Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ ബാഗുകളുടെ അമിത ഭാരം വിദ്യാർത്ഥികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു: കേന്ദ്ര, സംസ്ഥാന സർക്കാരുകളും സിബിഎസ്ഇയും പുറപ്പെടുവിച്ച സർക്കുലറുകൾ നടപ്പാക്കണം; ഇക്കാര്യം ഉറപ്പാക്കാൻ പരിശോധന നടത്തണം; ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

സ്‌കൂൾ ബാഗുകളുടെ അമിത ഭാരം വിദ്യാർത്ഥികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു: കേന്ദ്ര, സംസ്ഥാന സർക്കാരുകളും സിബിഎസ്ഇയും പുറപ്പെടുവിച്ച സർക്കുലറുകൾ നടപ്പാക്കണം; ഇക്കാര്യം ഉറപ്പാക്കാൻ പരിശോധന നടത്തണം; ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും സിബിഎസ്ഇയും പുറപ്പെടുവിച്ച സർക്കുലറുകൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും നടപ്പാക്കണം. ബന്ധപ്പെട്ട അധികൃതർ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വിദ്യാലയങ്ങളിൽ നോട്ടിസ് നൽകിയോ അല്ലാതെയോ പ്രതിവാര പരിശോധനകൾ നടത്താനും ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് നിർദേശിച്ചു. സ്‌കൂൾ ബാഗുകളുടെ അമിത ഭാരം വിദ്യാർത്ഥികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഈ വിഷയത്തിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നില്ല. തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിർദ്ദേശം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സിബിഎസ്ഇ സ്‌കൂളുകൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് നടപടി എടുക്കുന്നുണ്ടെന്ന് ബോർഡ് അറിയിച്ചെങ്കിലും പരിശോധന ഒന്നും ഇല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സർക്കാർ -എയ്ഡഡ് - അൺ എയ്ഡഡ് മേഖലയിൽ ഒരു നിയന്ത്രണവും ഇല്ലന്നും ഹർജിയിൽ പറഞ്ഞിരുന്നു. സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ ചില നിർദേശങ്ങൾ വ്യക്തമാക്കി മനുഷ്യാവകാശ കമ്മിഷൻ 2016 ഓഗസ്റ്റ് അഞ്ചിന് ഉത്തരവിറക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റി. ഭാരം കുറഞ്ഞ മെറ്റീരിയൽ കൊണ്ടു നിർമ്മിച്ച ബാഗുകൾ ഉറപ്പാക്കാൻ ഹെഡ്‌മാസ്റ്റർക്ക് നിർദ്ദേശം നൽകി. വാട്ടർ ബോട്ടിലുകൾ ഒഴിവാക്കി കുട്ടികൾക്ക് കുടിക്കാൻ ക്ലാസ് മുറികളിൽ തന്നെ കുടിവെള്ളം ലഭ്യമാക്കാനും, വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും സർക്കാർ ഉത്തരവ് നിലവിലുണ്ട്. കുട്ടികളുടെ ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങൾ ക്‌ളാസിൽ കൊണ്ടു വരുന്നില്ലെന്ന് ടീച്ചർമാർ ഉറപ്പാക്കാനും സർക്കാർ നിർദേശമുണ്ടായിരുന്നു. അതേസമയം 2018 ൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്ര നിർദ്ദേശം നടത്തിയിരുന്നു. എന്നാൽ പിന്നീട് അതിനെ കുറിച്ചുള്ള പരിശോധനകളോ മറ്റും നടന്നില്ലെന്നതും ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP