Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രൂപശ്രീയെ കാണാതായതിന് പിന്നാലെ സഹ അദ്ധ്യാപനെ ചോദ്യം ചെയ്തു; വിവാഹ പാർട്ടിക്ക് ഒപ്പം പോയ കൂട്ടുപ്രതിയെ കാര്യങ്ങൾ ധരിപ്പിക്കാനുള്ള വ്യഗ്രതയിൽ വിവാഹ സംഘത്തിനൊപ്പമുണ്ടായിരുന്ന ആളെ ഫോൺ ചെയ്തു. ഫോണിൽ ഒന്നും പറയാതെ 100 കിലോമീറ്റർ ബൈക്ക് ഓടിച്ചെത്തി അരമണിക്കൂർ രഹസ്യ സംഭാഷണം; ഡ്രൈവറുടെ വായിൽ നിന്ന് രൂപശ്രീയെ ആരെങ്കിലും കൊല്ലുമോ എന്ന ചോദ്യം ഉയർന്നത് സംശയമായി; മിയാപ്പദവിലെ കൊലപാതകികളെ ആദ്യം കണ്ടെത്തിയത് നാട്ടുകാർ; വെങ്കിട്ട രമണയും നിരഞ്ജനും കുടങ്ങുമ്പോൾ

രൂപശ്രീയെ കാണാതായതിന് പിന്നാലെ സഹ അദ്ധ്യാപനെ ചോദ്യം ചെയ്തു; വിവാഹ പാർട്ടിക്ക് ഒപ്പം പോയ കൂട്ടുപ്രതിയെ കാര്യങ്ങൾ ധരിപ്പിക്കാനുള്ള വ്യഗ്രതയിൽ വിവാഹ സംഘത്തിനൊപ്പമുണ്ടായിരുന്ന ആളെ ഫോൺ ചെയ്തു. ഫോണിൽ ഒന്നും പറയാതെ 100 കിലോമീറ്റർ ബൈക്ക് ഓടിച്ചെത്തി അരമണിക്കൂർ രഹസ്യ സംഭാഷണം; ഡ്രൈവറുടെ വായിൽ നിന്ന് രൂപശ്രീയെ ആരെങ്കിലും കൊല്ലുമോ എന്ന ചോദ്യം ഉയർന്നത് സംശയമായി; മിയാപ്പദവിലെ കൊലപാതകികളെ ആദ്യം കണ്ടെത്തിയത് നാട്ടുകാർ; വെങ്കിട്ട രമണയും നിരഞ്ജനും കുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മിയാപ്പദവ്: ശ്രീവിദ്യാവർധക സ്‌കൂൾ അദ്ധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസിൽ വെങ്കിട്ട രമണ കരന്തരയ്ക്ക് വിനയായത് നൂറ് കിലോമീറ്റർ ദൂരത്തേക്കുള്ള ബൈക്ക് യാത്ര. നാട്ടിൽ അത്യാവശ്യം ഡ്രൈവർജോലിയും കൂലിപ്പണിയും ചെയ്ത് ജീവിക്കുകയാണ് നിരഞ്ജൻ. വെങ്കിട്ട രമണയുടെ അയൽവാസി. യാത്രികളിലെ സ്ഥിര സാന്നിധ്യവും. രൂപശ്രീയുടെ മരണത്തിൽ വെങ്കിട്ട രമണയെ പൊലീസ് സംശയിക്കുന്നുവെന്ന് നാട്ടിൽ പാട്ടായിരുന്നു. ഇതോടെ നിരഞ്ജനേയും നാട്ടുകാർ സംശയിച്ചു. ഇവർ ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയുംചെയ്തിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം ശക്തിയായി നിഷേധിച്ചതിനാൽ ആദ്യം വിട്ടയച്ചു.

രൂപശ്രീ കൊല്ലപ്പെട്ടതിനടുത്തദിവസം ഇയാളെ കാർ ഓട്ടം പോയിരുന്നു. ഈ ഓട്ടമാണ് സംശയം ബലപ്പെടുത്തിയത്. കർണാടകത്തിലെ ചാർമാടി കൊപ്പളത്ത് വിവാഹസംഘത്തെയുംകൊണ്ട് പോകാനായിരുന്നു ഓട്ടം. കൊപ്പളത്തായിരിക്കുമ്പോൾ നിരഞ്ജനെ അന്വേഷിച്ച് വിവാഹസംഘത്തിലെ ഒരാൾക്ക് വെങ്കിട്ടരമണയുടെ കോൾ വന്നു. നേരിൽക്കാണണമെന്നും ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞപ്പോൾ ഫോണിലൂടെ പറഞ്ഞാൽമതിയല്ലോ എന്നായി ഫോൺ ഉടമ. വേണ്ട, താൻ നേരിട്ടുവരാമെന്നുപറഞ്ഞ് വെങ്കിട്ടരമണ നൂറുകിലോമീറ്ററോളം ദൂരെയുള്ള സ്ഥലത്തേക്ക് ബൈക്കോടിച്ച് വന്നു. അവിടെയത്തി അരമണിക്കൂറോളം നിരഞ്ജനെ ദൂരെ മാറ്റിനിർത്തി സംസാരിച്ചു. അതിന് ശേഷം മടങ്ങി. കൂടെ ടാക്‌സിയോടിച്ചുവന്നയാൾ നിരഞ്ജനോട് കാര്യം തിരക്കി. ഒന്നുമില്ലെന്നു പറഞ്ഞെങ്കിലും മുഖം വാടി..

വീണ്ടും കുത്തിച്ചോദിച്ചപ്പോൾ അദ്ധ്യാപിക രൂപശ്രീ മരിച്ചതുമായി ബന്ധപ്പെട്ട കാര്യം പറയാനാണ് വന്നതെന്നും അവരെ ആരെങ്കിലും കൊല്ലുമോ, നല്ല സ്ത്രീയല്ലേ എന്നുമായിരുന്നു മറുപടി. ഇത് സംശയം ജനിപ്പിച്ചു. നിരഞ്ജന് എന്തോ പങ്കുണ്ടെന്നും അയാളെ പൊലീസിലേൽപ്പിക്കണമെന്നും കൂടെയുണ്ടായിരുന്നയാൾ മിയാപ്പദവിലെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. അങ്ങനെയാണ് പൊലീസ് എത്തിയത്. സന്ധ്യയോടെ വിവാഹപ്പാർട്ടിയെയുംകൊണ്ട് മിയാപ്പദവിൽ മടങ്ങിയെത്തിയ നിരഞ്ജനെ നാട്ടുകാർ പിടികൂടി, ചോദ്യംചെയ്യലിനുശേഷം പൊലീസിലേൽപ്പിച്ചു. പക്ഷേ പൊലീസ് കണ്ടെത്തിയത് നിരപരാധിയാണെന്നായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിലെത്തിയപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. നിരഞ്ജനിലെ കള്ളൻ എല്ലാം സമ്മതിച്ചു. അങ്ങനെ മന്ത്രവാദിയായ വെങ്കിട്ട രമണയുടെ കൈയിൽ കൈവിലങ്ങ് വീണു.

കൊലപാതകത്തിന്റെ അടുത്ത ദിവസം തന്നെ വെങ്കിട്ട രമണയെ പൊലീസ് സംശയിച്ചു. ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് നിരഞ്ജനെ എങ്ങനേയും കാര്യങ്ങൾ അറിയിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് എങ്ങനേയും നിരഞ്ജനെ കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ വെങ്കിട്ട രമണ ബൈക്കിൽ നൂറ് കിലോമീറ്റർ ദൂരത്ത് എത്തിയത്. ഈ യാത്രയാണ് എല്ലാം മാറ്റി മറിച്ചത്. അല്ലാത്ത പക്ഷം രൂപശ്രീയുടെ കൊലപാതകത്തിൽ വെങ്കിട്ടരമണയെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവൊന്നും പൊലീസിന് കിട്ടില്ലായിരുന്നു. വെറുതെ ആരും 100 കിലോമീറ്റർ ബൈക്കിൽ പോകില്ലെന്ന ചിന്ത ക്രൈംബ്രാഞ്ചിനേയും കേസിൽ തുമ്പുണ്ടാക്കാൻ സഹായമൊരുക്കി.

സഹപ്രവർത്തകയായ രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ ദിവസങ്ങൾക്കു മുൻപേ പദ്ധതിയിട്ടെന്നു സൂചന. ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസമായിരുന്നു. ഹൊസങ്കടിയിലെ കല്യാണത്തിൽ വെങ്കിട്ടരമണയെ കാണാത്തതിനെ തുടർന്നു രൂപശ്രീ ഫോണിൽ വിളിച്ചു. എന്നാൽ ചടങ്ങിനു വരുന്നില്ലെന്നും വീട്ടിലേക്ക് വരണമെന്നുമായിരുന്നു മറുപടി. മകൾ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലെത്തിയ അദ്ധ്യാപിക അവിടെ നിന്നു ദുർഗിപ്പള്ളയിലേക്കു പോയി. സ്‌കൂട്ടർ അവിടെ നിർത്തിയ ശേഷം അദ്ധ്യാപകന്റെ കാറിൽ കയറി. പുറമേക്കു കാണാതിരിക്കുന്നതിനായി കാറിന്റെ പിറകിലെ സീറ്റിൽ രൂപശ്രീ കിടക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം തർക്കമായി. പിന്നെ മയക്കലും മന്ത്രവാദവും. ഒടുവിൽ കൊലയും.

ഇന്നലെയായിരുന്നു രൂപശ്രിയുടെയും ഭർത്താവ് ചന്ദ്രശേഖരന്റെയും ഇരുപതാം വിവാഹവാർഷികം. അന്ന് തന്നെ പ്രതികൾ പിടിയാലാവുകയും ചെയ്തു. വിവാഹ ആഘോഷം ഗംഭീരമാക്കാനായിരുന്നു ആലോചന. എന്നാൽ അതിനു മുൻപെ ദുരന്തമെത്തി. ഈ മാസം 28നാണ് രൂപശ്രീയുടെ 42ാം പിറന്നാളും. കുളിമുറിയിലെ ബക്കറ്റിൽ രാസവസ്തു ചേർത്ത ശേഷം തലഅതിൽ മുക്കിവച്ചായിരുന്നു കൊലപാതകം. വെള്ളത്തിൽ രാസവസ്തു കലക്കിവച്ചത്, കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നതിനു തെളിവായി പൊലീസ് കരുതുന്നു. ബക്കറ്റിൽ തല മുക്കിയപ്പോൾ ബക്കറ്റ് പൊട്ടി. പിന്നീട് വലിയ വീപ്പയിൽ നിന്ന് വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഈ രാസവസ്തു മന്ത്രവാദത്തിന് വേണ്ടി കലർത്തിയതാണെന്നും പൊലീസ് സംശയിക്കുന്നു.

സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തർക്കങ്ങളെ തുടർന്ന് അദ്ധ്യാപികയെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 8നു രാവിലെയാണ് അഴുകിയ നിലയിൽ മൃതദേഹം കടപ്പുറത്തു കണ്ടെത്തിയത്. അതിനു രണ്ടു ദിവസം മുൻപു രൂപശ്രീയെ കാണാതായിരുന്നു. തന്നെ സഹപ്രവർത്തകൻ ശല്യപ്പെടുത്തുന്നതായി രൂപശ്രീ പറഞ്ഞുവെന്ന ബന്ധുക്കളുടെ മൊഴിയാണ് അന്വേഷണത്തിനു സഹായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP