Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിപ്പബ്ലിക് ദിനാഘോഷത്തിൽ ‘അബൈഡ് വിത്ത് മീ’ ഗാനം മുഴങ്ങും; വിവാദത്തിനു വിരാമമിട്ട് സേനയുടെ വിശദീകരണം; 29നു വിജയ് ചൗക്കിലാണു ബീറ്റിങ് റിട്രീറ്റ് ​ഗാനം നടത്തുന്നത്

റിപ്പബ്ലിക് ദിനാഘോഷത്തിൽ ‘അബൈഡ് വിത്ത് മീ’ ഗാനം മുഴങ്ങും; വിവാദത്തിനു വിരാമമിട്ട് സേനയുടെ വിശദീകരണം;  29നു വിജയ് ചൗക്കിലാണു ബീറ്റിങ് റിട്രീറ്റ് ​ഗാനം നടത്തുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി ; സംസ്ഥാനങ്ങളുടെ നിശ്ചല ദ്യശ്യങ്ങൾ ഒഴിവാക്കിയ വിവാദത്തിന് പിന്നാലെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദ റിട്രീറ്റിലെ സംഗീത രൂപങ്ങളുടെ തെരഞ്ഞെടുപ്പും വിവാദത്തിലായിരുന്നു. മഹാതമാഗാന്ധിയുടെ പ്രിയ ഗാനമായ അബൈഡ് വിത്ത് മീ ഇത്തവണത്തെ ബീറ്റിങ് ദ റിട്രിൽ നിന്ന് ഒഴിവാക്കിതാണ് വൻ വിവാ​ദമായത്. എന്നാൽ , ‘അബൈഡ് വിത്ത് മീ’ ഇത്തവണത്തെ ബീറ്റിങ് റിട്രീറ്റിൽ നിന്നൊഴിവാക്കില്ലെന്ന് കരസേന അറിയിച്ചു.

ഇതു സംബന്ധിച്ച വിവാദത്തിനു വിരാമമിട്ടാണു സേനയുടെ വിശദീകസമാപനം കുറിച്ച് 29നു വിജയ് ചൗക്കിലാണു ബീറ്റിങ് റിട്രീറ്റ്. സ്‌കോട്ടിഷ് കവിയായ ഹെന്റി ഫ്രാൻസിസ് ലൈറ്റ് എഴുതി വില്യം ഹെന്റി സംഗീതം നൽകിയ ഗാനമാണ് അബൈഡ് വിത്ത് മീ. 1950 മുതൽ റൈസിന ഹീല്ലിൽ നടക്കുന്ന ബീറ്റിങ് ദ് റിട്രിറ്റിലെ മുഖ്യ ശബ്ദാകർഷണമായിരുന്നു ഇത്. മഹാത്മാ ഗാന്ധിക്ക് എറെ പ്രിയപ്പെട്ട ഗാനം എന്ന നിലയിൽ ഇത് ബീറ്റിങ് ദ് റിട്രിറ്റിന്റെ ഭാഗമാകുകയായിരുന്നു. ക്രിസ്തീയ ഭക്തിഗാനമാണ് അബൈഡ് വിത്ത് മീ. വന്ദേമാതരം അടക്കമുള്ള കൂടുതൽ ഇന്ത്യൻ സംഗീതം ഉൾപ്പെടുത്താനാണ് നടപടിയെന്ന് പ്രതിരോധമന്ത്രാലയം വിശദികരിച്ചിരുന്നു.

എല്ലാ വർഷവും സംഗീതത്തിന്റെ പുനക്രമീകരണം നടത്താറുണ്ട്. പുതിയ രാഗങ്ങൾ കടന്ന് വരുമ്പോൾ പഴയവ ഒഴിവാക്കുക സാധാരണമാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എല്ലാ വർഷവും ജനുവരി 29 ന് വൈകുന്നേരം ഡൾഹിയിലെ വിജയ് ചൗക്കിൽ ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങ് നടത്തും. ഈ ചടങ്ങിലൂടെയാണ് ഓരോ വർഷത്തെയും റിപ്പബ്ലിക് ദിനാഘോഷം സമാപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP