Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിൽ പ്രൊഫഷണൽ പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ അയോഗ്യരാക്കിയവരിൽ മലയാളികളും; എൻ.ഒ.സി നിഷേധിച്ചത് 11,000 എൻജിനീയർമാരുടെ

കുവൈറ്റിൽ പ്രൊഫഷണൽ പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ അയോഗ്യരാക്കിയവരിൽ മലയാളികളും; എൻ.ഒ.സി നിഷേധിച്ചത് 11,000 എൻജിനീയർമാരുടെ

സ്വന്തം ലേഖകൻ

വിദേശികളായ എൻജിനീയർമാരുടെ താമസ രേഖ പുതുക്കുന്നതിന് കുവൈത്ത് എഞ്ചിനീയർസ് സൊസൈറ്റിയുടെ അംഗീകാരം നിർബന്ധമാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാർ അയോഗ്യരാണെന്ന് കണ്ടെത്തി.11,000 എൻജിനീയർമാരാണ് കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റി നടത്തിയ പ്രൊഫഷണൽ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എൻ.ഒ.സി നിഷേധിച്ചത്.

ഏഷ്യൻ എഞ്ചിനീയർമാരാണ് അംഗീകാരം നഷ്ടമായവരിൽ ഭൂരിഭാഗവും. കുവൈത്ത് എഞ്ചിനിയേഴ്സ് സൊസൈറ്റി ചെയർമാനും അറബ് എഞ്ചിനീയേഴ്സ് ഫെഡറേഷൻ മേധാവിയുമായ ഫൈസൽ അൽ അത്താൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിയേഴ്സിന്റെ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്നാണ് എൻജിനീയറിങ് തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധിച്ചു തുടങ്ങിയത്. ഇത്തരത്തിൽ 2018 മാർച്ച മുതൽ നടത്തിയ പരിശോധനയിലാണ് കെ.എസ്.ഇയുടെ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്ത പതിനൊന്നായിരത്തോളം എൻജിനീയർമാരെ അയോഗ്യരാക്കിയത്.

ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവാര്യരാണ് അംഗീകാരം നഷ്ടമായവരിൽ ഏറെയും .അംഗീകൃത സർട്ടിഫിക്കറ്റുകൾ ഇല്ലാതിരിക്കൽ, ബിരുദം നൽകിയ സർവകലാശാലകൾക്ക് അക്രഡിറ്റേഷൻ ഇല്ലാതിരിക്കൽ പ്രൊഫഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലെ പരാജയം തുടങ്ങിയ കാരണങ്ങളാണ് ഭൂരിഭാഗം പേർക്കും യോഗ്യത നഷ്ടപെട്ടതെന്നും ഫൈസൽ അൽ അത്താൽ പറഞ്ഞു. അംഗീകൃത എൻജിനീയറിങ് ബിരുദം ഇല്ലാത്ത നിരവധി വിദേശികൾ എൻജിനീയർ തസ്തികയിൽ ഇപ്പോഴും തൊഴിലെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP