Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

13കാരിയായ ഈ പെൺകുട്ടിയെ പത്തു വയസ്സുകാരനായ ഈ കാമുകൻ ഗർഭിണിയാക്കിയോ? റഷ്യൻ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സത്യമെന്ത്? കുട്ടി കാമുകനും ചേച്ചി കാമുകിയും ചാനലിൽ ജീവിതം പറയാൻ എത്തിയപ്പോൾ

13കാരിയായ ഈ പെൺകുട്ടിയെ പത്തു വയസ്സുകാരനായ ഈ കാമുകൻ ഗർഭിണിയാക്കിയോ? റഷ്യൻ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സത്യമെന്ത്? കുട്ടി കാമുകനും ചേച്ചി കാമുകിയും ചാനലിൽ ജീവിതം പറയാൻ എത്തിയപ്പോൾ

സ്വന്തം ലേഖകൻ

മോസ്‌കോ: റഷ്യയിൽ 13കാരിയായ പെൺകുട്ടിയെ പത്തു വയസ്സുകാരൻ ഗർഭിണിയാക്കി എന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഈ കുട്ടി കാമുകനും ചേച്ചി കാമുകിയും ഇത് ശരിവക്കുകയും ചെയ്തു. എന്നാൽ ഇതിനെ കുറിച്ച് പല വാദ പ്രതിവാദങ്ങളാണ് നടന്നത്. പത്ത് വയസ്സുള്ള കുട്ടിക്ക് ഈ പ്രായത്തിൽ അച്ഛനാകാൻ കഴിയില്ലെന്നാണ് ചിലർ വാദിച്ചത്. എന്നാൽ സൈക്കോളസിറ്റുകൾ പറയുന്നത് ഈ പെൺകുട്ടിക്ക് മറ്റൊരു കാമുകൻ ഇല്ല എന്ന് തന്നെയാണ്. എന്നാൽ താൻ തന്നെയാണ് തന്റെ കാമനുകിയുടെ കുട്ടിയുടെ അച്ഛനെന്ന് പത്ത് വയസ്സുകാരൻ സമ്മതിക്കുകയും ചെയ്തു. ഒടുവിൽ രണ്ടു പേരും തങ്ങളുടെ ജീവിതം പറയാനായി ഒരു റഷ്യൻ ടി.വി ചാനലിൽ എത്തി.

കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുഴപ്പിക്കുന്ന ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കാൻ മുഖം പോലും മറക്കാതെ കാമുകനും കാമുകിയും എത്തിയത്. ഷോയ്ക്ക് വേണ്ടി ആൺകുട്ടിയെ പരിശോധിച്ച ഡോക്ടർ പറയുന്നത് പത്ത് വയസ്സുകാരനായ ഒരു ആൺ കുട്ടിക്ക് ഒരു പെൺകുട്ടി ഗർഭിണിയാകാൻ മാത്രം ബീജം പുറപ്പെടുവിക്കാൻ കഴിവില്ല എന്നാണ്. എന്നാൽ ഷോയിലെത്തിയ ഡാരിയ എന്ന പെൺകുട്ടി പറയുന്നത് തനിക്ക് ഇവാൻ അല്ലാതെ മറ്റൊരു കാമുകൻ ഇല്ല എന്നാണ്. വിദഗ്ദരായ സൈക്കോളജിസ്റ്റുകളും ഉറപ്പിച്ച് പറയുന്നത് പെൺകുട്ടിക്ക് മറ്റൊരു പാർട്ണർ ഇല്ല എന്ന് തന്നെയാണ്. ഇതോടെ വൻ വാദപ്രതിവാദമാണ് ഉണ്ടായത്.

ഇവാനും അവന്റെ മാതാപിതാക്കളും ഷോയ്ക്കിടയിൽ തന്നെ കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയിൽ കുട്ടി ബീജം പുറപ്പെടുവിക്കാനുള്ള കഴിവ് ഇല്ലെന്ന് കണ്ടെത്തി. അവൻ ഒരു കുട്ടിയാണെന്ന് തന്നെയാണ് റിപ്പോർട്ടിലുള്ളത്. കുട്ടി ലൈംഗികമായി പ്രായപൂർത്തിയാകുന്നതിനു തൊട്ടു മുമ്പുള്ള സ്റ്റേജിലാണെന്നും ഡോക്ടർമാർ പറയുന്നു. യൂറോളജി, ആൻഡ്രോളജി വിദഗ്ദരായ ഡോക്ടർമാർ ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. ഇവാന് ഇപ്പോഴും ഒരു കുട്ടിയുടേതിന് സമാനമായ ലൈംഗിക അവയവങ്ങളാണ് ഉള്ളത്. പെവൺകുട്ടി മറ്റേതെങ്കിലും വ്യക്തിയിൽ നിന്നാവും ഗർഭിണിയായിരിക്കുന്നത് എന്ന് തന്നെയാണ് ഡോക്ടർമാർ ഉറപ്പിച്ച് പറയുന്നത്. പെൺകുട്ടിയും വീട്ടുകാരും ചേർന്ന് ഇത് പത്ത് വയസ്സുകാരനായ ഈ ആൺകുട്ടിയുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്നാണ് അയൽക്കാരും പറയുന്നത്.

എന്നാൽ പെൺകുട്ടി ഇത് നിഷേധിക്കുന്നു. താനും ഇവാനും ഇവാന്റെ അമ്മയില്ലാതിരുന്ന സമയത്ത് അഅവന്റെ വീട്ടിൽ വെച്ച് സെക്‌സിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. അത് ഇവാന്റെ ആവശ്യ പ്രകാരമാണ് നടന്നതെന്നും പെൺകുട്ടി ചാനൽ ഷോയിൽ പറഞ്ഞു. എന്നാൽ അവൻ കുട്ടിയായതിനാൽ താൻ ഗർഭിണിയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒരു വർഷം മുമ്പാണ് ഇവാനും ഡാരിയയും പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. രണ്ട് മാസം ഗർഭിണിയാണ് ഡാരിയ ഇപ്പോൾ. കുട്ടിയെ പസ്രവിക്കാനും വളർത്താനുമാണ് ഇരുവരുടെയും തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP