Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഫാക് യൂണിയൻ കോൺട്രാക്ടസ് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്റ് കിക്കോഫ് നാളെ

കെഫാക് യൂണിയൻ കോൺട്രാക്ടസ് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്റ് കിക്കോഫ് നാളെ

സ്വന്തം ലേഖകൻ

മിശ്രിഫ് : കേരള എക്‌സ്പറ്റ് ഫുട്‌ബോൾ അസോസിയേഷൻ കുവൈത്ത് യൂണിയൻ കോൺട്രാക്ടസ് സഹകരിച്ച് സംഘടിപ്പിക്കുന്ന ഏഴാമത് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകിട്ട് രണ്ട് മണി മുതൽ ബായനിലുള്ള കുവൈത്ത് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.

കുവൈത്തിലെ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോൾ മേളയിൽ കെഫാകിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആയിരത്തോളം മലയാളി താരങ്ങളിൽ നിന്നുമുള്ള കളിക്കാർ വിവിധ ജില്ലകൾക്കായി ബൂട്ടണിയും . രണ്ടര മാസക്കാലം നീണ്ടുനിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ തിരുവനന്തപുരം , ഏറണാകുളം , തൃശൂർ , മലപ്പുറം , പാലക്കാട് ,കോഴിക്കോട്, കണ്ണൂർ , കാസർകോട് എന്നീ ജില്ലാ ടീമുകൾ പങ്കെടുക്കും. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെയും പ്രവാസി ഫുട്‌ബോളിലെയും പ്രശസ്ത താരങ്ങളായിരുന്ന വെറ്ററൻസ് കളിക്കാർ അണിനിരക്കുന്ന മാസ്റ്റേർസ് ലീഗും , യുവതാരങ്ങൾ കൊമ്പുകോർക്കുന്ന സോക്കർ ലീഗുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പിൽ മുന്നിലെത്തുന്ന ആദ്യ നാല് ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും. സെമി ഫൈനൽ മത്സര ക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കും അന്തർജില്ല സോക്കർ ലീഗിൽ ഇന്ത്യയിലെ വിവിധ പ്രൊഫഷനൽ ക്ലബുകളായ സെസ ഗോവ , മുംബൈ എഫ്സി , എഫ്.സി കൊച്ചിൻ , വിവകേരള , ടൈറ്റാനിയം , സെൻട്രൽ എക്സൈസ് , എസ്‌ബിറ്റി തുടങ്ങിയ ക്ലബുകളിലും കേരളത്തിലെ സെവൻസ് ഫുട്ബോളിലും യൂണിവേഴ്‌സിറ്റി തലങ്ങളിലും തിളങ്ങിയ ഒട്ടേറെ താരങ്ങൾ വിവിധ ജില്ലകൾക്കായി അണിനിരക്കുന്നു. മത്സരത്തിൽ മാറ്റൊരുക്കുന്ന ജില്ലാ ടീമുകൾക്ക് മൂന്ന് അതിഥി താരങ്ങളെ അതാത് ജില്ലകളിൽ നിന്ന് പങ്കെടുപ്പിക്കാൻ അവസരമുണ്ടായിരിക്കും.

എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് മണി മുതൽ ഇരു കാറ്റഗറിയിലുമായി നാല് മത്സരങ്ങൾ വീതം നടക്കും. കെഫാകിലെ വിവിധ ക്ലബ്ബുകളിൽ അണിനിരന്നിട്ടുള്ള ഫുട്ബോൾ താരങ്ങൾ തങ്ങളുടെ ജില്ലകൾക്കായി പോരാടുന്ന ആവേശകരമായ ഫുട്ബോൾ ഉത്സവമാണ് വരുന്ന രണ്ടര മാസക്കാലം കുവൈത്തിൽ അരങ്ങേറാൻ പോകുന്നത്. ഉല്ഘാടന മത്സരത്തിൽ മാസ്റ്റേർസ് ലീഗിൽ കോഴിക്കോട് എറണാകുളത്തോടും സോക്കർ ലീഗിൽ കണ്ണൂർ മലപ്പുറത്തോടും ഏറ്റുമുട്ടും. കുവൈത്തിലെ മുഴുവൻ മലയാളി ഫുട്‌ബോൾ ആസ്വാദകർക്കും കുടുംബസമേതം മത്സരങ്ങൾ കാണുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി കെഫാക് ഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ കേഫാക് ജനറൽ സെക്രട്ടറി വി എസ് നജീബ്, ടൂർണമെന്റ് കൺവീനർ ഷാജഹാൻ യൂണിയൻ കോണ്ട്രാക്ട്സ് പ്രതിനിധി ഫിറോസ് അഹ്മദ്' ട്രഷറർ തോമസ് , സ്‌പോ ട്‌സ് സെക്രട്ടറി അബ്ബാസ് എന്നീവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP