Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജേക്കബ് തോമസ് ഉത്തരവാദിത്തം ഏറെയുള്ള ഉദ്യോഗസ്ഥനെന്ന് കേന്ദ്രത്തിന് കത്ത് അയച്ച് ചീഫ് സെക്രട്ടറി; ഒരു അന്വേഷണത്തിനും വിട്ടുതരാൻ കഴിയാത്ത അത്ര ജോലിത്തിരക്കിലെന്നും വിശദീകരണം; മെറ്റൽ ഇൻഡ്രസീൽ കത്തിയുണ്ടാക്കി സമയം കളയുന്ന മുതിർന്ന ഐപിഎസുകാരൻ ശ്രീചിത്രയുടെ ഫയലുകൾ തുറക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കരുക്കൾ നീക്കുന്നതിന് പിന്നിൽ ആരോഗ്യ വകുപ്പിലെ വിരമിച്ച പ്രമുഖൻ; ഗവേഷണ സ്ഥാപനത്തെ തകർക്കുന്നവരെ രക്ഷിക്കാൻ പിണറായി സർക്കാർ അരയും തലയും മുറുക്കി രംഗത്ത്

ജേക്കബ് തോമസ് ഉത്തരവാദിത്തം ഏറെയുള്ള ഉദ്യോഗസ്ഥനെന്ന് കേന്ദ്രത്തിന് കത്ത് അയച്ച് ചീഫ് സെക്രട്ടറി; ഒരു അന്വേഷണത്തിനും വിട്ടുതരാൻ കഴിയാത്ത അത്ര ജോലിത്തിരക്കിലെന്നും വിശദീകരണം; മെറ്റൽ ഇൻഡ്രസീൽ കത്തിയുണ്ടാക്കി സമയം കളയുന്ന മുതിർന്ന ഐപിഎസുകാരൻ ശ്രീചിത്രയുടെ ഫയലുകൾ തുറക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കരുക്കൾ നീക്കുന്നതിന് പിന്നിൽ ആരോഗ്യ വകുപ്പിലെ വിരമിച്ച പ്രമുഖൻ; ഗവേഷണ സ്ഥാപനത്തെ തകർക്കുന്നവരെ രക്ഷിക്കാൻ പിണറായി സർക്കാർ അരയും തലയും മുറുക്കി രംഗത്ത്

എം മനോജ് കുമാർ

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അഴിമതിയും ക്രമക്കേടുകളും ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ അന്വേഷിക്കാതിരിക്കാൻ കേരള സർക്കാർ ഇടപെടൽ. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. മൂന്നംഗ സമിതിയെയാണ് കേന്ദ്ര സർക്കാർ നിയോഗിച്ചത്. ഡിജിപി ജേക്കബ് തോമസ്, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഡോ. ഗോവർധൻ മേത്ത, നിംഹാൻസ് ഡയറക്ടറും വൈസ് ചാൻസലറുമായ ഡോ. ബി.എൻ. ഗംഗാധരൻ എന്നിവരടങ്ങിയ സമിതിയെയാണ് ശ്രീചിത്രയിലെ അന്വേഷണത്തിനു കേന്ദ്ര സർക്കാർ നിയോഗിച്ചത്. ഭരണസമിതിയംഗവും മുൻ ഡി.ജി.പി.യുമായ ടി.പി. സെൻകുമാർ നൽകിയ പരാതിയിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ വന്നത്.

ശ്രീചിത്രയിൽ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയിൽ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെൻകുമാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നൽകിയ പരാതിയിൽ പറയുന്നത്. ഇതിനെ തുടർന്നാണ് മൂന്നംഗ സമിതിയെ നിയമിച്ച് കേന്ദ്രം ഉത്തരവായത്. ഈ അന്വേഷണത്തിനാണ് കേരള സർക്കാർ തുരങ്കം വെച്ചിരിക്കുന്നത്. അഴിമതിയും ക്രമക്കേടുകളും വെളിയിൽ വരാതിരിക്കാൻ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനു കേരള സർക്കാർ വിഘാതം സൃഷ്ടിക്കുകയാണ്. അതിനനുസൃതമായ നടപടികളാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രം നിയമിച്ച അന്വേഷണ കമ്മിഷനിൽ അംഗമായ ജേക്കബ് തോമസിനെ ഈ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ജേക്കബ് തോമസിന്റെ സേവനം വിട്ടുതരാൻ കേരള സർക്കാരിനു കഴിയില്ലെന്നുമാണ് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിനു നൽകിയ കത്തിലെ ഉള്ളടക്കം. ഡിജിപി പദവിയിലുള്ള ജേക്കബ് തോമസിനെ എ.ഡി.ജി.പി പദവിയിലേക്ക് തരംതാഴ്‌ത്താൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയിരിക്കെ തന്നെയാണ് ഇത്തരമൊരു കത്ത് സംസ്ഥാനം കേന്ദ്രത്തിനു നൽകിയിരിക്കുന്നതും. ജനുവരി 11നാണ് കത്ത് അയച്ചത്.

സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഓഫീസറാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ സേവനം ശ്രീചിത്രയിലെ അന്വേഷണത്തിനു വിട്ടുതരാൻ കഴിയില്ല. തിരക്കുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ജോലി സംബന്ധമായി ഒട്ടുവളരെ തിരക്കുകൾ അദ്ദേഹത്തിനുണ്ട്. അതുമല്ല അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ്. തുടർച്ചയായി അച്ചടക്ക ലംഘനങ്ങൾ നടത്തിയതിനാൽ നിരവധി മാസങ്ങൾ അദ്ദേഹം സസ്‌പെൻഷനിലായിരുന്നു. ഇത്തരം ഒരുദ്യോഗസ്ഥനെ വിട്ടുതരാൻ സംസ്ഥാനത്തിനു കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചത്.

കേരളാ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം ഡിയാണ് നിലവിൽ ജേക്കബ് തോമസ്. ജേക്കബ് തോമസിന്റെ ഭാഷയിൽ പറഞ്ഞാൽ 51 വെട്ടു വെട്ടിയാലും തകരാത്ത കത്തികൾ നിർമ്മിക്കുന്ന സ്ഥാപനം. ഈ സ്ഥാപനത്തിന്റെ എംഡി പോസ്റ്റിലാണ് നിലവിൽ ജേക്കബ് തോമസ് ജോലി ചെയ്യുന്നത്. ഒരസിസ്റ്റന്റ് പോലുമില്ലാതെ ജേക്കബ് തോമസ് ചെയ്യുന്ന ജോലിയാണ് തിരക്ക് പിടിച്ച ജോലി എന്ന് കേരളം കത്തിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിനു കൂടുതൽ പ്രകോപിപ്പിച്ചുകൊണ്ട് ഇരുമ്പുണ്ടാക്കാൻ ഡിജിപി വേണോ എന്നും ജേക്കബ് തോമസ് ചോദിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കോപത്തിന് പാത്രമായി നിരന്തര പ്രതികാരനടപടികൾ നേരിടുന്ന ജേക്കബ് തോമസിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താതിരിക്കാനും ക്രമക്കേടുകൾ വെളിയിൽ വരാതിരിക്കാനും എല്ലാ പഴുതുകളുമടച്ചുള്ള കത്താണ് കേന്ദ്രത്തിനു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്. രണ്ടു ലക്ഷ്യങ്ങളാണ് സംസ്ഥാന സർക്കാരിനു ഈ കാര്യത്തിലുള്ളത്. ഒന്ന് ശ്രീചിത്രയിലെ അഴിമതികൾ വെളിയിൽ വരരുത്, രണ്ടാമത് ജേക്കബ് തോമസ് അന്വേഷണം നടത്തരുത്. ജേക്കബ് തോമസ് അന്വേഷണം നടത്തിയാൽ ശ്രീചിത്രയിലെ ക്രമക്കേടുകൾ മുഴുവൻ വെളിയിൽ വരും. കേരള ഭരണത്തിലെ പല ഉന്നതരുടെയും താത്പര്യങ്ങൾക്ക് വിഘാതമായ റിപ്പോർട്ട് ആകും ജേക്കബ് തോമസ് സമർപ്പിക്കുക. അതിനാൽ ജേക്കബ് തോമസ് അന്വേഷണ സംഘത്തിൽ ഉണ്ടാകരുത്.

രണ്ടാമത് ജേക്കബ് തോമസ് സംസ്ഥാനത്തിനു താത്പര്യമുള്ള ഉദ്യോഗസ്ഥനല്ല. ജേക്കബ് തോമസിനോടുള്ള അപ്രിയം നിലനില്കുന്നതിനാൽ ജേക്കബ് തോമസിനെ ഒരു കാരണവശാലും സർക്കാർ വിട്ടു നൽകില്ല. ഇത് കേന്ദ്രത്തിനെ അറിയിക്കുക. കേരളത്തിനു അധികാരമുള്ള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി നൽകിയ കത്തിലുള്ളത്. അതിനാൽ ജേക്കബ് തോമസ് അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. അതേസമയം നേരത്തെയുള്ള തീരുമാനമനുസരിച്ച് ജേക്കബ് തോമസ് പ്രാഥമിക അന്വേഷണം ഈ കാര്യത്തിൽ നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ ആരോഗ്യവകുപ്പിലെ ഒരുന്നതന്റെ നേർക്കുള്ള വിരൽ ചൂണ്ടലായി അന്വേഷണം മാറിയേക്കും എന്നുള്ള സൂചനകൾ നിലനിൽക്കുന്ന സമയത്ത് തന്നെയാണ് അന്വേഷണം അട്ടിമറിച്ചുകൊണ്ടുള്ള കത്ത് കേരളം കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടെങ്കിലും സംസ്ഥാനസർക്കാരിന്റെ പ്രതിനിധികൾ ഭരണസമിതിയിലുണ്ട്. സംസ്ഥാനസർക്കാരുമായി ഇടയുകയും പിന്നീട് ബിജെപി. സഹയാത്രികനാകുകയും ചെയ്ത സെൻകുമാറിന്റെ പരാതിയിൽ സംസ്ഥാനസർക്കാരുമായി ഏറ്റുമുട്ടിനിൽക്കുന്ന ജേക്കബ് തോമസിനെ ഉൾപ്പെടുത്തിയത് കേരളത്തിനു രസിച്ചിരുന്നില്ല. നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്കുപോലും ശ്രീചിത്രയിൽ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കും, നിയമനത്തിൽ സ്വജനപക്ഷപാതം, പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല, തിരഞ്ഞെടുപ്പുസമിതിയിൽ ആ വിഭാഗത്തിൽനിന്നുള്ളവർ വേണമെന്നുണ്ടെങ്കിലും അവർക്ക് അഭിമുഖത്തിൽ മാർക്കിടാനുള്ള അധികാരം നൽകാറില്ല.

ഫലത്തിൽ അവർ കാണികളായിമാറുന്നു, നിസ്സാരകാര്യങ്ങൾക്കുപോലും ഡോക്ടർമാർക്ക് മെമോ നൽകും. പലർക്കും ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുമ്പോഴാകും മെമോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കും, ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനൽകാനുള്ള സംവിധാനമില്ല, രാത്രി ഒൻപതുമണിവരെ ഒ.പി. നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായിട്ടുണ്ട്, ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതിനാൽ എന്ന് തുടങ്ങി നിരവധി വസ്തുതകളാണ് സെൻകുമാർ കേന്ദ്രത്തിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP