Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയ വർണ്ണങ്ങളുടെ പടിക്കെട്ടുകൾ കയറി മഞ്ജു വാര്യർ; കാമ്പസ് പ്രണയ ചിത്രമായ പ്രണയ വർണത്തിന്റെ 22-ാം വാർഷികത്തിൽ പഴയ ഹോസ്‌ലിൽ എത്തിയത് ചതുർമുഖത്തിന്റെ ഷൂട്ടിംഗിനായി

പ്രണയ വർണ്ണങ്ങളുടെ പടിക്കെട്ടുകൾ കയറി മഞ്ജു വാര്യർ; കാമ്പസ് പ്രണയ ചിത്രമായ പ്രണയ വർണത്തിന്റെ 22-ാം വാർഷികത്തിൽ പഴയ ഹോസ്‌ലിൽ എത്തിയത് ചതുർമുഖത്തിന്റെ ഷൂട്ടിംഗിനായി

സ്വന്തം ലേഖകൻ

പ്രണയ വർണങ്ങളുടെ പടിക്കെട്ടുകൾ കയറി ഓർമകൾ പുതുക്കാൻ മഞ്ജു വാര്യർ ആ പഴയ ഹോസ്റ്റൽ മുറിയിൽ വീണ്ടും എത്തി. നഷ്ട പ്രണയത്തിന്റെ ഓർമകൾ തുളുമ്പിയ ആ പഴയ ആരതിയിൽ നിന്നും ഒത്തിരി മോഡേണായാണ് ഇത്തവണ മഞ്ജു ഹോസ്റ്റലിൽ എത്തിയതെന്ന് മാത്രം. ചതുർമുഖം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം പഴയ ലൊക്കേഷനിൽ വീണ്ടുമെത്തിയത്.

ജയരാമൻ കടമ്പാട്ട്, സച്ചിദാനന്ദൻ പുഴക്കര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ പ്രണയവർണ്ണങ്ങൾ നിർമ്മിച്ചത് ദിനേശ് പണിക്കരാണ്. വിദ്യാസാഗർ ഈണം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രമാണ് ചതുർമുഖം. സണ്ണി വെയ്‌നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'ദി ഹിഡൻ ഫെയ്‌സ്' എന്നാണ് ടാഗ് ലൈൻ. നവാഗതരായ സലിൽ-രഞ്ജിത് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഞ്ജുവും സണ്ണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഞ്ജുവിന്റെ ആദ്യ ഹൊറർ ചിത്രം കൂടിയാണ് . ജിസ് ടോം മൂവീസിന്റെ ബാനറിൽ ജിസ് തോമസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം. അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജന്റേതാണ് ക്യാമറ. ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.

കാമ്പസ് പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥ പറഞ്ഞ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു സിബി മലയിലിന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ പ്രണയവർണങ്ങൾ. സുരേഷ് ഗോപി, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, ബിജു മേനോൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിരുന്നു. ചിത്രത്തിലെ പ്രധാന സെറ്റുകളിൽ ഒന്നായിരുന്നു മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റൽ. ഇപ്പോൾ നീണ്ട 22 വർഷങ്ങൾക്ക് ശേഷം ഓർമ്മകളുമായി അന്നത്തെ ഹോസ്റ്റലിലെത്തിയിരിക്കുകയാണ് മഞ്ജു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP