Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീർ സവർക്കർ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ തടവിൽ കിടന്നത് പത്തു വർഷം എന്ന് ഉപരാഷ്ട്രപതി; സവർക്കറെ മേശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും വെങ്കയ്യ നായിഡു

വീർ സവർക്കർ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ തടവിൽ കിടന്നത് പത്തു വർഷം എന്ന് ഉപരാഷ്ട്രപതി; സവർക്കറെ മേശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും വെങ്കയ്യ നായിഡു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അറിവില്ലായ്മയുടെ പേരിലും സ്വാർത്ഥമോഹം മൂലവും ചിലർ വീർ സവർക്കറെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സവർക്കറെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ യാഥാർഥ്യം മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ വീർ സവർക്കർ പത്തുവർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് എന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ചരിത്ര പാഠപുസ്തകങ്ങളിൽ സവർക്കറെയും സർദാർ വല്ലാഭായ് പട്ടേലിനെയും പോലുള്ളവരുടെ ജീവിതകഥകൾ ഉൾപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. സർദാർ വല്ലാഭായ് പട്ടേൽ, വീർ സർവർക്കർ, സുഭാഷ് ചന്ദ്രബോസ്, ലക്ഷ്മി സ്വാമിനാഥൻ, ജാനകി ആദി നാഹപ്പൻ തുടങ്ങിയ തിരിച്ചറിയാതെ പോയവരുടെ ജീവിതകഥകൾക്ക് ചരിത്ര പാഠപുസ്തകങ്ങളിൽ പ്രാമുഖ്യം നൽകണമെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP