Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിത്രകലാ അദ്ധ്യാപകന് ജോലി കിട്ടിയത് 2003ൽ; ചരിത്രാധ്യാപിക എത്തിയത് 2014ൽ; സ്‌കൂൾ ഡേയിൽ മോഡലായി സമ്മാനം നേടിയതിന് പിന്നിൽ ഡ്രോയിങ് മാഷുടെ കരവിരുത്; പൂജയ്ക്ക് പോയുണ്ടാക്കിയതെല്ലാം സമർപ്പിച്ച് സൗഹൃദത്തെ പ്രണയമാക്കി; തൊട്ടടുത്ത പ്ലസ് ടു സ്‌കൂളിലെ മാഷ് വില്ലനായപ്പോൾ പ്രശ്‌നം തുടങ്ങി; കല്ല്യാണം കഴിച്ചാൽ മറ്റേ ബന്ധം ഉപേക്ഷിക്കാമെന്ന കളിയാക്കൽ പകയായി; അയൽവാസിയുമായി പൂജ നടത്താനുള്ള യാത്രിക്കിടെ കൊലയിലേക്ക് ചർച്ചകളെത്തി; വെങ്കിട്ട രമണ കാരന്തർ 'സൈക്കോപാത്ത്' ആകുമ്പോൾ

ചിത്രകലാ അദ്ധ്യാപകന് ജോലി കിട്ടിയത് 2003ൽ; ചരിത്രാധ്യാപിക എത്തിയത് 2014ൽ; സ്‌കൂൾ ഡേയിൽ മോഡലായി സമ്മാനം നേടിയതിന് പിന്നിൽ ഡ്രോയിങ് മാഷുടെ കരവിരുത്; പൂജയ്ക്ക് പോയുണ്ടാക്കിയതെല്ലാം സമർപ്പിച്ച് സൗഹൃദത്തെ പ്രണയമാക്കി; തൊട്ടടുത്ത പ്ലസ് ടു സ്‌കൂളിലെ മാഷ് വില്ലനായപ്പോൾ പ്രശ്‌നം തുടങ്ങി; കല്ല്യാണം കഴിച്ചാൽ മറ്റേ ബന്ധം ഉപേക്ഷിക്കാമെന്ന കളിയാക്കൽ പകയായി; അയൽവാസിയുമായി പൂജ നടത്താനുള്ള യാത്രിക്കിടെ കൊലയിലേക്ക് ചർച്ചകളെത്തി; വെങ്കിട്ട രമണ കാരന്തർ 'സൈക്കോപാത്ത്' ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: രൂപശ്രീയും വെങ്കിട്ട രമണയും തമ്മിലുണ്ടായിരുന്നത് ഏഴ് വർഷം നീണ്ട പ്രണയം. ബന്ധം പൊളിഞ്ഞെന്ന തോന്നലിന്റെ ക്ലൈമാക്‌സായിരുന്നു രൂപശ്രീയുടെ കൊല. മഞ്ചേശ്വരം മീയ്യപദവ് വിദ്യാവർധക സ്‌കൂൾ അദ്ധ്യാപിക ബി.കെ.രൂപശ്രീയുടെ (42) മൃതദേഹം കുമ്പള കോയിപ്പാടി കടപ്പുറത്തു കണ്ടെത്തിയ സംഭവത്തിൽ സഹഅദ്ധ്യാപകനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളുമായാണ്. സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തർക്കങ്ങളെ തുടർന്ന് അദ്ധ്യാപികയെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മീയ്യപദവ് സ്‌കൂളിലെ ചിത്രകലാധ്യാപകൻ കെ.വെങ്കിട്ടരമണ കാരന്തർ (42), അയൽവാസി നിരഞ്ജൻ കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്.

2003ലാണ് വെങ്കിട്ടരമണ ഈ സ്‌കൂളിൽ അദ്ധ്യാപകനായത്. 2014ൽ രൂപശ്രീ ചരിത്ര അദ്ധ്യാപികയായി എത്തി. സ്‌കൂളിലെ പ്രദർശനങ്ങളിൽ മോഡലിംഗിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. മോഡലിംഗിൽ സഹായിച്ചത് ചിത്രകലാ അദ്ധ്യാപകൻ വെങ്കിട്ട രമണയായിരുന്നു. അങ്ങനെ പ്രണയം തുടങ്ങി. പൂജയും മന്ത്രവാദവും നടത്തി ധാരാളം പണമുണ്ടാക്കിയിരുന്ന അദ്ധ്യാപകൻ രൂപശ്രീയെ സാമ്പത്തികമായി കണക്കറ്റ് സഹായിച്ചു. ഒരുതവണ മൂന്നു ലക്ഷം രൂപയും പിന്നീട് പല തവണയായി ലക്ഷങ്ങളും രൂപശ്രീക്ക് നൽകിയിട്ടുണ്ട്.

ഇതിനിടെ മറ്റൊരു ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനുമായി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ടരമണയ്ക്ക് സംശയം തോന്നി തുടങ്ങി. ഈ ബന്ധം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രൂപശ്രീ പിന്മാറിയില്ല. ഇത് പ്രശ്‌നമായി. അവിടെ അകൽച്ച തുടങ്ങി. ഒരു തവണ അദ്ധ്യാപകൻ വാശിപിടിച്ചപ്പോൾ 'എന്നാൽ നിങ്ങൾ എന്നെ കല്യാണം കഴിക്കൂ.. 'എന്ന് രൂപശ്രീ പറഞ്ഞു. എനിക്ക് കുടുംബം ഉള്ളതല്ലേ കല്യാണം കഴിക്കാൻ നിർവാഹമില്ല എന്ന് വെങ്കിട്ടരമണ പറഞ്ഞു.

ജനുവരി 14ന് വെങ്കിട്ട രമണ അവധിയെടുത്ത് അയൽവാസിയായ ഡ്രൈവർ നിരഞ്ജനെയും കൂട്ടി കർണാടകത്തിൽ പൂജ നടത്താൻ പോയി. യാത്രയ്ക്കിടെ രൂപശ്രീയെ കുറിച്ച് വെങ്കിട്ടരമണ പറഞ്ഞു. അനുസരിക്കുന്നില്ലെങ്കിൽ തട്ടിക്കളയാം എന്ന് നിരഞ്ജൻ പറഞ്ഞു. അങ്ങനെ വ്യക്തമായ പ്ലാനിങ് ഇരുവരും തമ്മിതൽ തുടങ്ങി. ജനുവരി 16ന് രാവിലെ തിരിച്ചെത്തിയ വെങ്കിട്ടരമണ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രൂപശ്രീയെ വിളിച്ചു. ഹൊസങ്കടി ടൗണിൽ വച്ച് ഇരുവരും കണ്ടു. സ്‌കൂട്ടർ വഴിവക്കിൽ വെച്ച് രൂപശ്രീ വെങ്കിട്ടരമണയുടെ കാറിൽ കയറി. വെങ്കിട്ട രമണയുടെ വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വെങ്കട്ട രമണയും നിരഞ്ജനും ചേർന്ന് രൂപശ്രീയെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു.

സംസാരത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. അടുക്കളവാതിലിലൂടെ ഇറങ്ങിയോടാൻ ശ്രമിച്ച രൂപശ്രീയെ വെങ്കിട്ടരമണയും, നിരഞ്ജൻ കുമാറും ചേർന്നു തടഞ്ഞു. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ കെട്ടി കാറിന്റെ ഡിക്കിയിൽ കയറ്റി മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാൻ ശ്രമിച്ചെങ്കിലും അവിടെ വെളിച്ചമുള്ളതിനാൽ നടന്നില്ല. രാത്രി വൈകി മഞ്ചേശ്വരം കണ്വതീർത്ഥ കടപ്പുറത്തെത്തി കടലിൽ തള്ളുകയായിരുന്നു. തല മുക്കിയ വെള്ളത്തിൽ രാസവസ്തു കലർത്തിയിരുന്നതു കൊണ്ടാണു മൃതദേഹത്തിൽ നിന്നു തലമുടി എളുപ്പം അറ്റു പോയതെന്നു കരുതുന്നു. പ്രതിയുടെ കാറിൽ നിന്നു രൂപശ്രീയുടെ തലമുടി കണ്ടെത്തിയിരുന്നു. ഡിക്കിയിലെ ടയറിന്റെ പാടുകൾ ദേഹത്തുണ്ടായിരുന്നതായും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി.

കൊലപാതകത്തിന് ശേഷം മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളിൽ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലമുടി പൂർണ്ണമായി കൊഴിഞ്ഞ് വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. 7 വർഷത്തോളമായി രൂപശ്രീയും വെങ്കിട്ട രമണനും സൗഹൃദത്തിലായിരുന്നുവെന്ന് പറയുന്നു. അടുത്ത കാലത്തായി വെങ്കിട്ട രമണ രൂപശ്രീയെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP