Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മംഗളുരു വിമാനത്താവളത്തിൽ സ്‌ഫോടനം നടത്താൻ ശ്രമിച്ച പ്രതിയെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; രാവിലെ ഏഴരയ്ക്ക് ഐജി ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങിയ ആദിത്യറാവുവിന് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി സംശയമെന്ന് പൊലീസ്; എഞ്ചിനീയറിങ് ബിരുദധാരിയായ യുവാവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായും കണ്ടെത്താനായില്ല

മംഗളുരു വിമാനത്താവളത്തിൽ സ്‌ഫോടനം നടത്താൻ ശ്രമിച്ച പ്രതിയെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; രാവിലെ ഏഴരയ്ക്ക് ഐജി ഓഫീസിൽ നേരിട്ടെത്തി കീഴടങ്ങിയ ആദിത്യറാവുവിന് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി സംശയമെന്ന് പൊലീസ്; എഞ്ചിനീയറിങ് ബിരുദധാരിയായ യുവാവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായും കണ്ടെത്താനായില്ല

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: വിമാനത്താവളത്തിൽ സ്‌ഫോടക വസ്തുക്കൾ വച്ച പ്രതിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് മംഗളുരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി. രാവിലെ ഏഴരയ്ക്കാണ് ആദിത്യറാവു ബംഗളൂരു ഐജി ഓഫീസിലെത്തി താനാണ് വിമാനത്താവളത്തിൽ ബോംബ് വച്ചതെന്ന് അറിയിച്ചത്. ആദിത്യക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യൂ ട്യൂബ് നോക്കിയാണ് സ്‌ഫോടക വസ്തു നിർമ്മിച്ചതെന്നാണ് ആദിത്യ പൊലീസിന് നൽകിയ മൊഴി.

ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ബംഗളുരു വിമാനത്താവളത്തിൽ നേരത്തെ ആദിത്യ റാവു ജോലിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഈ ജോലി ലഭിക്കാഞ്ഞതിനെ തുടർന്നുള്ള ദേഷ്യമാണ് വിമാനത്താവളത്തിൽ ബോംബ് വെക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

വേറെ ആർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ട് എന്നതിനും തെളിവില്ല. വ്യാജരേഖകൾ ഉപയാഗിച്ച് നേരത്തെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഇയാൾ ജോലി നേടിയിരുന്നു. പിടിക്കപ്പെട്ടതോടെ ജോലിയിൽ നിന്ന് പുറത്താക്കി. പിന്നീട് ഇയാൾ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയാണ് ഇയാൾ.

വിമാനത്താവളത്തിലും റെയിൽവെ സ്റ്റേഷനിലും ബോംബ് ഭീഷണി മുഴക്കിയതിന്റെ പേരിൽ 2018ൽ ഇയാൾ അറസ്റ്റിലായിരുന്നു. വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു അന്ന് ഭീഷണി മുഴക്കിയത്. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം ബോംബ് നിർമ്മിക്കുന്ന വസ്തുക്കൾ വിമാനത്താവളത്തിൽ സ്ഥാപിച്ചത് എന്നാണ് പൊലീസ് നിഗമനം.

സ്ഫോടകവസ്തുക്കൾ എത്തിച്ചയാളുടെ ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി.ടി.വി.യിൽനിന്ന് ലഭിച്ചിരുന്നു. കർണാടകയിലെ വിമാനത്താവളങ്ങളിൽ മുമ്പുണ്ടായ വ്യാജ ബോംബ് ഭീഷണികൾ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. 2018ൽ ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇയാൾ ശിക്ഷയുമനുഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം മംഗളൂരുവിലെ സിസിടിവിയിൽ പതിഞ്ഞ രൂപത്തിന് 2018ലെയാളുമായി സാദൃശ്യമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. പൊലീസ് സംശയിച്ച ഇയാൾ തന്നെയാണോ കീഴടങ്ങിയ ആദിത്യ റാവു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിമാനത്താവളുമായി ബന്ധപ്പെട്ട് ജോലിക്കു വേണ്ടി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞതാണ് 2018ലെ വ്യാജ ബോംബ് ഭീഷണി സംഭവത്തിലേക്ക് അന്നത്തെ പ്രതിയെ നയിച്ചത്.

തിങ്കളാഴ്ചയാണ് ബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ ലാപ്ടോപ് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കെഞ്ചാർ ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗ് സിഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. യാത്രക്കാരെയും മാറ്റി. ബോംബ് സ്‌ക്വാഡെത്തി സ്ഫോടകവസ്തുക്കൾ കസ്റ്റഡിയിലെടുത്ത് കെഞ്ചാർ മൈതാനത്തേക്ക് മാറ്റി നിർവ്വീര്യമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP