Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഴുത്തിന്റെ ലോകത്തിലേക്ക് ചുവടുവച്ച് മോഹൻലാലിന്റെ മകൾ; 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' വിസ്മയയുടെ ആദ്യ ബുക്ക് പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു; താരപുത്രിക്ക് ആശംസ നേർന്ന് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

മോഹൻലാലിന്റെ മകൾ എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം വിസ്മയ തന്നെയാണ് ഇ്ക്കാര്യം പങ്കുവച്ചത്. പ്രണവ് സിനിമ തിരഞ്ഞെടുത്തപ്പോൾ വിസ്മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ വഴിയാണ്.

അഭിനയവും എഴുത്തും അനായാസേന വഴങ്ങുന്ന അച്ഛന്റെ മകളെ പ്രകീർത്തിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ പുതിയ ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് വിസ്മയ.

തന്റെ കലാസൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് പുസ്തകം പുറത്തിറക്കാൻ ഒരുങ്ങുകയാണ് വിസ്മയ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരപുത്രി സന്തോഷ വാർത്ത പുറത്തുവിട്ടത്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്തൊരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ. 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്റെ കവർ പേജ് വിസ്മയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും വിസ്മയ കുറിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP