Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലനും താഹയും സിപിഎം അംഗങ്ങൾ തന്നെയെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും പറഞ്ഞകാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതെന്നും പി മോഹനൻ; സിപിഎം ജില്ലാ സെക്രട്ടറി നിലപാട് തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മർദ്ദം കാരണമെന്ന് എം കെ മുനീറും; പന്തീരങ്കാവിലെ മാവോയിസ്റ്റ് അറസ്റ്റിൽ പുകമറ അകലുന്നില്ല

അലനും താഹയും സിപിഎം അംഗങ്ങൾ തന്നെയെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മലക്കം മറിഞ്ഞ് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും പറഞ്ഞകാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചതെന്നും പി മോഹനൻ; സിപിഎം ജില്ലാ സെക്രട്ടറി നിലപാട് തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മർദ്ദം കാരണമെന്ന് എം കെ മുനീറും; പന്തീരങ്കാവിലെ മാവോയിസ്റ്റ് അറസ്റ്റിൽ പുകമറ അകലുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ വീണ്ടും വിവാദം ഉയരുന്നു. യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ ഇരുവരും മാവോയിസ്റ്റുകളാണ് എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പറഞ്ഞ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മണിക്കൂറുകൾക്കകം തന്റെ നിലപാടിൽ നിന്നും മലക്കംമറിഞ്ഞു.

പന്തീരങ്കാവിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത്. ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇരുവരുടെയും ഭാഗം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കേൾക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി മോഹനൻ വിശദീകരിച്ചു. എന്നാൽ പിന്നീട് ഇത് നിഷേധിച്ച മോഹനൻ എല്ലാം ചില മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പറഞ്ഞവസാനിപ്പിച്ചു.

അതേസമയം, അലൻ താഹ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് പറഞ്ഞ് ഇ പി ജയരാജനും രംഗത്തെത്തി. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന മോഹനന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ. മോഹനൻ മാഷ് അങ്ങനെ പറഞ്ഞിട്ടുണ്ടാകാൻ സാധ്യതയില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

അലനും താഹയും സിപിഎം അംഗങ്ങൾ തന്നെയെന്നും ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നുമായിരുന്നു പി മോഹനൻ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചു, യുഎപിഎ പ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഭിന്ന അഭിപ്രായമല്ലെന്നും ഒരേ നിലപാടാണെന്നും മണിക്കൂറുകൾക്ക് പിന്നാലെ പി മോഹനൻ വിശദീകരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആരോപണങ്ങളുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ രംഗത്തെത്തി.

അലനും താഹയ്ക്കും അനുകൂലമായ നിലപാട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മർദ്ദം കാരണമെന്ന് എം കെ മുനീർ പറഞ്ഞു. 'അലനും താഹയും തെറ്റുകാരല്ലെങ്കിൽ മാർക്‌സിസ്റ്റ് പാർട്ടി മറുപടി പറയേണ്ടി വരും. പന്തീരാങ്കാവ് കേസ് എൻഐഎ ഏറ്റെടുക്കാൻ കാരണം ബിജെപി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും, പാർട്ടി നേതാക്കളും സംസാരിക്കുന്നത് ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്'. നിയമസഭയ്ക്ക് അകത്ത് അടക്കം യുഡിഎഫ് പറഞ്ഞ നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും മുനീർ പറഞ്ഞു.

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഘടകങ്ങൾക്കും ബോധ്യമായിട്ടുണ്ടെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസും വ്യക്തമാക്കിയതോടെ ഇരുവരെയും പാർട്ടി പൂർണമായും കൈവിട്ടു എന്ന അവസ്ഥയാണ്. മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈംടൈം ചർച്ചയിലായിരുന്നു മുഹമ്മദ് റിയാസ് ഇരുവരെയും തള്ളിപ്പറഞ്ഞത്. ഇരുവരും മാവോയിസ്റ്റുകളാണെന്നാണ് പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും ബ്രാഞ്ച് കമ്മിറ്റിക്കും ഇക്കാര്യത്തിൽ ബോധ്യമായിട്ടുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടിയും മുഖ്യമന്ത്രിയും രണ്ടുതട്ടിലാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതും മുഹമ്മദ് റിയാസ് ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP