Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരാധീനതകൾ മറക്കാൻ മറ്റുള്ളവർക്ക് വെച്ചു വിളമ്പി ദമ്പതിമാർ; കോഴിക്കറി അല്ലെങ്കിൽ ബീഫും കൂട്ടി 60 രൂപയ്ക്ക് വയറു നിറയെ ഊണ്; വയറും മനസും നിറഞ്ഞ് പുറത്തിറങ്ങുന്നവർ അറിയുന്നില്ല വൃക്ക രോഗിയായ മോഹനന്റെയും ഹൃദ്രോഗിയായ ലളിതയുടെയും കഷ്ടപ്പാടുകൾ

പരാധീനതകൾ മറക്കാൻ മറ്റുള്ളവർക്ക് വെച്ചു വിളമ്പി ദമ്പതിമാർ; കോഴിക്കറി അല്ലെങ്കിൽ ബീഫും കൂട്ടി 60 രൂപയ്ക്ക് വയറു നിറയെ ഊണ്; വയറും മനസും നിറഞ്ഞ് പുറത്തിറങ്ങുന്നവർ അറിയുന്നില്ല വൃക്ക രോഗിയായ മോഹനന്റെയും ഹൃദ്രോഗിയായ ലളിതയുടെയും കഷ്ടപ്പാടുകൾ

സ്വന്തം ലേഖകൻ

തൃശ്ശൂർ: തങ്ങൾ പ്രതീക്ഷിച്ചതിലും നല്ല ആഹാരം കുറഞ്ഞ വിലയിൽ കഴിച്ച് ഇറങ്ങുമ്പോൾ മനസ്സുകൊണ്ടെങ്കിലും ഈ ദമ്പതിമാർക്ക് നന്ദി പറയാത്തവർ ചുരുക്കമായിരിക്കും. വയറുനിറയെ ചോറ്.. കൂടെ കോഴിക്കറി, അല്ലെങ്കിൽ ബീഫ്.. അച്ചാറും പപ്പടവുമടക്കം ഇലയിട്ടുള്ള ഈ ഊണിന് 60 രൂപ മാത്രം. കേരളത്തിൽ മറ്റെവിടെയും ഇത്രയും കുറഞ്ഞ വിലയിൽ ഇറച്ചിയും കൂട്ടി ഉച്ചയൂണ് ലഭിക്കില്ല. എന്നാൽ ഇത്ര ചുരുങ്ങിയ വിലയിൽ ഭക്ഷണം നൽകുമ്പോൾ നടത്തിപ്പുകാരായ ലളിത-മോഹനൻ ദമ്പതിമാർക്ക് പക്ഷേ, അരവയർപോലും നിറയ്ക്കാനാകുന്നില്ല. ദിവസേനയുള്ള മരുന്നിന് പോലും ചിലപ്പോൾ തികഞ്ഞെന്ന് വരില്ല.

ചാലക്കുടി പുതിയ ബസ്സ്റ്റാൻഡിൽ ഏറ്റവും അവസാനത്തിലുള്ള 'ഫുഡ്‌വാലി കോഫീ ഹൗസ്' ഇവർക്ക് കട മാത്രമല്ല, എല്ലാ പരാധീനതകളും മറക്കാനുള്ള ഇടം കൂടിയാണ്. ഇരുവർക്കും അസുഖങ്ങൾ മൂർച്ഛിച്ച്, ഒരുവർഷത്തോളം വാടക നൽകാനാകാതെ വീട് ഒഴിഞ്ഞപ്പോൾ ബന്ധുക്കളും വേണ്ടപ്പെട്ടവരും ചേർന്ന് ഒരുക്കിക്കൊടുത്തതാണ് ഈ കട. പുതിയ കടയിലേക്ക് ആളുകളെത്താൻ, തുടക്കത്തിൽ ചെയ്തതാണ് കോഴിയിറച്ചിയോടുകൂടിയ ഊണിന് 60 രൂപ എന്നത്. അരിയുൾപ്പെടെ എല്ലാത്തിനും വില ഉയർന്നു. എങ്കിലും ഫുഡ്‌വാലിയിൽ വില ഉയർത്തിയില്ല. ഭക്ഷണം കഴിച്ചിറങ്ങുന്നവർ ഇവരുടെ നല്ല മനസ്സിനെ വാഴ്‌ത്തുമ്പോഴും ആർ്കകു മുന്നിലും തങ്ങളുടെ കഷ്ടപ്പാടിന്റെ ഭാണ്ഡക്കെട്ടുകൾ ഇവർ ഇറക്കി വെക്കാറില്ല.

കഠിനമായ വൃക്കരോഗത്തിന് മുടങ്ങാതെ ചികിത്സനടത്തുകയാണ് മോഹനൻ. കൂടാതെ, ഈയിടെ പക്ഷാഘാതത്തിന്റെ ലക്ഷണവുമുണ്ടായി. ലളിത ഹൃദ്രോഗിയാണ്. വാൽവിന് ചികിത്സ ശസ്ത്രക്രിയയാണെന്ന് ഡോക്ടർമാർ പറയുന്നു. പക്ഷേ, കലശലായ തൈറോയ്ഡ് പ്രശ്‌നവുമുണ്ട്. അതിനാൽ, ശസ്ത്രക്രിയ പ്രശ്‌നമാണ്. വിലയേറിയ മരുന്നുകൾ വേണം ഇരുവർക്കും. കടയിൽനിന്നുള്ള വരുമാനം വാടക കൊടുക്കാനും മറ്റ് ചെലവുകൾക്കും മാത്രമേ തികയൂ. മരുന്ന് വാങ്ങണമെങ്കിൽ കടം വാങ്ങണം. കടയിലെ ആളനക്കവും തീയും പുകയുമെല്ലാം തരുന്ന ഊർജത്തിലാണ് ഇവർ എല്ലാം മറക്കുന്നത്.

സ്വന്തമായൊരു വീട്, അസുഖങ്ങളിൽനിന്നുള്ള മോചനം... അതുമാത്രമാണ് ഇവരുടെ സ്വപ്നം. പണം മാത്രമാണ് മോഹമെങ്കിൽ ഇവർ ഉണക്കമീനും ചെമ്മീൻ ചമ്മന്തിയും അച്ചാറും പപ്പടവും ഉപ്പേരിയും ഉൾപ്പെടെയുള്ള കഞ്ഞി 30 രൂപയ്ക്ക് നൽകില്ലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP