Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാനീ നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെൺകുട്ടികളെ കാക്കാന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്ന് ആക്രോശിച്ച് കൈയേറ്റം; സിഎഎ അനുകൂല യോഗത്തെ ചോദ്യം ചെയ്ത യുവതിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസ്; കൊച്ചി നോർത്ത് പൊലീസ് കേസെടുത്തത് 29 ബിജെപി പ്രവർത്തകർക്കെതിരെ; കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപത്തെ മാതൃയോഗം പരിപാടിയെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല; പുതിയ കേസ് യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ

'ഞാനീ നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെൺകുട്ടികളെ കാക്കാന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്ന് ആക്രോശിച്ച് കൈയേറ്റം; സിഎഎ അനുകൂല യോഗത്തെ ചോദ്യം ചെയ്ത യുവതിയെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസ്; കൊച്ചി നോർത്ത് പൊലീസ് കേസെടുത്തത് 29 ബിജെപി പ്രവർത്തകർക്കെതിരെ; കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപത്തെ മാതൃയോഗം പരിപാടിയെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല; പുതിയ കേസ് യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തിൽ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് എതിരെ ക്ഷേത്രഭാരവാഹികൾ രംഗത്തെത്തിയ സംഭവം വിവാദമായിരുന്നു. ക്ഷേത്രസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിനുള്ള കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് കൊണ്ട് യോഗം നടന്നത്. ഈ പരിപാടിയെ ചോദ്യം ചെയ്്ത തിരുവനന്തപുരം സ്വദേശി ആതിര എസിന്റെ പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഘാടകരായ 29 ബിജെപി പ്രവർത്തകർക്കെതിരെയാണ് നോർത്ത് പൊലീസ് കേസെടുത്തത്. സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ എട്ടോളം വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് നോർത്ത് പൊലീസ് സ്റ്റേഷൻ എസ്‌ഐ. പറഞ്ഞു.

സംഭവത്തിൽ സംഘാടകർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു. തന്നെ സംഘം ചേർന്ന് ആക്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ആതിര എസ് നോർത്ത് പൊലീസിന് പരാതി നൽകിയത്. കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപം പൗരത്വ നിയമത്തെ അനുകൂലിച്ച് ബുധനാഴ്ച നടന്ന സെമിനാറിനിടെയായിരുന്നു വിവാദസംഭവം. ബിജെപി പ്രവർത്തകരാണ് മാതൃയോഗം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. സമീപത്തെ ഹോസ്റ്റലിൽ താമസിക്കുന്ന ആതിര വേദിയിലേക്ക് എത്തി പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു. ഇതോടെ സംഘാടകർ ചീത്ത വിളിച്ചും കയ്യേറ്റം ചെയ്തും യുവതിയെ ഇറക്കിവിടുകയായിരുന്നു.

ആതിര സഭ്യമല്ലാത്ത ഭാഷയിൽ തങ്ങളോട് സംസാരിച്ചെന്നും പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള സംഘാടകരുടെ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു. യുവതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആതിര പൊലീസിൽ പരാതി നൽകുന്നതും സംഘാടകർക്കെതിരെ കേസ് എടുക്കുന്നതും.

സംഭവം ഇങ്ങനെ:

ഈ മാസം 21 നാണ് അപ്രതീക്ഷിതമായാണ് മാതൃയോഗം പരിപാടിയിലേക്ക് യുവതി കടന്നെത്തിയത്. നിങ്ങൾ അന്ത് അസംബന്ധമാണ് പറയുന്നതെന്ന് ചോദിച്ചാണ് യുവതി പ്രതികരിച്ചത്. എന്നാൽ യോഗം അലങ്കോലമാക്കാതെ നിങ്ങൾ ഇറങ്ങി പോകണം എന്ന് പ്രാസംഗിക ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് കൂട്ടാക്കാതെ യുവതി പ്രതികരണത്തിൽ ഉറച്ച് നിന്നതോടെ യോഗത്തിൽ നിന്ന് ഇറങ്ങി പോകണം എന്ന് ആക്രോശിച്ച ഒരുപറ്റം സ്ത്രികൾ രംഗത്തെത്തുകയായിരുന്നു. ആദ്യം യോഗത്തിൽ നിന്ന് പുറത്ത് പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. പിന്നീട് സ്ത്രീകൾ ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്താക്കിയത്.

എനിക്ക് പറയാൻ അവസരം തരണമെന്നും ഞാൻ പ്രതികരിക്കുമെന്നും ആയിരുന്നു ഇവരുടെ പ്രതികരണം. എന്നാൽ പ്രതിഷേധിച്ച സ്ത്രികൾ ഇവർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ഞാനീ നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെൺകുട്ടികളെ കാക്കാന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും കൂട്ടത്തിലെ ഒരു സ്ത്രീ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഈ സംഭാഷണങ്ങളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സംഭവത്തിൽ യുവതിയെ അനുകൂലിച്ച ദീപാ നിശാന്ത്, ശ്രീജിത്ത് പെരുമണ്ണ തുടങ്ങി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ യുവതിയുടെ ഒറ്റയാൾ പോരാട്ടത്തെ അഭിനന്ദിച്ച രംഗത്തെത്തുമ്പോൾ തന്നെ ക്ഷേത്രയോഗത്തിലേക്ക് കടന്നെത്തി പ്രതിഷേധിച്ച യുവതിയെ വിമർശിച്ചും ഒരു വിഭാഗം രംഗത്തുണ്ട്. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP