Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെൽഫെയർ പാർട്ടി പൗരത്വ പ്രക്ഷോഭ സമ്മേളനം ഇന്ന്

വെൽഫെയർ പാർട്ടി പൗരത്വ പ്രക്ഷോഭ സമ്മേളനം ഇന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തിയായി പടർന്നു കൊണ്ടിരിക്കുന്ന സമരങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 24 വെള്ളിയാഴ്ച തിരുവനന്തപുരം ഗാന്ധിപാർക്കിൽ പൗരത്വഭേദഗതി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. പൗരത്വ ദേദഗതി നിയമത്തോട് സുപ്രീം കോടതിയുടെ നിസംഗ്ഗത നിറഞ്ഞ പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്യും.

കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എൽജെഡി ദേശീയ സെക്രട്ടറി ഡോ.വർഗീസ് ജോർജ്, ബിഎസ്‌പി സംസ്ഥാന പ്രസിഡണ്ട് കെ സുധാകരൻ ഐ.എ.എസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, പി ഡി പി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ്, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിൻകര തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നാടകം, പ്രതിജ്ഞ, ആസാദി മുദ്രാവാക്യങ്ങൾ, പോരാട്ട പ്രദർശനങ്ങൾ തുടങ്ങിയ ആവിഷ്‌കാരങ്ങൾ വേദിയിൽ അരങ്ങേറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP