Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിറിയയിൽ ആടുമെയ്‌ക്കാൻ പോയ നാലു ക്രിസ്ത്യാനികളിൽ രണ്ടു പേർ സഹോദരന്മാരും ഒരാൾ ഭാര്യയുമാണ്; സോണിയ മതം മാറിയതും ഐഎസ്ഐഎസിൽ ചേർന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് അവളുടെ കഥ തന്നെ സാക്ഷി; ഗോശ്രീ പാലത്തിൽനിന്നും എടുത്തു ചാടിയ മിഷേൽ എങ്ങനെ ലൗ ജിഹാദ് ഇരയായെന്നാണ് പറഞ്ഞു വരുന്നത്? മതം മാറ്റത്തിന് തയ്യാറായതിൽ പകുതിപ്പേരും ഹിന്ദു മതത്തിലേക്കാണ് മാറിയതെന്നും തിരുമേനിമാർക്ക് അറിയാത്തതാണോ? നിഷ്‌കളങ്കമായ പ്രണയത്തെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്ന തിരുമേനിമാർക്ക് ഈ കണക്ക് അറിയാത്തതാണോ

സിറിയയിൽ ആടുമെയ്‌ക്കാൻ പോയ നാലു ക്രിസ്ത്യാനികളിൽ രണ്ടു പേർ സഹോദരന്മാരും ഒരാൾ ഭാര്യയുമാണ്; സോണിയ മതം മാറിയതും ഐഎസ്ഐഎസിൽ ചേർന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് അവളുടെ കഥ തന്നെ സാക്ഷി; ഗോശ്രീ പാലത്തിൽനിന്നും എടുത്തു ചാടിയ മിഷേൽ എങ്ങനെ ലൗ ജിഹാദ് ഇരയായെന്നാണ് പറഞ്ഞു വരുന്നത്? മതം മാറ്റത്തിന് തയ്യാറായതിൽ പകുതിപ്പേരും ഹിന്ദു മതത്തിലേക്കാണ് മാറിയതെന്നും തിരുമേനിമാർക്ക് അറിയാത്തതാണോ? നിഷ്‌കളങ്കമായ പ്രണയത്തെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്ന തിരുമേനിമാർക്ക് ഈ കണക്ക് അറിയാത്തതാണോ

മറുനാടൻ ഡെസ്‌ക്‌

വളരെയേറെ കെട്ട ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മതവും ജാതിയുമാണ് നിർഭാഗ്യവശാൽ ഇവിടെ മനുഷ്യരെക്കാൾ പ്രസക്തമാകുന്നത്. അത് നിയമനിർമ്മാണത്തിന്റെ കാര്യത്തിലാണെങ്കിലും ശരി, സ്‌നേഹ ബന്ധങ്ങളുടെ കാര്യത്തിലാണെങ്കിലും ശരി അത് പ്രധാനപ്പെട്ട അജണ്ടയായി മാറുന്നു. ഈ കാലയളവിൽ കേരളത്തിലെ സീറോ മലബാർ സഭ എന്ന ഏറ്റവും വലിയ കത്തോലിക്കാ വിഭാഗം ലൗജിഹാദ് എന്ന കെട്ടുകഥയുടെ പിന്നാലെ പായുന്നത് എന്തുകൊണ്ടാണ് എന്ന് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ആരോ എവിടെയോ ഒക്കെ പറഞ്ഞുകേട്ടിരിക്കുന്ന കള്ളക്കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ക്രൈസ്തവ യുവതികളെ സംഘടിതമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിന് വേണ്ടി പ്രണയം നടിച്ച് വശീകരിക്കുന്ന ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നു എന്ന കള്ളക്കഥ വിശ്വസിക്കുകയും അത് ഔദ്യോഗികമായി അംഗീകാരം നൽകി പ്രചരിപ്പിക്കുകയും ചെയ്യുകയാണ് സഭ.

ലൗ ജിഹാദിന് ഇരയായിരിക്കുന്ന സ്ത്രീകളിൽ പകുതിയും ക്രൈസ്തവ യുവതികളാണ് എന്ന് സഭാസിനഡ് ഔദ്യോഗികമായി പുറത്ത് പറയുകയും അതിന് പിന്നീട് ആ വാദത്തിൽ ഉറച്ച് നിൽക്കുന്ന വിശദീകരണവുമായി വീണ്ടുംവീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ ഈ കെട്ടകാലത്ത് ഇരകൾക്കൊപ്പം നിൽക്കേണ്ട സഭ വേ്ട്ടക്കാർക്കൊപ്പം നിൽക്കുന്നു എന്ന ആക്ഷേപം ഉണ്ടായാൽ എങ്ങനെ കുറ്റം പറയാൻ കഴിയും? എന്തടിസ്ഥാനത്തിലാണ് അല്ലെങ്കിൽ ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നാട്ടിൽ ലൗജിഹാദ് ഉണ്ട് എന്നും ലൗ ജിഹാദിന് ഇരയായി ക്രൈസ്തവ യുവതികൾ മതപരിവർത്തനം നടത്തുന്നു എന്നും സഭ പറയുന്നത് എന്ന് വിശദീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കുകൾ പരിശോധിച്ചാൽ ലൗ ജിഹാദിനെ കുറിച്ചുള്ള കള്ളക്കഥകളുടെ എല്ലാ അടിത്തറയും പൊളിയുകയാണ്. 2011 മുതൽ 2017 വരെ കേരളത്തിൽ മതപരിവർത്തനത്തിന് ഇരയായവരുടെ കണക്കുകൾ ഗസറ്റുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് നോക്കിയപ്പോൾ കണ്ടെത്തിയ യാഥാർത്ഥ്യം ഇനിയും എന്തിനാണ് മറച്ചുപിടിക്കുന്നത്. ഗസറ്റിൽ വിജ്ഞാപനം ചെയ്യാതെ ആർക്കും മതം മാറ്റാൻ കഴിയാതിരിക്കവെ അല്ലാതെ ആരെങ്കിലും മതം മാറ്റി എന്ന് അവകാശപ്പെടുന്നത് അർത്ഥരഹിതമാണ്. ആ കണക്കുകൾ ഇങ്ങനെയാണ്. 2011 മുതൽ 2017 വരെ ആകെ മതം മാറിയത് 8334 പേരാണ്. ഇതിൽ 60 ശതമാനം, അതായത് 4968 പേർ ഹിന്ദുമതത്തിലേക്കാണ് മതപരിവർത്തനം നടത്തിയത്. അതായത്, ക്രൈസ്തവ വിശ്വാസികളോ മുസ്ലിം വിശ്വാസികളോ മറ്റേതെങ്കിലും തരത്തിലുള്ള വിശ്വാസികളോ ഹിന്ദുക്കളായതാണ് 4968.

ആകെ 1864 പേർ മാത്രമാണ് മുസ്ലിമായി മതപരിവർത്തനം നടത്തിയിരിക്കുന്നത്. അതേസമയം, 1496 പേർ ക്രൈസ്തവ മതത്തിലേക്കും മതപരിവർത്തനം നടത്തിയിരിക്കുന്നു. ഇതാണ് ഇപ്പോൾ ലഭ്യമായ ഏക കണക്ക്. ഈ കണക്കനുസരിച്ച് മുസ്ലിം സമുദായത്തിലേക്ക് പരിവർത്തനം ചെയ്തവരും ക്രൈസ്തവ സമുദായത്തിലേകക്ക് പരിവർത്തനം ചെയ്തവരും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. അതേസമയം, ഭൂരിപക്ഷം പേരും ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം നടത്തിയിരിക്കുന്നു എന്നും വ്യക്തമാണ്. ഇനി മറ്റൊരു കണക്ക് കൂടി പരിശോധിച്ച് നോക്കുക. മതപരിവർത്തനം നടത്തി ക്രിസ്ത്യാനികളായ 1496 പേരിൽ 720 പേരും സ്ത്രീകളാണ്. അതായത്, ഭൂരിപക്ഷം വരുന്ന സ്ത്രീകളാണ് മറ്റ് മതങ്ങളിൽ നിന്ന് ക്രൈസ്തവ വിഭാഗത്തിലേക്ക് മറിയത് എന്നർത്ഥം.

അതുപോലെ തന്നെയാണ് 1055 പേർ മുസ്ലിം സമുദായത്തിലേക്ക് വന്നവരും സ്ത്രീകളാണ്. അതായത്, സ്ത്രീകളാണ് മതപരിവർത്തനത്തിന് മുമ്പിൽ നിൽക്കുന്നത്, മതപരിവർത്തനത്തിന് വിധേയരാകുന്നത് എന്നർത്ഥം. അല്ലാതെ കേരളത്തിലെ കത്തോലിക്കാ സഭയില സ്ത്രീകളെയും യുവതികളേയും മുഴുവൻ മതപരിവർത്തനം നടത്തിക്കൊണ്ട് മുസ്ലീങ്ങൾ പോകുന്നു എന്നത് കെട്ടുകഥ മാത്രമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP