Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവർക്ക് നേരെ ക്രൂരമർദനം; ഓട്ടോ ഡ്രൈവറുടെ കാലും കയ്യും തല്ലിയൊടിച്ച ശേഷം ഓട്ടോയും തല്ലിതകർത്തു; ആക്രമികളിൽ ഒരാൾ പൊലീസ് പിടിയിൽ; പരുക്കേറ്റ യേശുദാസ് ചികിത്സയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം.പുതിയതുറ സ്വദേശിയായ യേശുദാസിനെയാണ് രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ഭിന്നശേഷിക്കാരനായ യേശുദാസിന്റെ കാലും കൈയും അക്രമി സംഘം തല്ലിയൊടിച്ചത്. ക്രൂരമായ മർദനത്തിന് ശേഷം ഓട്ടോ തല്ലിത്തകർത്തിട്ടാണ് പ്രതികൾ കടന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.

കോട്ടുകാൽ അടിമലത്തുറ നിവാസി മേരിദാസാണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്. വാഹനത്തിന് സൈഡ് നൽകാത്തതിൽ പ്രകോപിതനായാണ് പ്രതി ഭിന്നശേഷിക്കരനായ യേശുദാസിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ സൈഡാക്കി കടപ്പുറത്ത് കിടക്കുകയായിരുന്ന യേശുദാസിനെ വാഹനത്തിലെത്തിയ രണ്ടംഗ സംഘം പിന്തുടർന്നെത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യേശുദാസിന്റെ കൈയും സ്വാധീനക്കുറവുള്ള കാലും സംഘം തല്ലിയൊടിച്ചു. ഓട്ടോറിക്ഷയും പ്രതികൾ തല്ലിത്തകർത്തു.

പിടിയിലായ മേരി ദാസ് പൊലീസിനെ അക്രമിച്ചതുൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് കാഞ്ഞിരംകുളം എസ്‌ഐ ബിനു ആന്റണി പറഞ്ഞു. യേശുദാസിനെ അക്രമിച്ച സംഘത്തിലെ രണ്ടാമനായി അന്വേഷണം നടക്കുകയാണെന്നും എസ്‌ഐ പറഞ്ഞു. ആക്രമണത്തിൽ കാലിനും കൈക്കും ഗുരുതരായി പരിക്കേറ്റ യേശുദാസൻ ചികിത്സയിലാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP