Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഞാനീ നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെൺകുട്ടികളെ കാക്കാന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാനാണ്'; പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ യോഗം അലമ്പിയ സ്ത്രീക്ക് നേരെ ആക്രോശവുമായി ക്ഷേത്രഭാരവാഹികളായ സ്ത്രീകൾ; ഈ യോഗം ഇവിടെ അനാവശ്യമാണെന്ന് പറഞ്ഞ യുവതിയെ യോഗം നിർത്തലാക്കി വെളിയിൽ തള്ളി; ഒറ്റയാൾ പോരാട്ടം നടത്തിയ യുവതിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തിൽ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് എതിരെ ക്ഷേത്രഭാരവാഹികൾ രംഗത്തെത്തിയ സംഭവം വിവാദത്തിലേക്ക്. ക്ഷേത്രസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിനുള്ള കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് കൊണ്ട് യോഗം നടന്നത്.

ഇൗ യോഗത്തിലേക്കാണ് അപ്രതീക്ഷിതമായി യുവതി കടന്നെത്തിയത്. നിങ്ങൾ അന്ത് അസംബന്ധമാണ് പറയുന്നതെന്ന് ചോദിച്ചാണ് യുവതി പ്രതികരിച്ചത്. എന്നാൽ യോഗം അലങ്കോലമാക്കാതെ നിങ്ങൾ ഇറങ്ങി പോകണം എന്ന് പ്രാസംഗിക ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് കൂട്ടാക്കാതെ യുവതി പ്രതികരണത്തിൽ ഉറച്ച് നിന്നതോടെ യോഗത്തിൽ നിന്ന് ഇറങ്ങി പോകണം എന്ന് ആക്രോശിച്ച ഒരുപറ്റം സ്ത്രികൾ രംഗത്തെത്തുകയായിരുന്നു. ആദ്യം യോഗത്തിൽ നിന്ന് പുറത്ത് പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. പിന്നീട് സ്ത്രികൾ ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്താക്കിയത്.

എനിക്ക് പറയാൻ അവസരം തരണമെന്നും ഞാൻ പ്രതികരിക്കുമെന്നും ആയിരുന്നു ഇവരുടെ പ്രതികരണം. എന്നാൽ പ്രതിഷേധിച്ച സ്ത്രികൾ ഇവർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ഞാനീ നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെൺകുട്ടികളെ കാക്കാന്മാർ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും കൂട്ടത്തിലെ ഒരു സ്ത്രീ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഈ സംഭാഷണങ്ങളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സംഭവത്തിൽ യുവതിയെ അനുകൂലിച്ച ദീപാ നിശാന്ത്, ശ്രീജിത്ത് പെരുമണ്ണ തുടങ്ങി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ യുവതിയുടെ ഒറ്റയാൾ പോരാട്ടത്തെ അഭിനന്ദിച്ച രംഗത്തെത്തുമ്പോൾ തന്നെ ക്ഷേത്രയോഗത്തിലേക്ക് കടന്നെത്തി പ്രതിഷേധിച്ച യുവതിയെ വിമർശിച്ചും ഒരു വിഭാഗം രംഗത്തുണ്ട്. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.

സംഭവത്തെക്കുറിച്ച് ശ്രീജിത്ത് പെരുമണ്ണ എഴുതിയ കുറിപ്പ്:-

ഞാനെന്റെ ചാൾസ് ശോഭരാജിലും പിന്നെ ദാ ഹിന്ദു തീവ്രവാദികളായ ഒരുപറ്റം ഊളകളേ ഇങ്ങനെ ഇരട്ടച്ചങ്കോടെ നേരിട്ട ആ സ്ത്രീയിലും മാത്രമേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളൂ ??

'ഞാനും ഒരു ഹിന്ദുവാ ' പക്ഷെ ഇമ്മാതിരി ഹിന്ദുവല്ല' എന്ന് കാക്ക കൊത്താത്ത ഊളകളുടെ മുഖത്ത് നോക്കി ഒരു കുലുക്കവുമില്ലാതെ പറഞ്ഞപ്പോഴുണ്ടായ രോമാഞ്ചമുണ്ടല്ലോ അതാണ് ഈ നാടിന്റെ സൗന്ദര്യവും സുഖവും.

സുഭദ്രയുടെയും അപ്പന്റെയും മാതൃകയിൽ ട്രസ്റ്റുകൾ രൂപീകരിച്ചു ആദിവാസികൾക്ക് അപ്പക്കഷ്ണം എറിഞ്ഞുകൊടുത്തു ചാരിറ്റി നടത്തുന്ന അഭ്രപാളികളിലെ സെലിബ്രറ്റികളല്ല എന്റെ ലേഡീ സൂപ്പർസ്റ്റാർ ഇതാ സഹജീവികൾ പ്രതിസന്ധിയിലായപ്പോൾ, ഭരണകൂടം മനുഷ്യത്വ വിരുദ്ധമായപ്പോൾ ഒറ്റയാൾ പ്രതിഷേധങ്ങളും നിലപാടുകളുമെടുക്കുന്ന രാഷ്ട്രത്തിനു മുതൽകൂട്ടായ ഇത്തരം ലേഡീ സൂപ്പർസ്റ്റാറുകളായിരിക്കണം നമ്മുടെ തലമുറകൾക്ക് മാതൃകയാകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP