Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയ യുദ്ധ സ്മാരകത്തിന് സമാനമായ രീതി: സൈന്യത്തോടൊപ്പം കർമ നിരതരായി ജീവൻ വെടിഞ്ഞ മൃഗങ്ങൾക്ക് ആദരസൂചകം; ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കുള്ള യുദ്ധ സ്മാരകം ഒരുങ്ങുന്നു

ദേശീയ യുദ്ധ സ്മാരകത്തിന് സമാനമായ രീതി: സൈന്യത്തോടൊപ്പം കർമ നിരതരായി ജീവൻ വെടിഞ്ഞ മൃഗങ്ങൾക്ക് ആദരസൂചകം; ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കുള്ള യുദ്ധ സ്മാരകം ഒരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കുള്ള യുദ്ധ സ്മാരകം ഒരുങ്ങുന്നു. സേനയിൽ പ്രവർത്തിച്ച് ജീവൻ ബലി നൽകിയ നായകൾ, കുതിരകൾ, കോവർ കഴുതകൾ തുടങ്ങിയ മൃഗങ്ങൾക്കായിട്ടാണ് സ്മാരകം ഉയരുന്നത്. ഉത്തർപ്രദേശിലെ മീററ്റിലെ യുദ്ധ സ്മാരകം ഉയരുന്നത്. 1999ലെ കാർഗിൽ യുദ്ധത്തിലും 2016ൽ ഭീകരർക്കെതിരെ നടത്തിയ പ്രത്യാക്രമണത്തിലും സൈന്യത്തോടൊപ്പം കർമ നിരതരായി ജീവൻ വെടിഞ്ഞ മൃഗങ്ങൾക്ക് ആദരമായാണ് യുദ്ധ സ്മാരകം പണി കഴിപ്പിക്കുന്നത്.

സേനയുടെ ഭാഗമായ നായ്ക്കളെയും കോവർകഴുതകളെയും കുതിരകളെയും പരിശീലിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മീററ്റിലെ റീമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്‌സ് (ആർ.വി സി) സെന്റർ ആൻഡ് കോളജിലാണ് സ്മാരകം നിർമ്മിക്കുന്നത്. ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിർമ്മാണത്തിന് പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള അംഗീകാരം ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും ചെറുതെങ്കിലും ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിന് സമാനമായ സ്മാരകമാണ് മീററ്റിൽ നിർമ്മിക്കുന്നതെന്നും ഓഫീസർമാരിൽ ഒരാൾ പറഞ്ഞു.

ജമ്മുകശ്മീരിലും രാജ്യത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിലും തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ കൊല്ലപ്പെട്ട 25 നായകളുടേത് ഉൾപ്പെടെ 300ൽപരം നായകളുടേയും അവയെ കൈകാര്യം ചെയ്ത 350ഓളം വരുന്ന സൈനികരുടേയും ചില കുതിരകളുടേയും കോവർ കഴുതകളുടേയും പേരുകൾ യുദ്ധ സ്മാരകത്തിൽ ഗ്രാനൈറ്റ് ഫലകത്തിൽ രേഖപ്പെടുത്തും. ഈ സ്മാരകം ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന് സമാനമാണെങ്കിലും ചെറിയ രീതിയിലായിരിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ആർവിസി സൈനികരോട്ആദരവിന്റെയും നന്ദിയുടെയും അടയാളമായിരിക്കും ഇത്. നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ മൃഗങ്ങൾക്കായി സ്മാരകങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

സ്മാരകത്തിന്റെ ചുവരുകളിൽ ആലേഖനം ചെയ്യുന്ന മൃഗങ്ങളുടെ പട്ടികയിൽ ഒന്നാമത്, മരണാനന്തരം (ഒരു നായയ്ക്ക് ഇന്ത്യയിൽ സൈനികസേവനത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി) ഒരു ലാബ്രഡറായ മാൻസിക്കാണ്. വടക്കൻ കശ്മീരിലെ നുഴഞ്ഞുകയറ്റ നടപടി ചെറുത്തതിൽ മുന്നിൽ നിന്നത് മൻസിയായിരുന്നു. അവളുടെ പരിചരിച്ചിരുന്ന ബഷീർ അഹമ്മദിനും മരണാനന്തരം ധീരതയ്ക്ക് സേന മെഡൽ ലഭിച്ചു, അദ്ദേഹത്തിന്റെ പേര് മാൻസിക്കൊപ്പം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. സൈന്യത്തിൽ ആയിരത്തിലധികം നായ്ക്കളും 5,000 കോവർകഴുതകളും 1,500 കുതിരകളുമുണ്ട്.
ജമ്മു കശ്മീരിലെ തീവ്രവാദികളെ കണ്ടെത്താൻ സൈനികരെ സഹായിച്ചതിനും കഴിഞ്ഞ വർഷം വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മാരകമായ സ്ഫോടകവസ്തുക്കൾ കടത്തിയതിനും അഞ്ച് ലാബ്രഡേഴ്സിന് 2020 ലെ കരസേന ദിനത്തിൽ അഭിനന്ദന കാർഡുകൾ നൽകിയിരുന്നു.

ഖനികളും സ്ഫോടകവസ്തുക്കളും കണ്ടെത്തൽ, ട്രാക്കിങ്, ആക്രമണം, കാലാൾപ്പട പട്രോളിങ്, തിരയൽ, രക്ഷാപ്രവർത്തനം എന്നിങ്ങനെ വിവിധ വേഷങ്ങൾക്കായി ആർമി നായ്ക്കൾക്ക് പരിശീലനം നൽകുന്നുണ്ട്. 1950 കളുടെ അവസാനത്തോടൊണ് ആർവിസി ഇന്ത്യയിൽ യുദ്ധ നായ പരിശീലനത്തിന് തുടക്കമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP