Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മതത്തിനായി ഇന്ത്യയിൽ പോരാട്ടം നടത്തും..... തലൈവർ കാജാഭായി! ഐസിസ് സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ഉണ്ടെന്ന സെൻകുമാറിന്റെ വെളിപ്പെടുത്തൽ ശരിവച്ച് ക്യൂബ്രാഞ്ച് അന്വേഷണം; തൗഫീഖിനും ഷമീമിനും ആയുധ പരിശീലനം കിട്ടിയത് തിരുവനന്തപുരത്ത്; മലയാളിയെ തൗഫീഖ് നിക്കാഹ് കഴിച്ചതും തീവ്രവാദ പ്രവർത്തനത്തിനിടെ കിട്ടിയ സൗഹൃദങ്ങളുടെ കരുത്തിൽ; കളിയിക്കാവിളയിലെ എസ് ഐ കൊലപാതകത്തിലെ അന്വേഷണം വിരൽ ചൂണ്ടുന്നത് കേരളം കരുതിയിരിക്കണമെന്ന മുൻകരുതലിലേക്ക്

മതത്തിനായി ഇന്ത്യയിൽ പോരാട്ടം നടത്തും..... തലൈവർ കാജാഭായി! ഐസിസ് സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ഉണ്ടെന്ന സെൻകുമാറിന്റെ വെളിപ്പെടുത്തൽ ശരിവച്ച് ക്യൂബ്രാഞ്ച് അന്വേഷണം; തൗഫീഖിനും ഷമീമിനും ആയുധ പരിശീലനം കിട്ടിയത് തിരുവനന്തപുരത്ത്; മലയാളിയെ തൗഫീഖ് നിക്കാഹ് കഴിച്ചതും തീവ്രവാദ പ്രവർത്തനത്തിനിടെ കിട്ടിയ സൗഹൃദങ്ങളുടെ കരുത്തിൽ; കളിയിക്കാവിളയിലെ എസ് ഐ കൊലപാതകത്തിലെ അന്വേഷണം വിരൽ ചൂണ്ടുന്നത് കേരളം കരുതിയിരിക്കണമെന്ന മുൻകരുതലിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഐസിസിന്റെ സ്ലീപ്പർ സെല്ലുകളുണ്ടെന്ന മുൻ ഡിജിപി ടിപി സെൻകുമാറിന്റെ വെളിപ്പെടുത്തൽ ശരിവച്ച് കളിയിക്കാവളിയിലെ എസ് ഐയുടെ കൊലപാതകത്തിൽ തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം. പ്രതികൾക്ക് തീവ്രവാദബന്ധമുണ്ടെന്നതിനു കൂടുതൽ തെളിവ് ലഭിച്ചു. പ്രതികളായ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവരുടെ ബാഗിൽനിന്നു കണ്ടെടുത്ത കുറിപ്പിലാണ് തീവ്രവാദബന്ധത്തിന്റെ സൂചനയുള്ളത്. വിൽസണെ വെടിവയ്ക്കുന്നതിനു മുമ്പ് കുത്തിപ്പരിക്കേൽപ്പിക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. വിൽസണെ വെടിവച്ച തോക്ക് കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നു കണ്ടെടുത്തിരുന്നു. കൂടല്ലൂർ സ്വദേശിയായ കാജ ഭായ് ആണ് സംഘത്തിന്റെ തലവനെന്ന സൂചനയും തമിഴ്‌നാട് ക്യു ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നെയ്യാറ്റിൻകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴാണ് ഇവരുടെ ബാഗിൽനിന്നു തീവ്രവാദബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തത്. വിൽസണെ കൊലപ്പെടുത്തുന്നതിനായി കളിയിക്കാവിളയിൽ എത്തും മുൻപ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തി ജാഫറെന്നയാളെ സൂക്ഷിക്കാൻ ഏൽപ്പിച്ച ബാഗ് വീണ്ടെടുത്ത് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. തമിഴിലുള്ള കുറിപ്പിൽ ഇംഗ്ലീഷിൽ ഐഎസ് ഐ. എന്നും രേഖപ്പെടുത്തിയിരുന്നു. ജാഫറിനെ തമിഴ്‌നാട് ക്യു ബ്രാഞ്ച് പൊലീസ് സംഘം വിശദമായി ചോദ്യംചെയ്തു. വിൽസണെ കുത്താൻ ഉപയോഗിച്ച കത്തി തമ്പാനൂർ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് കണ്ടെടുത്തത്. ബസ് സ്റ്റാൻഡിലെ ആളൊഴിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് രക്തംപുരണ്ട കത്തി കണ്ടെടുത്തത്. അബ്ദുൽ ഷമീമാണ് കത്തി ഉപേക്ഷിച്ച സ്ഥലം കാട്ടിക്കൊടുത്തത്.

കൊലപാതകത്തിനു ശേഷം തമ്പാനൂരിലെത്തിയ ഇരുവരും അവിടെ കത്തി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഇവർ എറണാകുളത്തേക്കു ബസിൽ പോയതും അവിടെ ബസ് സ്റ്റാൻഡിനു സമീപത്തെ അഴുക്കുചാലിൽ തോക്ക് ഉപേക്ഷിച്ചതും. വെടിവയ്പ് നടന്ന ദിവസം വൈകീട്ട് നാലുമണിക്കു ശേഷമാണ് ഇരുവരും ബാലരാമപുരത്തെ സൂപ്പർ മാർക്കറ്റിലെത്തി കത്തി വാങ്ങിയത്. ഒപ്പം ഒരു ചോക്‌ളേറ്റും വാങ്ങിയിരുന്നു. പ്രതികളെ സൂപ്പർമാർക്കറ്റിലെ ജീവനക്കാർ തിരിച്ചറിഞ്ഞു. കത്തി വാങ്ങിയ ശേഷമാണ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തി ബാഗ് ജാഫറിനെ ഏൽപ്പിച്ചത്. ഇതിനു ശേഷം കളിയിക്കാവിള ചെക്‌പോസ്റ്റിൽ വിൽസണെ ആക്രമിക്കുകയായിരുന്നു. പ്രതികളുടെ കേരളത്തിലുള്ള ബന്ധുക്കളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ സ്ലീപ്പർ സെല്ലുകളാണ് കളിയിക്കാവിളയിലെ കൊലപാതകത്തിൽ നിർണ്ണായകമായതെന്ന് തമിഴ് നാട് പൊലീസ് വിലയിരുത്തുന്നു. ഇവർക്ക് ആയുധ പരിശീലനം കിട്ടിയതും തിരുവനന്തപുരത്താണെന്നാണ് വിലയിരുത്തൽ.

ഐസിസ് ബന്ധം കണ്ടെത്തിയ കുറിപ്പിൽ മതത്തിനായി ഇന്ത്യയിൽ പോരാട്ടം നടത്തും, തലൈവർ കാജാഭായി എന്നതടക്കം മുന്ന് വരികളാണ് കുറിപ്പിലുള്ളത്. ബെംഗളൂരുവിൽ പിടിയിലായ കാജാ മൊയ്തിനാണ് കുറിപ്പിൽ പറയുന്ന കാജാഭായി. ഇയാളും പൊലീസിന്റെ പിടിയിലായിരുന്നു. സാമുദായിക കലാപങ്ങളടക്കം സൃഷ്ടിക്കാൻ മതതിവ്രവാദം പ്രചരിപ്പിക്കുന്ന പ്രാദേശികസംഘടനകളെ ഐസിസ് അക്രമങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ ഇത്തരം സംഘടനകൾ ഉപയോഗിക്കുന്നു. അങ്ങനെ സ്ലീപ്പർ സെല്ലുകളായി അത് മാറുന്നു. ഇവർ നടത്തുന്ന അക്രമങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ സേനകൾക്ക് കഴിയാറില്ല. എസ്‌ഐ കൊലകേസിൽ ക്യുബ്രാഞ്ച് തിരയുന്ന തെറ്റിയോട് പുന്നയ്ക്കാട്ടുവിള സ്വദേശി കംപ്യൂട്ടർ എൻജിനീയറായ സെയ്തലിക്ക് വിദേശതീവ്രവാദസംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു എസ് ഐയെ കൊന്നത്. പരിചയക്കാരോട് മാന്യമായി പെരുമാറുന്ന സെയ്തലിയെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങളുടെ ഞെട്ടലിലാണ് പ്രദേശവാസികൾ. കൊലക്കേസിലെ പ്രധാനപ്രതിയായ തൗഫീക് വിവാഹം ചെയ്തിരിക്കുന്നത് അതിർത്തിക്കടുത്തുള്ള മലയാളിയെയാണ്.

പ്രതികളും നിരോധിത തീവ്രവാദ സംഘടനയിലെ പ്രവർത്തകരുമായ തൗഫിക്ക് , ഷെമീം എന്നിവരുമായി പൊലീസ് തമ്പാനൂർ ബസ് ടെർമിനൽ പരിസരത്തും നെയ്യാറ്റിൻകരയിലും തെളിവെടുപ്പിനെത്തി. തമ്പാനൂരിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണു കത്തി കണ്ടെടുത്തത്. ചെക്ക്‌പോസ്റ്റിലെത്തിയ പ്രതികളിലൊരാൾ കസേരയിലിരുന്ന വിൽസനെ മുന്ന് തവണ കുത്തിയ ശേഷമാണ് വെടിവച്ചു കൊലപ്പെടുത്തിയത്. പ്രതിയായ ഷമീം ചൂണ്ടിക്കാട്ടിയ സ്ഥലത്തു പരിശോധിച്ചപ്പോഴാണു കവറിൽ പൊതിഞ്ഞ നിലയിൽ രക്തം പുരണ്ട കത്തി കണ്ടത്. കൊലയ്ക്കു ശേഷം രക്ഷപ്പെടാൻ ബസിൽ കയറി തമ്പാനൂരിൽ എത്തിയ ശേഷമാണു കത്തി ഉപേക്ഷിച്ചത്.

കത്തി വാങ്ങിയ ബാലരാമപുരത്തെ കടയിലും കൊലയ്ക്കു മുൻപ് ഇവർ പോയ നെയ്യാറ്റിൻകര ,വിതുര എന്നിവിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുത്തു.പൊതുപണിമുടക്കു നടന്ന ദിവസം . നെയ്യാറ്റിൻകരയിൽ കടകൾ തുറക്കാത്തതിനാലാണ് കത്തി വാങ്ങാൻ ബാലരാമപുരത്തേക്ക് പോയതത്രെ. നെയ്യാറ്റിൻകരയിൽ പ്രതികൾ മണിക്കൂറോളം എന്തിനു ചെലവഴിച്ചു, പ്രാദേശികസഹായം ലഭ്യമായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP