Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശവിരുദ്ധരെയെല്ലാം വെടിവച്ച് കൊല്ലണം; ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനിയോ ആരാലും അത്തരം ആളുകളെ വെടിവെച്ചു കൊന്നാൽ കുറ്റകൃത്യങ്ങൾ കുറയും; വിവാദ പ്രസ്താവനയുമായി കർണാടക മന്ത്രി  

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: ദേശവിരുദ്ധരെയെല്ലാം വെടിവച്ച് കൊല്ലണമെന്ന് കർണാടക മന്ത്രി ആർ. അശോക. മംഗളുരു വിമാനത്താവളത്തിൽ ബോംബ് വച്ച പ്രതി മുസ്ലിം ആയിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. പാക്കിസ്ഥാന്റെ താളത്തിന് തുള്ളുകയും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർ ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനിയോ ആരായാലും വെടിവച്ച് കൊല്ലണമെന്ന് അശോക പറഞ്ഞു.

അശോകയുടെ പ്രസ്താവനയെ പിന്തുണച്ച് കർണാടക മന്ത്രി ശ്രീരാമലുവും രംഗത്ത് വന്നിട്ടുണ്ട്. പ്രശസ്തിക്ക് വേണ്ടി ചിലർ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഇവരിൽ ഒന്നോ രണ്ടോ പേരെ വെടിവച്ച് കൊന്നാൽ കുറ്റകൃത്യങ്ങൾ കുറയുമെന്നും ശ്രീരാമലു പറഞ്ഞു.

തിങ്കളാഴ്ചയാണ് മംഗളുരു ബാജ്പെ രാജ്യാന്തര വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കേസിൽ മണിപ്പാൽ സ്വദേശി ആദിത്യ റാവു (36) അറസ്റ്റിലായിരുന്നു. ഇയാൾ ബംഗളുരുവിലെ ഡി.ജി.പി ഓഫീസിൽ എത്തി കീഴടങ്ങുകയായിരുന്നു. മംഗളുരു ബാവുട്ടഗുഡ്ഡയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ വ്യാഴാഴ്ച 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.  

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP