Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി; നിരീക്ഷണത്തിൽ പ്രത്യേകം മുറികളിൽ താമസിക്കുന്നതിനാൽ അധികാരികൾ തരുന്ന ആഹാരം തന്നെ കഴിക്കണം; അറബിയാഹാരമാണു കിട്ടുന്നതെന്ന് പരാതി; സൗദിയിൽ നിരീക്ഷണത്തിലുള്ളത് 100ഓളം മലയാളി നേഴ്‌സുമാർ; 20 പേർക്ക് രോഗമില്ലെന്ന് കണ്ടെത്തി; ഇടപെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി; നിരീക്ഷണത്തിൽ പ്രത്യേകം മുറികളിൽ താമസിക്കുന്നതിനാൽ അധികാരികൾ തരുന്ന ആഹാരം തന്നെ കഴിക്കണം; അറബിയാഹാരമാണു കിട്ടുന്നതെന്ന് പരാതി; സൗദിയിൽ നിരീക്ഷണത്തിലുള്ളത് 100ഓളം മലയാളി നേഴ്‌സുമാർ; 20 പേർക്ക് രോഗമില്ലെന്ന് കണ്ടെത്തി; ഇടപെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

സ്വന്തം ലേഖകൻ

റിയാദ്: കൊറോണ വൈറസ് സംശയത്തെത്തുടർന്ന് സൗദി അറേബ്യയിലെ അബഹയിലുള്ള അൽ ഹയാത് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരുന്ന മലയാളി നഴ്സുമാരിൽ 20 പേർക്ക് രോഗങ്ങളൊന്നുമില്ല. വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തിയതോടെ ഇവർ ഐസൊലേഷൻ വാർഡ് വിട്ടു. വാർഡിൽ ശേഷിക്കുന്ന പത്തു മലയാളികളുടെ പരിശോധനാഫലം ശനിയാഴ്ച വരും.

സൗദിയിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന ആയിരത്തോളം മലയാളികളാണ് കഴിഞ്ഞ നാലുദിവസത്തിനിടെ കൊറോണ വൈറസ് സംബന്ധിച്ച പരിശോധനയ്ക്ക് വിധേയരായത്. വൈറസ് ബാധിച്ചതായി സംശയംതോന്നുന്ന ഇന്ത്യക്കാർ ആശുപത്രിയിൽ എത്തി റിപ്പോർട്ട് ചെയ്യണമെന്ന് റിയാദിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിനിയായ നഴ്സിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇവർക്ക് ഉടൻതന്നെ ആശുപത്രി വിടാൻ കഴിയും. അതിനിടെ, ഒരു ഫിലിപ്പീൻ യുവതിക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രിയിലേക്കു മാറ്റി. രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. നിരീക്ഷണത്തിൽ പ്രത്യേകം മുറികളിൽ താമസിക്കുന്നതിനാൽ അധികാരികൾ തരുന്ന ആഹാരം തന്നെ കഴിക്കണം. അറബിയാഹാരമാണു കിട്ടുന്നതെന്ന് സൗദിയിൽ കൊറോണ വൈറസ് ബാധിച്ച രോഗിയെ ചികിത്സിച്ച മലയാളി നഴ്‌സുമാർ പറഞ്ഞതായി ആന്റോ ആന്റണി എംപി പറയുന്നു.

മുൻകരുതലായാണ് ഇവരെ അഞ്ചുദിവസമായി പ്രത്യേകം മുറികളിൽ പാർപ്പിച്ചിരിക്കുന്നതെന്ന് അവരുമായി ഫോണിൽ ബന്ധപ്പെട്ട ആന്റോ ആന്റണി എംപി. പറഞ്ഞു. ഇവർക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എംബസി ഇടപെട്ട് ക്രമീകരണം ചെയ്‌തെന്നാണ് വിവരം.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലെ മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. വൈറസ് ബാധ സംശയിക്കുന്ന സൗദിയിലെ മലയാളി നഴ്സിന് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യൻ ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർക്കയച്ച കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP