Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിപ്പബ്ലിക്ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും: കെ.സി.വൈ.എം

റിപ്പബ്ലിക്ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും: കെ.സി.വൈ.എം

സ്വന്തം ലേഖകൻ

കോട്ടയം : രാജ്യത്തിന്റെ അഖണ്ഡതയും മതേതര സ്വഭാവവും തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ.സി.വൈ.എം. സംസ്ഥാന സമിതി ജനുവരി 26 റിപ്പബ്ലിക് ദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും. ഭരണഘടന മൂല്യങ്ങളെ തകർക്കുന്നതിനുള്ള നീക്കങ്ങളെയും ഭരണഘടനക്ക് വിരുദ്ധമായ പ്രവർത്തനങ്ങളെയും ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അറിയിച്ചു.

ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളും സംരക്ഷണങ്ങളും നിറവേറ്റുന്നതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ ലംഘനങ്ങൾ ഫാസിസ്റ്റ് നടപടിക്ക് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ 4500 ഓളം ദേവാലയങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിനും പ്രതിജ്ഞ ചൊല്ലുന്നതിനും ഭരണഘടന സംരക്ഷണ റാലി നടത്തുന്നതിനും കെ.സി.വൈ.എം സംസ്ഥാന സമിതി ആഹ്വാനം ചെയ്തു.

കെ.സി.വൈ.എം. സംസ്ഥാന കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ ലിമിന ജോർജ്ജ്, ജെയ്സൻ ചക്കേടത്ത്, സെക്രട്ടറിമാരായ അബിനി പോൾ, അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജെയിൻ, സിബിൻ സാമുവൽ, അസിസ്റ്റന്റ് ഡയറക്ടർ സി. റോസ് മെറിൻ എന്നിവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP