Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുടിയനെന്നും ഋഷ്യ ശൃംഗനെന്നും അറിയപ്പെടുന്ന യുവ നേതാവ്: സവാളക്കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ നേതാവിന് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; പ്രതിക്കെതിരെ കന്റോൺമെന്റ്, പേട്ട സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടായിട്ടും യുവ നേതാവിനെ പിടികൂടാൻ സാധിക്കാതെ പൊലീസ്

മുടിയനെന്നും ഋഷ്യ ശൃംഗനെന്നും അറിയപ്പെടുന്ന യുവ നേതാവ്: സവാളക്കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ നേതാവിന് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; പ്രതിക്കെതിരെ കന്റോൺമെന്റ്, പേട്ട സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടായിട്ടും യുവ നേതാവിനെ പിടികൂടാൻ സാധിക്കാതെ പൊലീസ്

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്‌ഐ നേതാവിന് പൊലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനും സ്ഥാവര ജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാനും ഉത്തരവിട്ടത്. ഡിവൈഎഫ്‌ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി സെക്രട്ടറി മുടിയനെന്നും ഋഷ്യ ശ്രംഖനെന്നും അറിയപ്പെടുന്ന ദിനീത്. വി. നായരെയും ഷൈജു എന്ന ബിജു കുമാറിനെ അറസ്റ്റ് ചെയ്യാനാണുത്തരവിറക്കിയത്. അതേ സമയം ഭരണകക്ഷിയുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുന്ന തലസ്ഥാനത്തെ പേട്ട പൊലീസ് കോടതിയുത്തരവ് നടപ്പിലാക്കാനാവാതെ പ്രതികൾക്ക് മുന്നിൽ മുട്ടുവിറച്ചു നിൽക്കുകയാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു. ഇയാൾക്കെതിരെ നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.

2019 ഡിസംബർ 25 ന് വഞ്ചിയൂർ കൈതമുക്കിലെ വെട്ടുകാട്ടിൽ ഹോട്ടലിലാണ് സംഘം അക്രമം നടത്തിയത്. സംഘത്തിന്റെ ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഹോട്ടൽ ഉടമ ശങ്കർ, ഭാര്യ ദിവ്യ, ഹോട്ടലിലെ റിസപ്ഷനിസ്റ്റ് സന്തോഷ്‌കുമാർ എന്നിവർക്കും മർദനമേറ്റു. ഹോട്ടൽ ജീവനക്കാരനായ പീരുമുഹമ്മദിന് അപ്പച്ചട്ടി കൊണ്ട് തലയ്ക്കടിയേറ്റു. ഇദ്ദേഹത്തെ സാരമായ പരുക്കുകളോടെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 25ന് വൈകിട്ട് ആറിനായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയത്.

പൊറോട്ടയ്ക്കും ഇറച്ചിക്കറിക്കുമൊപ്പം സവാള അരിഞ്ഞതും ആവശ്യപ്പെട്ടു. ജീവനക്കാർ അരിഞ്ഞു നൽകിയെങ്കിലും സംഘം വീണ്ടും സവാള ആവശ്യപ്പെടുകയായിരുന്നു. സവാള ലഭിക്കാൻ താമസം ഉണ്ടായതോടെ സംഘം ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. വാക്കേറ്റത്തിനിടെയാണ് സംഘാംഗങ്ങളിൽ ചിലർ ഹോട്ടൽ തകർത്തത്. ഹോട്ടലിലുണ്ടായിരുന്ന കണ്ണാപ്പയും ചട്ടുകവും ഉപയോഗിച്ച് അക്രമികൾ പാഴ്‌സൽ കൗണ്ടർ തല്ലിത്തകർക്കുയായിരുന്നു. വഞ്ചിയൂർ പൊലീസ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാതെ ഹോട്ടലുടമ ഒത്തുതീർപ്പിന് വാങ്ങാനായി പ്രവർത്തിച്ചത് പൊതു സമൂത്തിനിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

2013ലാണ് ദിനീതിന്റെ നേതൃത്വത്തിൽ സംഘടിതരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ വഴി തടയലും പൊലീസാക്രമണവും നടത്തിയത്. ദിനീത്. വി. നായർ , ഷിജു എന്ന ബിജുകുമാർ , സന്തോഷ് , ഡിവൈഎഫ്‌ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ. സ്ഥിരമായി കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.


2019 ജനുവരിയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടൽ ഉടമയെ ദേഹോദപ്രവം ഏൽപ്പിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലും ദിനീത് , ഗജൻ എന്ന മനോജ് എന്നിവർ പ്രതികളാണ്. കന്റോൺമെന്റ് പൊലീസ് 2019 ഓഗസ്റ്റ് 22 ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും സമൻസുത്തരവ് നടപ്പിലാക്കാതെ സാവകാശം തേടി കന്റോൺമെന്റ് മടക്കിയിരുന്നു. 2019 നവംബർ 21ന് പ്രതികളെ ഹാജരാക്കാനായിരുന്നു തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഉത്തരവിട്ടത്. പൊലീസിന്റെ നിഷ്‌ക്രിയത്വം കാരണം മജിസ്‌ട്രേട്ട് അനീസ പൊലീസിന് സമയം നീട്ടി നൽകി പ്രതികളെ ഫെബ്രുവരി 25 ന് ഹാജരാക്കാൻ കന്റോൺമെന്റ് പൊലീസിനോട് ഉത്തരവിട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP