Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്നാംകക്ഷി വേണ്ടെന്ന് തറപ്പിച്ചിട്ട് പറഞ്ഞിട്ടും കേട്ടഭാവം നടിക്കാതെ നാലാവട്ടവും സഹായവാഗ്ദാനവുമായി ട്രംപ്; കശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും സഹായിക്കാൻ യുഎസ് സന്നദ്ധമെന്ന പ്രസ്താവനയോട് മുഖം തിരിച്ച് ഇന്ത്യ; കശ്മീർ ഉഭയകക്ഷി വിഷയമെന്നും മൂന്നാം കക്ഷിക്ക് അതിൽ കാര്യമില്ലെന്നും വിദേശകാര്യമന്ത്രാലയം

മൂന്നാംകക്ഷി വേണ്ടെന്ന് തറപ്പിച്ചിട്ട് പറഞ്ഞിട്ടും കേട്ടഭാവം നടിക്കാതെ നാലാവട്ടവും സഹായവാഗ്ദാനവുമായി ട്രംപ്; കശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും സഹായിക്കാൻ യുഎസ് സന്നദ്ധമെന്ന പ്രസ്താവനയോട് മുഖം തിരിച്ച് ഇന്ത്യ; കശ്മീർ ഉഭയകക്ഷി വിഷയമെന്നും മൂന്നാം കക്ഷിക്ക് അതിൽ കാര്യമില്ലെന്നും വിദേശകാര്യമന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കശ്മീർ പ്രശ്‌നത്തിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സഹായവാഗ്ദാനം ഇന്ത്യ വീണ്ടും തള്ളി. ഇന്ത്യ-പാക്കിസ്ഥാൻ വിഷയത്തിൽ ഇടപെടാമെന്ന് അടുത്തിടെ വീണ്ടും ആവർത്തിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ മൂന്നാം കക്ഷിയുടെ സഹായം ഇന്ത്യക്ക് വേണ്ടെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. 'കശ്മീർ ഇന്ത്യ-പാക്കിസ്ഥാൻ ഉഭയകക്ഷി വിഷയമാണ്. ഇക്കാര്യത്തിൽ മൂന്നാം കക്ഷിക്ക് ഒരുറോളുമില്ലെന്ന് ഞാൻ വ്യക്തമാക്കുകയാണ്', രവീഷ് കുമാർ മാധ്യമപ്രവർത്തകരെ അറിയിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് തന്റെ വാഗ്ദാനം ആവർത്തിച്ചത്.

ഉഭയകക്ഷി തർക്കങ്ങൾ ഷിംല കരാറിന്റെയും ലാഹോർ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തിലാണ് ചർച്ച ചെയ്ത് പരിഹരിക്കേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, വൈരവും, തീവ്രവാദവും, അക്രമവും ഇല്ലാത്ത അനുകൂല അന്തരീക്ഷം ഒരുക്കിയെടുക്കേണ്ടത് പാക്കിസ്ഥാന്റെ ചുമതലയാണ്, രവീഷ് കുമാർ പറഞ്ഞു.

ദാവോസിൽ ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ചാണ് ഇമ്രാൻ ഖാനും ട്രംപും കൂടിക്കാഴ്ച നടത്തിയത്. ഇമ്രാൻ ഖാൻ സംസാരിച്ചുതുടങ്ങുന്നതിന് മുമ്പ് തന്നെ പ്രകോപനമൊന്നുമില്ലാതെ ട്രംപ് വിഷയം എടുത്തിടുകയായിരുന്നുവെന്നാണ് സൂചന. ഇത് നാലാം തവണയാണ് ട്രംപ് കശ്മീർ വിഷയത്തിൽ ഇത് നാലാം തവണയാണ് ട്രംപ് മധ്യസ്ഥവാഗ്ദാനം മുന്നോട്ട് വയ്ക്കുന്നത്. തങ്ങൾ കശ്മീർ വിഷയം സംസാരിച്ചെന്നും യുഎസിന് സഹായിക്കാൻ സാധിക്കുമെങ്കിൽ അതുചെയ്യാമെന്നും, സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് ഇമ്രാനൊപ്പം മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ പറഞ്ഞിരുന്നു. യുഎൻ പൊതുസഭയിൽ അടക്കം അന്താരാഷ്ട്ര വേദികളിൽ കഴിവതും കശ്മീർ വിഷയം ഉന്നയിക്കാൻ ഇമ്രാനും ശ്രദ്ധിച്ചുപോരുന്നു.

കശ്മീർ ഉഭയകക്ഷി പ്രശ്‌നമാണെന്ന നിലപാടാണ് ഇന്ത്യ നേരത്തെ മുതൽ സ്വീകരിച്ചുവരുന്നത്. അതിൽ മൂന്നാം കക്ഷിക്ക് യാതൊരു റോളുമില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ, പ്രശ്‌നം അന്താരാഷ്ട്രവത്കരിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചുവരികയാണ്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ആഭ്യന്തര വിഷയമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP