Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'റിപ്പബ്ലിക് ദിന സംഗമം'ടി.എം. ഹർഷൻ മുഖ്യാതിഥി

'റിപ്പബ്ലിക് ദിന സംഗമം'ടി.എം. ഹർഷൻ മുഖ്യാതിഥി

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ മലയാളി സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന 'റിപ്പബ്ലിക് ദിന സംഗമ'ത്തിൽ മുഖ്യാതിഥിതിയായി പ്രമുഖ മാധ്യമ പ്രവർത്തകൻ ടി.എം.ഹർഷൻ പങ്കെടുക്കും. റിപ്പബ്ലിക് ദിനമായ 26 ന് വൈകീട്ട് ഏഴിന് അദ്ലിയ ബാൻ സാങ് തായ് ഓഡിറ്റോറിയത്തിലാണ് സംഗമം. ബഹ്റൈനിലെ ചിത്രകാരന്മാർ ചേർന്നൊരുക്കുന്ന 'വരയും വരിയും' ചിത്രാവിഷ്‌കാരത്തോടെയാണ് പരിപാടി തുടങ്ങുക. സ്വാതന്ത്യ സമരത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.

പങ്കജ് നഭൻ, ഇ.എ.സലീം, അജിത് മാക്സി, ഷാഫി എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ചിത്രാവിഷ്‌കാരത്തിന് ഷിജു കോളിക്കണ്ടി നേത്വത്വം നൽകും.ഇന്ത്യയുടെ മതേതര പാരമ്പര്യം നിറങ്ങളിൽ വിവരിക്കുന്ന പരിപാടിയാകും ചിത്രാവിഷ്‌കാരം. ബഹ്റൈനിലെ വിവിധ സ്‌കൂളിലെ 71 വിദ്യാർത്ഥികൾ ഒന്നിച്ച് ദേശീയ ഗാനവും ആലപിക്കും. ബഹ്റൈന്റെ ചരിത്രത്തിലാദ്യമായാണ് വിവിധ സംഘടനകൾ ഒന്നിച്ച് റിപ്പബ്ലിക് ദിന സംഗമത്തിന് വേദിയൊരുക്കുന്നത്.

ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഒ.ഐ.സി.സി, കെ.എം.സി.സി, ആം ആദ്മി, കെ.സി.എ, പ്രതിഭ, സമസ്ത, സിംസ്, ഐ.സി.എഫ്, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ,പ്രേരണ, ഭൂമിക, ഇന്ത്യൻ ഇസ്ലാഹി സെന്റർ, കെ.എൻ.എം ബഹ്‌റൈൻ ചാപ്റ്റർ, ഇന്ത്യൻ സലഫി സെന്റർ (റിഫ), മാറ്റ്, യൂത്ത് ഇന്ത്യ, ഐ.വൈ.സി സി, നവകേരള, വെളിച്ചം വെളിയംകോട് , സോഷ്യൽ വെൽഫെയർ അസോസിയേഷൻ, പടവ്, മൈത്രി, തണൽ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. വിവിധ സംഘടനകൾ ചേർന്നുള്ള 'നാനാത്വത്തിൽ ഏകത്വം' കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP