Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിപ്പാവാടയണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ നസ്‌റിയ; ഒപ്പം ചേർന്ന് സെൽഫിയിൽ ഫഹദും; പ്രിയതാരങ്ങളുടെ അവധി ആഘോഷചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

സോഷ്യൽ മീഡിയയിൽ വൈറലായി നസ്രിയയുടെ ചിത്രങ്ങൾ. ഭർത്താവും നടനുമായ ഫഹദ് ഫാസിലിനൊത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നസ്രിയയും ഫഹദും പ്രധാന വേഷത്തിലെത്തുന്ന ട്രാൻസ് റിലീസിന് തയ്യാറെടുക്കവെയാണ് ഇരുവരുടേയും അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായി നസ്രിയയുടെ ചിത്രങ്ങൾ. ഭർത്താവും നടനുമായ ഫഹദ് ഫാസിലിനൊത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നസ്രിയയും ഫഹദും പ്രധാന വേഷത്തിലെത്തുന്ന ട്രാൻസ് റിലീസിന് തയ്യാറെടുക്കവെയാണ് ഇരുവരുടേയും അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നത്.

ചുവപ്പും നീലയും വസ്ത്രമണിഞ്ഞ്, സ്‌റ്റൈലൻ കൂളിങ് ഗ്ലാസ് ധരിച്ചാണ് ചിത്രത്തിൽ നസ്രിയയെത്തുന്നത്. ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം മോശം കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.നസ്രിയയുടെ വസ്ത്രം ചിലരെ ചൊടിപ്പിച്ചിട്ടുണ്ട്. നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും ഈ വസ്ത്രം ചേരുന്നില്ലെന്നും ചിലർ പറയുന്നു. ഞങ്ങളിഷ്ടപ്പെട്ട നസ്രിയ ഇങ്ങനെയല്ലെന്നും ചിലർ പറയുന്നുണ്ട്.

ഫഹദിന്റെ ഒപ്പം കൂടി നീയും നശിച്ചോ എന്നു ചോദിന്നുവരുമുണ്ട്. മറ്റ് ചിലർ താരത്തിനെതിരെ ബോഡി ഷെയ്മിങ്ങും നടത്തുന്നു. ഇതെന്താ തിന്നാനൊന്നും കിട്ടുന്നില്ലെ?, വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നുവെന്നൊക്കെയാണ് ചിലരുടെ കമന്റുകൾ.

ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. അഞ്ജലി മേനോൻ ചിത്രം കൂടെയിലൂടെയായിരുന്നു തിരിച്ചുവരവ്. ഇതിന് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് ട്രാൻസ്. അൻവർ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP