Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അറ്റകുറ്റപ്പണി: ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കി; ചില ട്രെയിനുകൾ വഴി തിരിച്ചുവിടും

അറ്റകുറ്റപ്പണി: ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കി; ചില ട്രെയിനുകൾ വഴി തിരിച്ചുവിടും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ റെയിൽ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു, പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കി. മറ്റു ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും.

റദ്ദാക്കിയ സർവീസുകൾ

കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം, എറണാകുളം- കൊല്ലം, കൊല്ലം- എറണാകുളം, ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം, എറണാകുളം- കൊല്ലം മെമു സർവീസുകളും കോട്ടയം വഴിയുള്ള എറണാകുളം കായംകുളം, കായംകുളം- എറണാകുളം, ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം, എറണാകുളം- ഷൊർണൂർ, ഷൊർണൂർ- എറണാകുളം പാസഞ്ചറുകളും റദ്ദാക്കി.

വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ

നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്‌പ്രസ്, തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്‌പ്രസ്, കന്യാകുമാരി- മുംബൈ സിഎസ്എംടി എക്സ്‌പ്രസ്, തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്‌പ്രസ്, കന്യാകുമാരി -കെഎസ്ആർ ബംഗളൂരു ഐലൻസ് എക്സ്‌പ്രസ്, തിരുവനന്തപുരം- ചെന്നൈ സെൻട്രൽ മെയിൽ, കൊച്ചുവേളി ശ്രീ ഗംഗാനഗർ പ്രതിവാര എക്സ്‌പ്രസ് എന്നിവ കായംകുളം ജംഗ്ഷനിൽ നിന്നും ആലപ്പുഴ വഴി തിരിച്ചു വിടും.

ഈ ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ അന്നേ ദിവസം രണ്ടു മിനിറ്റ് വീതം താൽക്കാലിക സ്റ്റോപ്പ് ഉണ്ടാകും. തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് 35 മിനിറ്റും നാഗർകോവിൽ- കോട്ടയം പാസഞ്ചർ ഒന്നേകാൽ മണിക്കൂറും ചെങ്ങന്നൂരിൽ പിടിച്ചിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP