Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിപ്പബ്ലിക് ദിനത്തിൽ ഈ വർഷം മുതൽ അമർ ജവാൻ ജ്യോതിയിൽ ആദരം അർപ്പിക്കില്ല; ഈ വർഷം പുഷ്പചക്രം അർപ്പിക്കുക ദേശീയ യുദ്ധസ്മാരകത്തിൽ

റിപ്പബ്ലിക് ദിനത്തിൽ ഈ വർഷം മുതൽ അമർ ജവാൻ ജ്യോതിയിൽ ആദരം അർപ്പിക്കില്ല; ഈ വർഷം പുഷ്പചക്രം അർപ്പിക്കുക ദേശീയ യുദ്ധസ്മാരകത്തിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതിനു മുൻപ് പ്രധാനമന്ത്രിയും സേനാമേധാവികളും ആദരമർപ്പിക്കുന്ന ചടങ്ങ് ഈ വർഷം മുതൽ ഇല്ല. പകരം, സമീപമുള്ള ദേശീയ യുദ്ധസ്മാരകത്തിലാകും ഇവർ പുഷ്പചക്രം അർപ്പിക്കുക. വീരമൃത്യു വരിച്ച സൈനികരുടെ ഓർമയ്ക്കായി ഇന്ത്യ ഗേറ്റിനു സമീപം 40 ഏക്കറിൽ കഴിഞ്ഞ ഫെബ്രുവരിയിലാണു ദേശീയ യുദ്ധസ്മാരകം സ്ഥാപിച്ചത്.

ഇതാദ്യമായാണ്, അമർ ജവാൻ ജ്യോതിയിൽ പ്രണാമമർപ്പിക്കുന്ന ചടങ്ങ് ഒഴിവാക്കുന്നത്. രാവിലെ ഒൻപതരയോടെ സ്മാരകത്തിലെത്തുന്ന നരേന്ദ്ര മോദിയെ സംയുക്ത സേനാ മേധാവിയും കര, നാവിക, വ്യോമ സേനാ മേധാവികളും ചേർന്നു സ്വീകരിക്കും. രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ സേനാംഗങ്ങൾക്കു സംഘം പ്രണാമമർപ്പിക്കും. തുടർന്നു പരേഡ് വീക്ഷിക്കാൻ ഇവർ രാജ്പഥിലേക്കെത്തും.

ഒന്നാം ലോക യുദ്ധത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ സേനാംഗങ്ങൾക്കുള്ള സ്മാരകമാണ് ഇന്ത്യ ഗേറ്റ്. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷമാണ് ഇവിടെ അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്.വീരമൃത്യു വരിച്ച സൈനികരുടെ നിത്യസ്മരണയ്ക്കായുള്ള അണയാത്ത ജ്വാലയാണിത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP