Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കേണ്ടത് കടമ; കേന്ദ്രവുമായുള്ള പ്രശ്‌നങ്ങൾ തന്നെ അറിയിക്കണം; ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയും; അഭിപ്രായ വ്യത്യാസങ്ങളല്ല പ്രശ്‌നം..നിയമങ്ങൾ പാലിക്കാത്തതാണ് പ്രശ്‌നം; ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയാറാകണം; നിലപാടിൽ അയവില്ലെങ്കിലും അനുരഞ്ജനത്തിന്റെ കൈനീട്ടി ഗവർണർ; ഗവർണർ നിലപാട് മാറ്റിയില്ലെങ്കിൽ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേർവഴിക്ക് നടത്തുമെന്ന മുന്നറിയിപ്പുമായി സിപിഎം

രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കേണ്ടത് കടമ; കേന്ദ്രവുമായുള്ള പ്രശ്‌നങ്ങൾ തന്നെ അറിയിക്കണം; ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയും; അഭിപ്രായ വ്യത്യാസങ്ങളല്ല പ്രശ്‌നം..നിയമങ്ങൾ പാലിക്കാത്തതാണ് പ്രശ്‌നം; ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കാൻ തയാറാകണം; നിലപാടിൽ അയവില്ലെങ്കിലും അനുരഞ്ജനത്തിന്റെ കൈനീട്ടി ഗവർണർ; ഗവർണർ  നിലപാട് മാറ്റിയില്ലെങ്കിൽ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേർവഴിക്ക് നടത്തുമെന്ന മുന്നറിയിപ്പുമായി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സംസ്ഥാന സർക്കാരുമായുള്ള ഭിന്നതകളിൽ ചർച്ച വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ഏറ്റുമുട്ടലിനില്ല. അഭിപ്രായഭിന്നതകൾ ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമാണ്. അവ ചർച്ച ചെയ്ത് പരിഹരിക്കണം. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവുമായുള്ള പ്രശ്‌നങ്ങൾ ഗവർണറെ അറിയിക്കണം. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കുകയാണ് തന്റെ കടമ. പൗരത്വ നിയമം മാത്രമല്ല, എല്ലാ നിയമങ്ങളും സംരക്ഷിക്കുകയാണ് എന്റെ ചുമതല. അത് പാർലമെന്റായാലും നിയമസഭായാലും സംരക്ഷിക്കുക എന്നത് എന്റെ ചുമതലയാണ്. പൗരത്വ നിയമത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായം ഉണ്ടാകുന്നതിൽ തെറ്റില്ല. അതിനെ ഞാൻ മാനിക്കുകയും ചെയ്യുന്നു. എന്നാൽ, അഭിപ്രായഭിന്നതയുണ്ടങ്കിൽ അതിന് ഭരണഘടന മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. നിയമം ഭരണഘടനാവിരുദ്ധമാണെങ്കിൽ കോടതിയിലാണ് ചോദ്യംചെയ്യേണ്ടത്.ഏതെങ്കിലും നിയമത്തിന്റെ സാധുതയെ കുറിച്ച് അഭിപ്രായഭിന്നതയുണ്ടെങ്കിൽ നിങ്ങൾക്ക് സുപ്രീം കോടതിയെ സമീപിക്കാം.

ജനാധിപത്യത്തിൽ എല്ലാം പരസ്പരം സംസാരിച്ച് പരിഹരിക്കണം. ഒരു വീട്ടിൽ സഹോദരനും സഹോദരിയുമുണ്ടെങ്കിൽ അവർക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകും. അതെല്ലാം സംസാരിച്ച് പരിഹരിക്കാം. രാജ്ഭവന് മുന്നിൽ പ്രതിഷേധവുമായെത്തിയവരെ താൻ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. അവരാരും വന്നില്ല- അദ്ദേഹം പറഞ്ഞു.താൻ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയല്ലെന്നും രാഷ്ട്രപതിയുടെ പ്രതിനിധിയാണെന്നും ഗവർണർ വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തിൽ കോടതിയിൽ പോകുന്നുണ്ടെങ്കിൽ അത് ഗവർണറെ അറിയിക്കണം. പലവിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്ത് തർക്കങ്ങളുണ്ടായാലും ഭരണഘടനയുടെ നിയമങ്ങളനുസരിച്ച് നീങ്ങണം. ഭരണഘടനയിലെ നിയമങ്ങൾ പാലിക്കാതിരിക്കുമ്പോഴാണ് തർക്കങ്ങളുണ്ടാകുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രത്തിന്റെ പരിധിയിൽവരുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും അദ്ദേഹം ആവർത്തിച്ചു.

സർക്കാർ ചെയ്തത് തെറ്റാണെന്ന നിലപാടിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന്റെ കരട് കണ്ടിട്ടില്ല. ഭരണഘടന എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഞാൻ ചെയ്യുമെനും ഗവർണർ പറഞ്ഞു. പൗരത്വപ്രശ്‌നം പാർലമെന്റിന്റെ പരമാധികാരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എതിർപ്പുള്ളവർ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. ഭരണഘടനാസ്ഥാപനങ്ങളെ ബാഹ്യലക്ഷ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും ഗവർണർ പറഞ്ഞു.

അതേസമയം, ഭരണഘടനയനുസരിച്ച് ചട്ടലംഘനം നടത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കുറ്റപ്പെടുത്തി. ബില്ലിൽ ഗവർണർക്ക് ഏതിർപ്പുണ്ടെങ്കിൽ സ്പീക്കറെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെപിതൃത്വം മുഖ്യമന്ത്രിക്കാണ്. ചില പ്രത്യേക തരം അധികാരം നൽകിയിട്ടുണ്ടെന്ന് ചില ആളുകൾ തെറ്റിധരിച്ചിരിക്കുകയാണെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. പൗരത്വ നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. പിന്നീട് നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചു. ഇതോടെയാണ് സർക്കാരും ഗവർണറും തമ്മിൽ തർക്കം രൂക്ഷമായത്.

അതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് മാറ്റിയില്ലെങ്കിൽ ജനങ്ങളുടെ പോരാട്ടാത്തിലൂടെ നേർവഴിക്ക് നടത്തുമെന്ന് സിപിഎം നേതാവ് എം വിഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി. ശരിയായ വഴിക്ക് പോയില്ലെങ്കിൽ നേർവഴിക്ക് നടത്താൻ തങ്ങൾക്കാകുമെന്ന് മാത്രമാണ് ഇപ്പോൾ പറയുന്നത്.

തരംതാണ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. അത് തിരുത്തണം. ജനാധിപത്യവും ഭരണഘടനാപരമായ നിലപാട് ഉയർത്തിപ്പിടിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആർഎസ്എസിന്റെ ചട്ടുകമായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. രാജ്യവ്യാപകമായി സർക്കാരിനെതിരെ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്നു. അത് മാറ്റണം. ഭരണഘടനാപരമായ നിലപാട് അദ്ദേഹം ഉയർത്തിപ്പിടിക്കണം. അങ്ങനെ ഉയർത്തിപ്പിടിച്ചില്ലെങ്കിൽ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേർവഴിക്ക് നടത്താൻ ഞങ്ങൾക്ക് ആകുമെന്ന് മാത്രം പറയുന്നു. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP