Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുജറാത്തിലെ സ്വന്തം തട്ടകത്തിൽ എബിവിപിക്ക് കനത്ത തിരിച്ചടി: സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയെ തോൽപ്പിച്ച് എസ്എഫ്‌ഐ സഖ്യത്തിന് ചരിത്രവിജയം

ഗുജറാത്തിലെ സ്വന്തം തട്ടകത്തിൽ എബിവിപിക്ക് കനത്ത തിരിച്ചടി: സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയെ തോൽപ്പിച്ച് എസ്എഫ്‌ഐ സഖ്യത്തിന് ചരിത്രവിജയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  ജെഎൻയുവിലും ഡൽഹി യൂണിവേഴ്‌സിറ്റിയിലും തകർന്നടിഞ്ഞതിനു ശേഷമാണ് ഗുജറാത്തിലെ സ്വന്തം തട്ടകത്തിൽ എബിവിപിക്ക് കനത്ത തോൽവി. ഗുജറാത്ത് സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി സഖ്യത്തെ തോൽപ്പിച്ച് എസ്എഫ്‌ഐ സഖ്യത്തിന് ചരിത്രവിജയം. തെരഞ്ഞെടുപ്പ് നടന്ന നാല് പോസ്റ്റുകളിലും എസ്എഫ്ഐ സഖ്യം വിജയക്കൊടി പാറിച്ചപ്പോൾ എബിവിപി സഖ്യത്തിന് ഒരുസീറ്റുപോലും നേടാനായില്ല.

സ്‌കൂൾ ഓഫ് ലാംഗ്വേജസിൽ എസ്എഫ്ഐ സ്ഥാനാർത്ഥി ചിത്തരഞ്ജൻ കുമാർ 26 വോട്ടുകൾക്ക് എബിവിപി സ്ഥാനാർത്ഥി ദീപക്കിനെ പരാജയപ്പെടുത്തി. ആകെയുള്ള 166 വോട്ടുകളിൽ 94 വോട്ടുകൾ നേടിയാണ് എബിവിപിയുടെ ശക്തികേന്ദ്രത്തിൽ എസ്എഫ്ഐ സ്ഥാനാർത്ഥി വിജയകൊടി നാട്ടിയത്.

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ ബാപ്സയുടെ(BAPSA) ദിവാൻ അഷ്റഫ് 69 വോട്ടുകൾക്ക് എബിവിപി സ്ഥാനാർത്ഥി പ്രാചി റാവലിനെ പരാജയപ്പെടുത്തി. ആകെയുള്ള 167 വോട്ടുകളിൽ 114 വോട്ടുകൾ ദിവാൻ അഷ്റഫ് നേടിയപ്പോൾ എബിവിപി സ്ഥാനാർത്ഥിക്ക് 45 വോട്ടുകളാണ് നേടാനായത്. സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ എൽഡിഎസ്എഫ് സ്ഥാനാർത്ഥി പ്രാചി ലോഖന്ദെ 22 വോട്ടുകൾക്ക് എബിവിപി സ്ഥാനാർത്ഥി രമാജാജുലയെ തോൽപ്പിച്ചു.

ആകെ പോൾ ചെയ്ത 38 വോട്ടുകളിൽ 30 വോട്ടുകളും എൽഡിഎസ്എഫ് സ്ഥാനാർത്ഥി കരസ്ഥമാക്കിയപ്പോൾ എബിവിപി സ്ഥാനാർത്ഥിക്ക് എട്ട് വോട്ടുകൾ മാത്രമാണ് നേടാനായത്. ലൈബ്രറി സയൻസിൽ എസ്എഫ്‌ഐ സഖ്യം പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു. എസ്എഫ്ഐ, ബാപ്സ(BAPSA), എൽഡിഎസ്എഫ് സംഘടനകൾ സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

2018 ൽ സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിക്ക് കനത്ത് തിരിച്ചടി നേരിട്ടിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് ബിജെപിക്ക് കനത്ത തിരിച്ചടിയായി സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം അന്ന് വന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP