ്യൻ യൂണിയൻ പാർലിമെന്റിൽ നടക്കുന്നതായിരിക്കും. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക രേഖയിലാണ് ബോറിസ് ഇന്നലെ ഒപ്പ് വച്ചിരിക്കുന്നത്. ഡൗണിങ് സ്ട്രീറ്റിലിരുന്ന് വിത്ത്ഡ്രാവൽ കരാറിന്റെ ഒഫീഷ്യല് കോപ്പിയിൽ തന്റെ പാർക്കർ പേനയാലാണ് ബോറിസ് ഇന്നലെ ഒപ്പിട്ടിരിക്കുന്നത്.

ബ്രെക്സിറ്റിന്റെ പേരിൽ മാസങ്ങളോളം നീണ്ട് നിന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കൊണ്ടാണ് പ്രസ്തുത ഡീലിൽ ബോറിസ് ഒപ്പ് വച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നിരവധി വർഷങ്ങളായി ബ്രെക്സിറ്റിനെ ചൊല്ലിയുണ്ടായ വാദപ്രതിവാദങ്ങൾക്കും ചേരിതിരിവിനും ഇത് അറുതി വരുത്തുമെന്നാണ് കരുതുന്നതെന്ന പ്രതീക്ഷയും ഈ അവസരത്തിൽ ബോറിസ് പ്രകടിപ്പിക്കുന്നുണ്ട്. വിത്ത്ഡ്രാവൽ കരാറിലൊപ്പ് വച്ചത് വളരെ വിസ്മയകരമായ അനുഭവമാണെന്നാണ് ബോറിസ് പ്രതികരിച്ചിരിക്കുന്നത്. 2016ലെ യൂറോപ്യൻ യൂണിയൻ റഫറണ്ട ഫലം ഇതിലൂടെ അവസാനം നടപ്പിലാക്കിയിരിക്കുന്നുവെന്നാണ് ബോറിസ് പറയുന്നത്.

ബ്രെക്സിറ്റിലൂടെ യുകെ യൂണിയനിൽ നിന്നും പുറത്തെത്തുന്നതോടെ നിലവിൽ കൂടുതൽ ഐക്യത്തോടെ യുകെ മുന്നോട്ട് പോകണമെന്നാണ് ബോറിസ് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതു സേവനങ്ങൾ മികച്ച രീതിയിൽ പ്രദാനം ചെയ്യുന്നതിനും മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബോറിസ് പറയുന്നു. ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനുമായി പുതിയൊരു ബന്ധമുണ്ടാക്കിയെടുക്കുന്നതിന് പുറമെ യൂണിയന് പുറത്തുള്ള രാജ്യങ്ങളുമായും പുതിയ വ്യാപാര ബന്ധങ്ങളുണ്ടാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP